Pages

Sunday, 8 March 2020

1153.Mardaani Series (Hindi, 2014 & 2019)

​​1153.Mardaani Series (Hindi, 2014 & 2019)
         Crime, Thriller

    സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം ആണ് രണ്ടു സിനിമകളുടെയും ഇതിവൃത്തം.സൈക്കോ ആയ വില്ലന്മാർ.അവരുമായി പോലീസ് ഉദ്യോഗസ്ഥ ആയ ശിവാനി നടത്തുന്ന ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ് രണ്ടു സിനിമകളിലും.സാധാരണ സിനിമകളിൽ നിന്നും ഈ സിനിമ പരമ്പരയെ വ്യത്യസ്തം ആക്കുന്നത് എന്താണെന്ന് ചോദിച്ചാൽ കൃത്യമായി സ്ത്രീപക്ഷം സംസാരിക്കുന്ന സിനിമ എന്നതാണ്.

   സ്ത്രീകളുടെ നേർക്കുള്ള ആക്രമണം ഒക്കെ കഥയാകുമ്പോൾ അതിനോടൊപ്പം കേസ് അന്വേഷണത്തിൽ ഒരു സ്ത്രീ ആയതു കൊണ്ടു മാത്രം മറ്റു male counterparts ന്റെയും  രാഷ്ട്രീയക്കാരുടെയും അടുക്കൽ നിന്നും ഈഗോ കാരണം ഉള്ള ശല്യം ഏറെ വാങ്ങേണ്ടി വരുന്നുണ്ട് ശിവാനിയ്ക്കു.അതു അവരുടെ കുടുംബത്തെയും അവരുടെ ജോലിയെയും പോലും സാരമായി ബാധിക്കുന്നുണ്ട്.അതിൽ നിന്നും ഉള്ള അവരുടെ പോരാട്ടം ആണ് ചിത്രം.ഈ ഒരു കാഴ്ചപ്പാട് തന്നെ സിനിമയിലെ മൂല കഥയും ആയി ചേർന്നു പോകുന്നും ഉണ്ട്.

   ആദ്യ ഭാഗത്തിൽ child trafficking ആയിരുന്നു ഇതിവൃത്തം.സമൂഹത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒളിച്ചിരുന്നു പെൻകുട്ടികളെ വലിയ വിലയ്ക്ക് ലോക്കൽ- അന്താരാഷ്ട്ര മാർക്കറ്റിൽ വിൽക്കുന്ന കുറ്റവാളി.ആയാലും ആയുള്ള പോരാട്ടം ആണ് സിനിമ.ക്ളൈമാക്‌സ് എന്താകും എന്നു അറിയാമെങ്കിലും ഗൗരവപരമായ ധാരാളം വിഷയങ്ങൾ ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

  രണ്ടാം ഭാഗത്തിൽ പ്രൊമോഷൻ നേടിയ ശിവാനിയെ ആണ് കാണാൻ കഴിയുക.എന്നാൽ ഇവിടെയും കാര്യങ്ങൾ വ്യത്യസ്തം അല്ല.സഹ പ്രവർത്തകരുടെ ഈഗോ ഒക്കെ വില്ലൻ ആയി വരുന്നുണ്ട്.ഇവിടെ ഒരു സൈക്കോ കില്ലറെ ആണ് വില്ലൻ.സ്ത്രീകളെ കുറിച്ചു മോശമായ കാഴ്ചപ്പാടുള്ള, അവർ മരിക്കേണ്ടവരാണ് എന്നുള്ള അഭിപ്രായം ഉള്ള ആൾ.ആ കുറ്റവാളി നടത്തുന്ന ക്രൂരമായ കൊലപാതകങ്ങളും ശിവാനി ആ കേസ് അന്വേഷിക്കുന്നതും ആണ് ഇതിവൃത്തം.

  രണ്ടു സിനിമയുടെയും ക്ളൈമാക്‌സ് ഏകദേശം ഒരേ പോലെയാണ്.സ്ത്രീകൾക്ക് എതിരെ ഉള്ള കുറ്റങ്ങൾക്ക് അവർ തന്നെ ശിക്ഷ നടപ്പിലാക്കാൻ ഉള്ള രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.

  അവതരിപ്പിച്ച വിഷയം ആണെങ്കിലും സിനിമയുടെ അവതരണ രീതി ആണെങ്കിലും മികച്ചു തന്നെ നിന്നു.നല്ല ത്രില്ലറുകൾ ആണ് രണ്ടു സിനിമയും എന്നു നിസംശയം പറയാം.കേട്ടു മടുത്ത കഥ ആണെങ്കിലും നിലവാരം ഉള്ള അവതരണവും റാണി മുഖർജിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവും സിനിമയ്ക്ക് മുതൽക്കൂട്ടാണ്.

 ചിത്രത്തിന്റെ രണ്ടു ഭാഗവും Amazon Prime ൽ ലഭ്യമാണ്.


 MH Views Ratings 3/4

More movie suggeations @ www.movieholicviews.blogspot.ca

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews

1 comment: