Pages

Sunday 21 July 2019

1075.Lake Placid(English,1999)



1075.Lake Placid(English,1999)
         Thriller

    ഇപ്പോൾ കാണുമ്പോൾ കുറെ സാധ്യതകൾ ഉണ്ടായിരുന്ന കഥ ഇങ്ങനെ ഏടുത്തൂ എന്നു തോന്നും പഴയകാല പല കൾട്ട് ചിത്രങ്ങളും കാണുമ്പോൾ.പഴയ കള്ള സി ഡി യുഗത്തിൽ ആണ് Lake Placid ആദ്യമായി കാണുന്നത്.ഇറങ്ങിയ സമയം കുറെ പരസ്യം ഒക്കെ കണ്ടത് ഓർമയുണ്ട് ട്രെയിലർ ആയി.അതു കൊണ്ടു തന്നെ Lake Placid ലെ കൊലയാളിയെ കാണാൻ തിടുക്കവും ആയിരുന്നു.അന്ന് കണ്ടു ഇഷ്ടപ്പെട്ട സിനിമ,ഏകദേശം 20 വർഷങ്ങൾക്കു ശേഷം വീണ്ടും കാണുകയുണ്ടായി.

     കഥ പലതും മറന്നെങ്കിലും ഓർമയിൽ ഉണ്ടായിരുന്ന വലിയ മുതലയുടെ ഇന്ത്യൻ പശ്ചാത്തലം ഒക്കെ ഇപ്പോഴാണ് ശ്രദ്ധിച്ചത്.ആ വൃദ്ധയുടെ കഥ അൽപ്പം കൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ സിനിമയ്ക്ക് പിന്നീട് ഉണ്ടായ പോലത്തെ sequels ഉണ്ടാകില്ലയിരുന്നു.മുതല വരുന്നത് മുതൽ ഉള്ള കഥകൾ ഒക്കെ ആയി.അങ്ങനെ തോന്നി.

  എന്നാലും സിനിമയിലെ Fear Factor.അതു പോലെ തന്നെ ഉണ്ടായിരുന്നു.പുതിയ സിനിമ കാണുന്ന excitement ആയിരുന്നു,കഥ ഭൂരിഭാഗവും മറന്നത് കൊണ്ടു തന്നെ.ഒരു സുഹൃത്തു നോക്ലാജിയ(മലയാളത്തിൽ അങ്ങനെ ഉപയോഗിക്കാം എന്നു കരുതുന്നു ആ വാക്കിനെ) വരുത്തിയിരുന്നു സിനിമയുടെ മറ്റൊരു പോസ്റ്റും കൊണ്ടു.അതിന്റെ കൗതുകത്തിൽ ആണ് കണ്ടത്.Horror/Fear Element ഒക്കെ അന്നത്തെ സിനിമകളിൽ work out ആയതു ഒരു പക്ഷെ സിനിമ കാണാൻ ഉള്ള സാഹചര്യം ഇന്നത്തെ പോലെ ഇല്ലാതിരുന്നത് കൊണ്ടു ആകും എന്നാണ് കരുതിയത്..എന്നാൽ അതല്ല,പകരം  തീമുകളോട് അവർ നല്ലതു പോലെ ആത്മാർത്ഥത കാണിച്ചിരുന്നത് കൊണ്ടാണെന്നു തോന്നുന്നു.ഉപ കഥകൾക്ക് അധികം പ്രാധാന്യം കൊടുക്കാതെ മുഖ്യ കഥയ്ക്ക് നൽകുന്ന പ്രാധാന്യം.

  എന്തായാലും നോക്ലാജിയ ഉള്ളവർക്കും,ഇനി ഇതു വരെ കാണാത്തവർക്കും കാണാം Lake Placid

More movie suggestions @ www.movoeholicviews.blogspot.ca


  സിനിമയുടെ ലിങ്ക് : t.me/mhviews

No comments:

Post a Comment