Pages

Thursday 20 June 2019

1057.True Fiction(Korean,2018)

1057.True Fiction(Korean,2018)
          Suspense/Thriller

    നഗരത്തിൽ നിന്നും വിജനമായ സ്ഥലത്തേക്ക് അയാൾ വരുന്നു.അയാളുടെ പേര് ലീ-ക്യൂങ്-സിയോക്.അവിടെ വച്ചു അയാൾ ഒരാളെ പരിചയപ്പെടുന്നു.ലീയുടെ ഒപ്പം ഒരു സ്ത്രീയും ഉണ്ട്.പല കാരണങ്ങൾ കൊണ്ട് അവർ അവിടെ നിൽക്കേണ്ടി വരുന്നു.കള്ളങ്ങളുടെയും ചതിയുടെയും കഥകൾ ആയിരുന്നു പിന്നീട്.യഥാർത്ഥത്തിൽ ഇവരൊക്കെ ആരാണ്?കൊറിയൻ മിസ്റ്ററി/സസ്പെൻസ് സിനിമകളിൽ ഈ അടുത്തു ഇറങ്ങിയതിൽ മികച്ചത് എന്നു ഒറ്റ വാക്കിൽ പറയാം True Fiction എന്ന സിനിമയെക്കുറിച്ച്.

     ഒരു ദിവസം നടക്കുന്ന സംഭവങ്ങളിലേക്കു ആണ് സിനിമ പ്രേക്ഷകനെ കൊണ്ടു പോകുന്നത്.പതിഞ്ഞ താളത്തിൽ തുടങ്ങിയ സിനിമ നമ്മൾ പ്രതീക്ഷിക്കാത്ത വഴികളിലൂടെ ആണ് പോകുന്നത്.മേയർ ഇലക്ഷനിൽ സ്ഥാനാർഥി ആണ് ലീ ഇപ്പോൾ.അയാൾ അവിടെ വന്നതിനു പ്രത്യേക ഒരു ഉദ്ദേശ്യം ഉണ്ട്.എന്നാൽ അവിടെ കണ്ട ആൾ അയാളുടെ കണക്കു കൂട്ടലുകൾ തെറ്റിക്കുന്നു.ലീയ്ക്കു ഒളിക്കാൻ ഏറെ ഉണ്ടെന്നുള്ളത് തന്നെ അയാളുടെ മേൽ ഉള്ള സമ്മർദ്ദം കൂട്ടുന്നു.

  പതിയെ പതിയെ മറ്റേ ആൾ പറയുന്നത് പോലെ ലീയ്ക്കു ചെയ്യേണ്ടി വരുന്നു.അയാളുടെ സ്വഭാവം കൊണ്ടെത്തിക്കുന്നത് വലിയ അപകടങ്ങളിലേക്കു ആണ്.തനിക്കു ലഭിക്കാൻ പോകുന്ന സൗഭാഗ്യങ്ങൾ ഒരു പക്ഷെ തകർക്കാൻ മറ്റേ ആൾക്ക് കഴിയും.എന്നാൽ ലീ തോൽക്കാൻ തയ്യാറല്ലായിരുന്നു.ലീയുടെ എതിരാളി യഥാർത്ഥത്തിൽ ആരായിരുന്നു?നിഗൂഢതകൾ ഏറെ ഉള്ള ആൾ.അയാളുടെ ഉദ്ദേശ്യം എന്തായിരുന്നു?അതിന്റെ ഒപ്പം പുതിയ കഥാപാത്രങ്ങളും വരുന്നു.ലീ കൂടുതൽ അപകങ്ങളിലേക്കു ആണ് പോകുന്നത്.ഇനി വില്ലൻ/ കൂടുതൽ അറിയാൻ ചിത്രം കാണുക!!

  അവസാന സീനിൽ സസ്പെൻസ് ഒളിപ്പിച്ചു വയ്ക്കുന്ന ക്ലാസിക് കൊറിയൻ സസ്പെൻസ് സിനിമയുടെ രീതിയിൽ ആണ് ഈ ചിത്രവും അവതരിപ്പിച്ചിരിക്കുന്നത്.കിം-ജിൻ-മൂക്,തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ധാരാളം പ്രശംസ നേടിയിരുന്നു.'For every action,there is an equal and opposite reaction' എന്നു പറയുന്നതിനെ ന്യായീകരിക്കുന്ന കഥ.കൂടുതൽ കഥ വ്യക്തമാക്കുന്നില്ല..കണ്ടു നോക്കുക..എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ..True Fiction എന്ന പേര്‌ ചിത്രത്തിന് എത്ര മാത്രം യോജിക്കുന്നു എന്നത് കണ്ടു തന്നെ മനസ്സിലാക്കുക.

  More movie suggestions @ www.movieholicviews.blogspot.ca

  സിനിമയുടെ ലിങ്ക് : t.me/mhviews

No comments:

Post a Comment