Pages

Tuesday, 12 May 2020

1219. Into The Night (Belgian, 2020)


1219. Into The Night (Belgian, 2020)
           Thriller

Number of Episodes : 6
 Duration: 30 mins (approximately)

   രാത്രിയിൽ മാത്രം മനുഷ്യന് ജീവിക്കാൻ കഴിയുക.സൂര്യൻ ഉദിച്ചാൽ അവിടെ ഉള്ള എല്ലാത്തിനെയും നശിപ്പിക്കുക.സൂര്യനെ പേടിച്ചു ഓടുന്ന മനുഷ്യർ. അതേ, Apocalypse തീം തന്നെ. ബെൽജിയൻ മിനി സീരീസ് ആയ Into The Night ഇത്തരം ഒരു കഥയാണ് പറയുന്നത്.ഭൂരിഭാഗവും ഇരുട്ടിലും എയ്റോപ്ലെനിലും ആണ് സീരിസിന്റെ കഥ നടക്കുന്നത്.

  പൂർണമായും എല്ലാം സജ്ജീകരിക്കുന്നതിന് മുന്നേ എയർപ്പോർട്ടിൽ നിന്നും പറന്നു തുടങ്ങേണ്ടി വരുന്ന ഫ്ളൈറ്റിൽ ഉള്ള ഓരോ യാത്രക്കാരന്റെ യാത്രയ്ക്ക് പിന്നിലും ഓരോ ഉദ്ദേശം ഉണ്ടായിരുന്നു.പലരുടെയും മുഖമൂടികൾ പലപ്പോഴായി അഴിഞ്ഞു വീഴുകയും ചെയ്യണം.കാരണം, അവർ അവരായി ആത്മാർത്ഥമായി എല്ലാവരുടെയും ഒപ്പം തങ്ങളുടെ ജീവൻ മരണ പോരാട്ടം നടത്തുകയാണ് ഇവിടെ.അത് കൊണ്ട് തന്നെ പല രഹസ്യങ്ങളും അനാവരണം ചെയ്യപ്പെടുന്നു.

  അര മണിക്കൂർ വീതമുള്ള ആറ് എപ്പിസോഡുകളിൽ നല്ല വേഗത്തിൽ ആണ് കഥ മുന്നോട്ട് പോകുന്നത്.സന്ദര്ഭത്തിന് യോജിക്കുന്ന ബാക്ഗ്രൗണ്ട മ്യൂസിക് നന്നായിരുന്നു.ടെരെൻസിയോ, ആയാസ് എന്നീ കഥാപാത്രങ്ങൾ ഇപ്പോഴും മനസ്സിൽ നിൽപ്പുണ്ട്.മനുഷ്യൻ ഏതു സന്ദർഭത്തിലും തന്റെ സ്വന്തം ജീവൻ കൂടെ നിർത്താൻ അവസാനം വരെ ശ്രമിക്കുന്നതിന്റെ മികച്ച ഉദാഹരണങ്ങൾ ആണ് രണ്ടു കഥാപാത്രങ്ങളും.

  ശാസ്ത്രീയമായി മനസ്സിലാകാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പോലും ആ പറക്കലിൽ ഉണ്ട്.അതെല്ലാം സിംപിൾ ആയി തന്നെ പറഞ്ഞു കൊടുക്കുന്നും ഉണ്ട് പ്രേക്ഷകന്.മൊത്തത്തിൽ , Apocalypse എന്ന പ്രമേയം നന്നായി ചെയ്ത ഒരു ത്രില്ലർ എന്ന നിലയിൽ സീരീസ് തീർച്ചയായും  കാണാവുന്ന ഒന്നാണ്. Binge worthy സീരീസ് ആണ്. കണ്ടു നോക്കുക.

  Netflix ൽ ലഭ്യമാണ്

MH Views Rating 3.5/5

 സീരിസിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews ൽ ലഭ്യമാണ്.

1 comment:

  1. മനുഷ്യൻ ഏതു സന്ദർഭത്തിലും തന്റെ സ്വന്തം
    ജീവൻ കൂടെ നിർത്താൻ അവസാനം വരെ ശ്രമിക്കുന്നതിന്റെ
    മികച്ച ഉദാഹരണങ്ങൾ

    ReplyDelete