Pages

Monday, 9 December 2019



1126.Go(English,1999)
         Crime,Thriller.

  Twenty:20  സിനിമയിൽ മോഹൻലാലിന്റെ ദേവരാജ പ്രതാപ വർമ്മ എന്ന കഥാപാത്രം ഇന്റർവലിന് മുന്നേ മമ്മൂട്ടിയുടെ രമേശ് നമ്പ്യാർ എന്ന കഥാപാത്രത്തെ പറ്റിച്ചു മാസ് ആയി ഇറങ്ങി പോകുന്ന സ്ഥലത്തു സിനിമ തീർന്നിരുന്നെങ്കിലോ?ബാക്കി കഥയിലേക്ക് ഒന്നും കടക്കാതെ?അത്രയും കണ്ടു സംതൃപ്തി തോന്നി സിനിമ കണ്ടു ഇറങ്ങുന്നവരും ഉണ്ട്,പൂർണത ഇല്ല എന്നു പറയുന്നവരും ഉണ്ട്.

  സാധാരണ സിനിമകളിൽ ക്ളൈമാക്സിൽ നായകൻ വിജയിച്ചു അവസാനം സ്ലോ മോഷനിൽ പോകുന്നു.ആ പോകുന്ന വഴിക്ക് ഒരു ലോറി ഇടിച്ചു മരിച്ചാലോ?അതു പ്രേക്ഷകൻ എന്തായാലും കാണില്ല.അങ്ങനെ നോക്കുമ്പോൾ പല സിനിമകളും അപൂർണമാണ്.പ്രത്യേകിച്ചും ഒരു പ്രത്യേക കഥ മാത്രം പറഞ്ഞു പോകുമ്പോൾ.ആ കഥയ്ക്ക് അപ്പുറം ഒന്നിനും സ്ക്കോപ് ഇല്ല സിനിമയിൽ.

  എന്തു കൊണ്ടാണ് ഇങ്ങനെ ഒക്കെ എഴുതിയത് എന്നു വച്ചാൽ GO എന്ന സിനിമയെ കുറിച്ചു പറയാൻ ആണ്.ആദ്യം പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി അവതരിപ്പിച്ച സിനിമ ആണ് Go.ഒരു പരിധി വരെയെങ്കിലും.

  ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന റോന വാടക അടയ്ക്കാത്തത് കൊണ്ടു വീട്ടിൽ നിന്നും ഇറങ്ങേണ്ട അവസ്ഥ ആണ്.അപ്പോഴാണ് കൂടെ ജോലി സിബിയുന്ന സൈമണിന് ലാസ് വെഗാസിൽ കൂട്ടുകാരുടെ പോകണം എന്നും ആ സമയം റോന അയാൾക്ക്‌ പകരം ജോലി ചെയ്യാനും ഉള്ള അവസരം നൽകുന്നത്.

   കാശ് ആവശ്യം ഉള്ളത് കൊണ്ട് റോന അതിനു സമ്മതിക്കുന്നു.ജോലിയുടെ ഇടയിൽ സൈമണിനെ അന്വേഷിച്ചു വരുന്ന രണ്ടു യുവാക്കൾ റോനയോട് അവരുടെ ഒരു ആവശ്യം പറയുന്നു.എന്തായിരുന്നു ആ ആവശ്യം?അത് ഈ കഥയിൽ എന്തു മാത്രം സ്വാധീനം ഉണ്ടാക്കും?ചിത്രം കാണുക.


   Go എന്ന സിനിമ തിയറ്ററിൽ ചലനം ഉണ്ടാക്കിയില്ലെങ്കിലും പിന്നീട് ഒരു കൾട് ക്ലാസിക് ആയി മാറി.ഒരു സംഭവത്തോടെ കഥ തീർന്നൂ എന്നു കരുതുന്നിടത്തു നിന്നും മറ്റു കഥാപാത്രങ്ങൾ ആ സമയം എന്തു ചെയ്യക ആയിരുന്നു എന്നതിൽ നിന്നും ഒരു ത്രില്ലർ ആക്കി എടുത്തിട്ടുണ്ട് Go.


    തികച്ചും അപ്രസക്തമായ കഥാപാത്രങ്ങൾ ഹൈപ്പർ ലിങ്കിലൂടെ പരസ്പ്പരം ബന്ധിക്കുന്നു പിന്നീട്.ആ രീതിയിൽ നോക്കുക ആണെങ്കിൽ ഭയങ്കര സങ്കീർണം ആണ് കഥ.പക്ഷെ സിംപിൾ ആയി നല്ല fun മൂഡിൽ അവതരിപ്പിച്ചത് കൊണ്ടു പ്രേക്ഷകന് അധികം സങ്കീർണതകൾ തോന്നില്ല.ഒന്നു ആലോചിച്ചാൽ കൂടുതൽ ലെയർ ഉണ്ടാകുന്നു ഓരോ കഥാപാത്രങ്ങൾക്കും.അതിനെ വെവ്വേറെ ആയി കാണിച്ചിരിക്കുന്നു.അതാണ് Go.

സിനിമ കാണാൻ താൽപ്പര്യം ഉണ്ടെങ്കിൽ ടെലിഗ്രാം ചാനൽ ലിങ്ക് ഇതാ t.me/mhviews or @mhviews

More movie suggestions @ www.movieholicviews.blogspot.ca

1 comment:

  1. തികച്ചും അപ്രസക്തമായ കഥാപാത്രങ്ങൾ ഹൈപ്പർ ലിങ്കിലൂടെ പരസ്പ്പരം ബന്ധിക്കുന്നു പിന്നീട്.ആ രീതിയിൽ നോക്കുക ആണെങ്കിൽ ഭയങ്കര സങ്കീർണം ആണ് കഥ.പക്ഷെ സിംപിൾ ആയി നല്ല fun മൂഡിൽ അവതരിപ്പിച്ചത് കൊണ്ടു പ്രേക്ഷകന് അധികം സങ്കീർണതകൾ തോന്നില്ല.ഒന്നു ആലോചിച്ചാൽ കൂടുതൽ ലെയർ ഉണ്ടാകുന്നു ഓരോ കഥാപാത്രങ്ങൾക്കും.അതിനെ വെവ്വേറെ ആയി കാണിച്ചിരിക്കുന്നു.അതാണ് Go.

    ReplyDelete