Pages

Saturday, 1 December 2018

983.Vada Chennai(Tamil,2018)



983.Vada Chennai(Tamil,2018)

  'രക്തത്തിന്റെ മണമുള്ള,പകയുടെ ചൂടുള്ള വട ചെന്നൈ"


              ഒരു മികച്ച സിനിമ എക്സ്പീരിയന്‍സ് എന്ന് ഒട്ടും മടിക്കാതെ തന്നെ വിളിക്കാം 'വട ചെന്നൈ' എന്ന വെട്രി മാരന്‍-ധനുഷ് ചിത്രത്തെ.വ്യത്യസ്ത കാലഘട്ടങ്ങള്‍,വ്യത്യസ്ത കഥാപാത്രങ്ങള്‍.അവര്‍ക്കെല്ലാം എന്നാല്‍ വിധി ഒരുക്കി വച്ചിരിക്കുന്നത് പരസ്പ്പരമുള്ള കണ്ടു മുട്ടലുകളില്‍ ഉരിത്തിരിയുന്ന കഥകളിലൂടെ ആണ്.ഒരു പക്ഷെ ഒറ്റ കഥാപാത്രമായി നോക്കുമ്പോള്‍ ഒന്നും അല്ലാതിരുന്നവര്‍ എന്നാല്‍ ഒന്നിച്ചു കൂടുമ്പോള്‍ സ്ക്രീനില്‍ തീപ്പൊരി ആണ്.ധാരാളം മികച്ച സ്ക്രീന്‍ പ്രസന്‍സ് ഉള്ള അഭിനേതാക്കള്‍.തങ്ങളുടെ റോളുകള്‍ തമാശയാക്കി മാറ്റാതെ അവരും ചലിക്കുകയാണ് വട ചെന്നൈയിലൂടെ.അവര്‍ നമ്മളെയും കൂട്ടി കൊണ്ട് പോകുന്നു.

  'നോണ്‍-ലീനിയര്‍' കഥാഖ്യാന ശൈലിയാണ് ചിത്രത്തില്‍ അവലംബിച്ചിരിക്കുന്നത്.വ്യത്യസ്തമായ രാഷ്ട്രീയ കാലഘട്ടങ്ങള്‍,കഥാപാത്രങ്ങളുടെ കാലഘട്ടങ്ങള്‍ എന്നിവയെല്ലാം മാര്‍ക്ക് ചെയ്തു പ്രേക്ഷകനില്‍ എത്തിക്കാന്‍ സിനിമയ്ക്ക് നന്നായി കഴിഞ്ഞിട്ടുണ്ട്.പ്രേക്ഷകന് സംഭവിക്കാമായിരുന്ന ചിന്താക്കുഴപ്പം അവിടെ മാറി.ധനുഷിന്റെ ചെറുപ്പക്കാലം മുതല്‍ ഉള്ള കഥയിലൂടെ ആയപ്പോള്‍ കാര്യങ്ങള്‍ കണക്റ്റ് ചെയ്തു എടുക്കുന്നതും എളുപ്പമായി തീര്‍ന്നൂ.

   സ്ഥിരം ബോംബ്‌ കഥ എന്ന് വിളിക്ക്കാവുന്ന gangster കഥയാണ് ചിത്രത്തില്‍ ഉള്ളതെന്നു ഒറ്റ വരിയില്‍ കഥ പറഞ്ഞാല്‍ ഒരു പക്ഷെ തോന്നിയേക്കാം.എന്നാല്‍ ഓരോ കഥാപാത്രത്തെയും,വിവരിച്ചുകൊടുത്തു കൊണ്ട് പോകുമ്പോള്‍ ആണ് കഥാപാത്രങ്ങളുടെ ആഴം മനസ്സിലാകുന്നത്‌.ഉദാഹരണത്തിന് ധനുഷിന്റെ അന്‍പു എന്ന കഥാപാത്രം തന്നെ എടുക്കുക.തുടക്കത്തില്‍ അന്‍പു എന്തായിരുന്നോ,അതില്‍ നിന്നും എല്ലാം അവന് വരുന്ന transformation മാത്രം ഒരു സിനിമ കഥയായി എടുത്തു അവതരിപ്പിക്കാം.എന്നാല്‍ ഇത് പോലെ ധാരാളം കഥാപാത്രങ്ങള്‍ വേറെയും ഉണ്ട്.അവര്‍ക്കെല്ലാം സ്ക്രീന്‍ സ്പേസ് ആവശ്യമായിരുന്നു താനും.അവരെയെല്ലാം അത് പോലെ തന്നെ place ചെയ്തിട്ടും ഉണ്ട്.സമുദ്രക്കനി,കിഷോര്‍ ,പവന്‍,ദാനിയല്‍ ബാലാജി അങ്ങനെ പലരും...

