Pages

Friday, 9 August 2019

​​1085.Agent Sai Srinivasa Atreya(Telugu,2019)


​​1085.Agent Sai Srinivasa Atreya(Telugu,2019)
          Mystery,Thriller.


   "കേട്ടിട്ടില്ലാത്ത ഒരു കുറ്റാന്വേഷണ കഥ"

     ജയിലിൽ വച്ചാണ് അത്രേയ ആ വൃദ്ധനെ കാണുന്നത്.അയാളുടെ പേര് മാരുതി റാവു.സ്വന്തം മകളെ കാണ്മാനില്ല എന്നു അയാൾ ആത്രേയയോട് പറയുമ്പോൾ ,ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ ഉടനെ അവളെ കണ്ടു പിടിക്കാൻ അത്രേയ തീരുമാനിക്കുന്നു.എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സംഭവിച്ചത് അപ്രതീക്ഷിതം ആയ കാര്യങ്ങൾ ആയിരുന്നു.മാരുതി റാവു എന്ന ഒരാൾ ജയിലിൽ വന്നിട്ടില്ല എന്നും.അയാളുടെ മകളുടെ തിരോധനത്തെ കുറിച്ചു പറഞ്ഞ കഥയിലും സംശയം.ഇപ്പോൾ അത്രേയ ഒരു കൊലയാളി ആയും മുദ്ര കുത്തപ്പെട്ടിരിക്കുന്നു.ധാരാളം ട്വിസ്റ്റും സസ്പ്പൻസും ഉള്ള ഒരു ചിത്രത്തിലേക്ക് പ്രേക്ഷകനെ ക്ഷണിക്കുകയാണ് ഇവിടെ.


        അത്രേയ ഒരു ചെറിയ കുറ്റാന്വേഷണ ഉദ്യോഗസ്ഥൻ ആണെന്ന് പറയാം.യഥാർത്ഥത്തിൽ നെല്ലൂരിലെ FBI (????അതും ഒരു സസ്പെൻസ് തന്നെ ആയിരിക്കട്ടെ..) ഉദ്യോഗസ്ഥൻ ആണ്.വലിയ കേസുകൾ ഒന്നും ലഭിക്കാതെ ചെറിയ മോഷണ കേസുകൾ ഒക്കെ തെളിയിച്ചു ജീവിക്കുന്നു.ഷെർലോക് ഹോംസിന്റെ ആരാധകൻ,ഹോളിവുഡ് സസ്പെൻസ് സിനിമകളുടെ ആരാധകൻ.ഇതൊക്കെ ആണ് അത്രേയ.പുതിയതായി ഒരു അസിസ്റ്റന്റിനെ കിട്ടിയിട്ടുണ്ട്.സ്നേഹ.സിനിമ കാണിച്ചാണ് ട്രെയിനിങ് കൊടുക്കുന്നത്.ആദ്യ സീനിൽ തന്നെ Usual Suspects ന്റെ ഒക്കെ ക്ളൈമാക്‌സ് കണ്ടു പിടിക്കുന്ന വഴി ഉപദേശിച്ചു കൊടുക്കുന്ന അത്രേയ രസകരമായ ഒരു കഥാപാത്രം ആണ്.

    നവീൻ പോളിഷെട്ടി ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.വ്യത്യസ്തമായ ഒരു കഥയിൽ മുഖ്യ കഥാപാത്രമായി അയാൾ നന്നായി അഭിനയിച്ചു.സാധാരണ ഒരു തിരോധാന കഥയായിരിക്കും എന്നു കരുതി ഇരിക്കുമ്പോൾ ആണ് കഥയുടെ സ്വഭാവം മൊത്തം മാറുന്നത്.തെലുങ്കിൽ അധികം കണ്ടിട്ടില്ലാത്ത രീതിയിലൂടെ.തെലുങ്കിൽ മാത്രമല്ല ഈ അടുത്ത കാലത്തു തന്നെ ഇന്ത്യൻ ഭാഷകളിൽ വന്നിട്ടുള്ള മികച്ച ഒരു കുറ്റാന്വേഷണ കഥയായി തോന്നി.വ്യത്യസ്തവും!!

  സിനിമ വളരെയധികം താല്പര്യത്തോടെ ആണ് കണ്ടതും.നന്നായി ഇഷ്ടപ്പെട്ടൂ!!കാണുക!!


സിനിമ Amazon Prime ൽ ലഭ്യമാണ്!!

    More movie suggestions @www.movieholicviews.blogspot.ca

  ടെലിഗ്രാം ചാനൽ ലിങ്ക്: t.me/mhviews

No comments:

Post a Comment