Pages

Friday, 2 August 2019

1077.Unsane(English,2018)



1077.Unsane(English,2018)
          Mystery

സോയർ വാലന്റീനിയുടെ അവസ്ഥ ഭീകരം ആണ്.ചെറിയ മാനസിക പിരിമുറുക്കങ്ങൾ,അവളെ സ്ഥിരമായി പിന്തുടരുന്ന ശല്യക്കാരൻ.ഇവ രണ്ടും അവൾക്കു മാനസികമായ സമ്മർദങ്ങൾ ഉണ്ടാക്കിയിരുന്നു എന്നത് സത്യമാണ്.എന്നാൽ അവൾ അത് കാരണം എത്തി ചേർന്ന സ്ഥലം ആണ് ക്രൂരം ആയി പോയത്.പ്രത്യേകിച്ചും ഇൻഷുറന്സിന്റെ പേരിൽ മാത്രം മനുഷ്യ ജീവനുകൾക്കു വില കൽപ്പിക്കുന്ന സാമൂഹിക വ്യവസ്ഥിതി കൂടി ആയപ്പോൾ അവൾ നേരിടേണ്ടി വന്ന ഭീകരതയുടെ ആഴം കൂടിയതെ ഉള്ളൂ.

   സ്റ്റിവൻ സോഡാൻബെർഗ് എന്ന പേര് സംവിധാനം എന്ന സ്ഥലത്തു എഴുതി കാണിക്കുമ്പോൾ എന്താണോ പ്രതീക്ഷിക്കേണ്ടത്,ചിത്രം അതു പ്രേക്ഷകന് കൊടുക്കുന്നുണ്ട് ചിത്രം.പ്രത്യേകത എന്നാൽ മറ്റൊരു രീതിയിൽ കൂടി ആണ്.പൂർണമായും iPhone 7 പ്ലസ്സിൽ ചിത്രീകരിച്ച ചിത്രം എന്നാൽ വിഷയത്തിന്റെ സങ്കീര്ണതകളും പിരിമുറക്കവും കാരണം പ്രേക്ഷകൻ ശ്രദ്ധിക്കുന്നു പോലും ഉണ്ടാകില്ല എന്നാണ് സത്യം.

  സിനിമയുടെ ഒരു പരിധി വരെ നായിക കഥാപാത്രത്തിനെ പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കാൻ ആണ് ഉപയോഗിച്ചിട്ടുള്ളത്.അവൾക്കു യഥാർത്ഥത്തിൽ എന്താണ് പ്രശ്നം എന്നുള്ള ചെറിയ ചിന്തകളിലൂടെ പോകുമ്പോൾ ആണ് യാഥാർഥ്യവും മിഥ്യയും തമ്മിൽ ഉള്ള വേർതിരിവ് ഈ സൈക്കോളജിക്കൽ ത്രില്ലറിൽ കടന്നു വരുന്നത്.ക്ളൈമാക്സിൽ പോലും ശ്രദ്ധ ചെലുത്തിയിട്ടുണ്ട് ഇത്തരം ഒരു ചിത്രം ക്ളീഷേ ആകാതെ ഇരിക്കുവാൻ എന്നു തോന്നുന്നു.

  എന്തായാലും കാണാതെ മാറ്റി വയ്‌ക്കേണ്ട ചിത്രമല്ല Unsane.ഞാൻ കുറെ കാലമായി മാറ്റി വച്ചിരുന്നു ഈ ചിത്രം.എന്തായാലും ഇഷ്ടപ്പെട്ടൂ


More movie suggestions @www.movieholicviews.blogspot.ca

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് ബ്ലോഗിൽ ലഭ്യമാണ്.
   

No comments:

Post a Comment