1005.No Tears for the Dead(Korean,2014)
Action,Drama
തന്‍റെ ജോലിയും കഴിഞ്ഞു അവസാന വെടിയുണ്ടയും ഇരയുടെ ശരീരത്തിലൂടെ പോയതിനു ശേഷം ആണ് "ഗോണ്‍" അടുത്തുള്ള വാതിലിന്റെ അപ്പുറത്തായി ഒരു അനക്കം ശ്രദ്ധിച്ചത്.അയാള്‍ വെടിയുതിര്‍ത്തു.ശത്രുക്കള്‍ ആണ് ചുറ്റും.അയാള്‍ക്ക് അതിനെ സാധിക്കുമായിരുന്നുള്ളൂ.പക്ഷെ പിന്നീടു വെടിയേറ്റ ആ വാതില്‍ തുറന്നു നോക്കുമ്പോള്‍ അയാള്‍ കണ്ടത്!!!
'No Tears for the Dead' എന്ന കൊറിയന്‍ ചിത്രത്തിന്‍റെതുടക്കം ആണത്.ആ ഒരു സംഭവം കൊറിയന്‍ വംശജനായ അമേരിക്കന്‍ കൊലയാളി ആയ ഗോണിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.അയാള്‍ക്ക് പകരം വീട്ടണം എന്നുണ്ടായിരുന്നു.പക്ഷെ ആരോട്?സ്വയം അയാള്‍ തളര്‍ന്നു പോയിരുന്നു.അയാളുടെ പ്രതിയോഗി അയാള്‍ തന്നെ ആയിരുന്നു.ഈ സമയം ആണ് അവനു പ്രായശ്ചിത്തം ചെയ്യാന്‍ ഒരു അവസരം ഉണ്ടാകുന്നത്.തന്‍റെ 'ഭീരുവായ' അമ്മയെ പോലെ തന്‍റെ സ്വന്തമയതെല്ലാം നഷ്ടമായ ഒരു അമ്മ.ഏറ്റെടുത്ത ജോലി അനുസരിച്ച് അവന്‍ അവരെ കൊല്ലണം.എന്നാല്‍ സ്വയം പ്രതികാരം ചെയ്യുവാനും പ്രായശ്ചിത്തം ചെയ്യുവാനും അയാള്‍ ഒരുങ്ങുന്നു.എന്നാല്‍ പേര് പോലെ എളുപ്പം ആയിരുന്നില്ല ആ രണ്ടു പ്രവര്‍ത്തികളും.പകരം ധാരാളം രക്തം ഒഴുക്കേണ്ടി വരും അവനു.അവന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പടെ അവന്റെ ലക്‌ഷ്യം ആയി വരും.അവന്‍ ക്ഷീണിതന്‍ ആണ്.അവന്‍ അത് കൊണ്ട് പെട്ടെന്ന് തന്നെ തന്‍റെ ജോലി ചെയ്തു തീര്‍ക്കാന്‍ തീരുമാനിക്കുന്നു.തന്‍റെ അവസാന ജോലിക്കായി അവന്‍ കൊറിയയിലേക്ക് പോകുന്നു.താന്‍ ജനിച്ച നാട്ടിലേക്ക്.
"The Man from Nowhere" ന്‍റെ സംവിധായകന്‍ ലീ ജിയോംഗിന്റെ ചിത്രമാണ് ഇതും.മികച്ച knife fight രംഗങ്ങള്‍ ഉണ്ടായിരുന്ന ആ ചിത്രത്തില്‍ നിന്നും ഇതിലേക്ക് എത്തുമ്പോള്‍ ചിത്രത്തിന്‍റെ ഒരു ഭാഗം മുഴുവന്‍ സംഘട്ടനങ്ങള്‍ ആണ്.തോക്ക്,ബോംബ് അങ്ങനെ പ്രത്യേകിച്ച് വ്യത്യാസം ഇല്ലാതെ എല്ലാം.മെലോ ഡ്രാമയുടെ കാര്യത്തില്‍ വ്യത്യാസം ഒന്നുമില്ല.ഒരു പക്ഷെ full-on-full ആക്ഷന്‍ ചിത്രത്തിന്‍റെ ഇടയ്ക്കുള്ള മെലോ ഡ്രാമ ചിത്രത്തിന്‍റെ വേഗത നശിപ്പിചെന്നു പറയുമ്പോഴും അതിന്റെ കഥയില്‍ അതെല്ലാം പ്രധാനമായിരുന്നു എന്ന് കാണാം.ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഇഷ്ടപ്പെട്ട കൊറിയന്‍ ചിത്രങ്ങളില്‍ ഒന്നാണ് 'No Tears for the Dead'
More movie suggestions @www.movieholicviews.blogspot.ca
ചിത്രത്തിന്‍റെ ടെലിഗ്രാം ലിങ്ക് എന്റെ ചാനലില്‍ ലഭ്യമാണ്.
ചാനല്‍ ലിങ്ക്: t.me/mhviews
No comments:
Post a Comment