   "പക"


       
                "Revenge is a dish best served cold" 

     സിനിമയുടെ കഥ എന്താണ് ഇങ്ങനെ പോകുന്നതെന്ന് കരുതുമ്പോള്‍ ആണ് ഈ ഒരു ഘടകം വരുന്നത്.നിഗൂഡത ഒന്നുമില്ലയിരുന്നെങ്കിലും,സ്വന്തം ആവശ്യങ്ങള്‍ക്കായി എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ക്ക് ഇങ്ങനെ ഒരു കഥ കൂടി ആവശ്യം ആയിരുന്നു എന്ന് തോന്നി പോകും.ഒരു സാധാരണ സിനിമ ആയിരുന്നെങ്കില്‍ ധനുഷിന് നിഷ്പ്രയാസം തീര്‍ക്കാമായിരുന്നു അവരെ എല്ലാം.എന്നാല്‍ ഒരു കഥാപാത്രത്തിന്റെ അവശേഷിപ്പുകള്‍ മറ്റൊരാളിലേക്ക് മാറ്റപ്പെടുമ്പോള്‍ അതിനൊരു catalyst ആവശ്യമായിരുന്നു.അതാണ്‌ ചിത്രത്തിന്‍റെ 'കൊടും പകയുടെ' ഭാഗം.

   സ്ത്രീ കഥാപാത്രങ്ങള്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതില്‍ മികവുണ്ടായിരുന്നു എന്ന് പറയാം.പദ്മയും ചന്ദ്രയും എല്ലാം ഒരേ അച്ചില്‍ വാര്‍ത്തെടുത്തത് പോലെ തോന്നും.ഇതേ പോലെ സമാനതകള്‍ ഉള്ള കഥാപാത്രങ്ങള്‍ ആണ് രാജനും അന്പും.പല കാലഘട്ടത്തില്‍ ഉള്ള രണ്ടു ശക്തരായ കഥാപാത്രങ്ങള്‍.ആണുങ്ങള്‍ തമ്മില്‍ ഉള്ള കോലാഹലത്തിനിടയ്ക്കും സ്പേസ് കണ്ടെത്താന്‍ കഴിഞ്ഞ സ്ത്രീ കഥാപാത്രങ്ങളെ കണ്ടപ്പോള്‍ ,കൊറിയന്‍ ചിത്രമായ 'മോസ്' ലെ ആ സ്ത്രീയെ ആണ് ഓര്മ വന്നത്.അവരുടെ സാന്നിധ്യം പോലും ഗംഭീരമായിരുന്നു.

  അടുത്ത ഭാഗത്തിന് വേണ്ടി ഉള്ള കാത്തിരിപ്പ്‌ കൂട്ടി കൊണ്ട് ചിത്രം പോകുമ്പോഴും "സന്തോഷ്‌ നാരായണന്റെ' സംഗീതം ചിത്രത്തിന്‍റെ ഓരോ ഘട്ടവും സംഗീതത്തിലൂടെയും മാര്‍ക്ക് ചെയ്യിപ്പിക്കുന്നുണ്ട്.പാവപ്പെട്ട ജനങ്ങളുടെ രക്ഷകര്‍ ആയി വരുകയും,പിന്നീട് അവര്‍ ക്ക് പലതരം വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടി വരുകയും ചെയ്യുന്നു എന്ന സാമാന്യ കഥയാണ് ചിത്രതിനെങ്കിലും ധാരാളം നല്ല സന്ദര്‍ഭങ്ങള്‍ ചിത്രത്തിലുണ്ട്.കഥാപാത്രങ്ങള്‍ക്ക് ശക്തിയും ഉണ്ട്.തമിഴ് സിനിമയിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറാന്‍ രണ്ടാം ഭാഗം കൂടി കഴിഞ്ഞാല്‍ 'വട ചെന്നൈയ്ക്ക്' സാധിക്കും എന്ന് കരുതുന്നു.ഇത് വരെ കണ്ടത് എല്ലാം അതിനായുള്ള മുന്നൊരുക്കങ്ങള്‍ ആണെന്ന് വിശ്വസിച്ചു കൊണ്ട് കാത്തിരിക്കുന്നു..


പ്രതീക്ഷയോടെ
       'വട ചെന്നൈ 2" നായി കാത്തിരിക്കുന്നു.....!!
  

No comments:

Post a Comment