Pages

Wednesday, 3 July 2019

1066.Happy Killers(Korean,2010)



1066.Happy Killers(Korean,2010)
          Mystery,Comedy.


       ഒരു സീരിയൽ കില്ലർ ആണ് ആ അടുത്തക്കാലത്തു നടന്ന കൊലപാതകങ്ങൾക്കു പിന്നിൽ എന്നു പോലീസ് മനസ്സിലാക്കുന്നു.ജനങ്ങൾക്ക് രാത്രി ഇറങ്ങി നടക്കാൻ തന്നെ പേടിയാണ്.റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉള്ളവർ പോലും തകർന്നു പോയി.അമ്മാതിരി ഭയം ആണ് കൊലപാതകങ്ങൾ ആളുകളിൽ ഉണ്ടാക്കിയിരിക്കുന്നത്.മഴ ആണ് അയാൾ സമർത്ഥമായി തന്റെ കൊലപാതകങ്ങൾ മറയ്ക്കാൻ ഉപയോഗിക്കുന്നത്.പോലീസ് കൊലപാതകങ്ങൾ നടക്കുന്ന സ്ഥലത്തിന് അടുത്തുണ്ടായിട്ടും കൊലയാളിയെ കുറിച്ചു ഒരു വിവരവും ലഭിക്കുന്നില്ല!!

    Happy Killers എന്ന കൊറിയൻ ചിത്രത്തിന്റെ ഏകദേശ കഥയാണ്.ഒരു പക്ഷെ കൊറിയൻ സിനിമകളിലെ എക്കാലത്തെയും വലിയ ക്ളീഷേ ആകാം ഈ കഥ.എന്നാൽ ഈ ഒരു കഥയ്ക്ക് പിന്നെയും പിന്നെയും സാധ്യതകൾ വരുമ്പോൾ ആണ് ക്ളീഷേ കഥ ഉള്ള ചിത്രം പോലും പ്രേക്ഷകനെ ആകർഷിക്കുക.സീരിയസ് ആയ കഥയിൽ അൽപ്പം തമാശ,അതു പോലെ ജീവിതം ഒക്കെ ചേർത്ത് ആണ് അവതടിപ്പിച്ചിരിക്കുന്നത്.

  മുഖ്യ കഥാപാത്രങ്ങളായ ജൂനിയർ പോലീസ് ഉദ്യോഗസ്ഥൻ ജിയോങ്-മിൻ പല കാരണങ്ങൾ കൊണ്ടും അസ്വസ്ഥൻ ആണ്.അപ്പോഴാണ് ഈ കൊലപാത കേസ് അയാൾക്കും തല വേദന ഉണ്ടാക്കുന്നത്.മറ്റൊരു കഥാപാത്രമായ യങ്-സൂക്കിന് കുറച്ചും കൂടി വലിയ കഥയാണ് പറയാൻ ഉള്ളത്.കുടുംബ ജീവിതം തകർന്നു,മകൾ പോലും പുച്ഛത്തോടെ നോക്കി കാണുന്ന ഒരു മനുഷ്യൻ.ഈ പരമ്പര കൊലയാളിയും ഈ കേസും ഇവർക്ക് രണ്ടു പേർക്കും ജീവൻ പോലെ വലുതാണ്.അതിനു പിന്നിൽ കാരണങ്ങൾ ഉണ്ട്.ഒരു പക്ഷെ ഇവരെ തമ്മിൽ ജീവിതത്തിൽ ഒരു ഘട്ടത്തിൽ വ്യത്യസ്ത വഴികളിലൂടെ പോകുമ്പോഴും ഒരുമിപ്പിക്കുന്ന ഘടകം.

   ഇടയ്ക്കു ചെറിയ തമാശകളിലൂടെ,അൽപ്പം കണ്ണു നനയിക്കുന്ന കഥാപാത്രം ഒക്കെ ഉണ്ടെങ്കിലും ചിത്രത്തിന്റെ മൊത്തത്തിൽ ഉള്ള മൂഡ് കൊള്ളാമായിരുന്നു.തരക്കേടില്ലാത്ത ഒരു കൊറിയൻ കുറ്റാന്വേഷണ ചിത്രം എന്നു പറയാം.കണ്ടു നോക്കുക!!


More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക്: t.me/mhviews

No comments:

Post a Comment