Pages

Monday, 8 October 2018

959.New Trial(Korean,2017)



959.New Trial(Korean,2017)
       Crime,Mystery,Drama.


          അമ്മയോട് ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്കില്‍ പോകുമ്പോള്‍ ആണ് അവന്റെ ബൈക്കിന്റെ മുന്നില്‍ ആരോ വന്നു നിന്നത് കണ്ടത്.ബൈക്ക് വെട്ടിച്ചു മാറ്റി അവന്‍ വീണു.പിന്നീട് അവന്‍ മനസ്സിലാക്കുന്നത് അവിടെ ആ സമയത്ത് നടന്ന കൊലപാതക കേസില്‍ അവന്‍ ആണ് പ്രതി എന്നതാണ്.ഒരു ടാക്സി ഡ്രൈവറെ ക്രൂരമായി കൊന്നതിനു ഉള്ള ശിക്ഷ ആയി അവനു 15 വര്‍ഷ തടവും ലഭിച്ചു.

   ഹ്യൂന്‍ -വൂ എന്നാണു അവന്‍റെ പേര്.അമ്മ മാത്രമുള്ള അവന്‍ ഒരു ചെറിയ ബാറില്‍ ജീവനക്കാരന്‍ ആയിരുന്നു.ചെറുപ്പത്തില്‍ തന്നെ ചെയ്യാത്ത കുറ്റത്തിന് എന്ന് അവന്റെ ഭാഷ്യത്തില്‍ പറയുന്ന കേസ് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കിയാണ്."Iksan murder case" എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച കേസിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് ആണ് ചിത്രം യാത്ര ചെയ്യുന്നത്.പോലീസിന്റെ അനാസ്ഥയും അത് പോലെ ആ സ്ഥാനത് ഇരിക്കാന്‍ യോഗ്യത ഇല്ലാത്തവരുടെയും ഇടപ്പെടലുകള്‍ ഒരു യുവാവിന്‍റെ ജീവിതം എത്ര മാത്രം മാറ്റി മറിച്ചു എന്ന് ഈ ചിത്രത്തില്‍ കാണാനാകും.നിയമങ്ങളുടെ ആവശ്യകത ശരിക്കും എന്താണ്?അത് നീതി നിര്‍വഹിക്കാന്‍ ഉള്ള ഒരു വഴി ആണോ അതോ ചിലരുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റി മറിക്കുന്ന ഒന്നാണോ?

   ഈ സാഹചര്യത്തില്‍ ആണ് അഭിഭാഷകന്‍ ആയ ജൂംഗ് യംഗ് കടന്നു വരുന്നത്.മറ്റൊരു കേസ് നടത്തി കടക്കെണിയില്‍ ആയ അയാളുടെ മുന്നിലേക്ക്‌ അവിചാരിതമായി ആണ് ഈ കേസ് വരുന്നത്.ആ കേസിന് എന്ത് സംഭവിച്ചു എന്ന് 14 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന സംഭവങ്ങളിലൂടെ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.കേസിന്‍റെ യഥാര്‍ത്ഥ സംഭവങ്ങളിലെ ദുരൂഹത പുറത്തു കൊണ്ട് വരുന്നത് വരെ ഒരു മിസ്റ്ററി സ്വഭാവം നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.പുതിയ വാദങ്ങള്‍ ആ കേസില്‍ വിലമതിക്കണം എങ്കില്‍ തെളിവുകളും പ്രതിയും ഉള്ള വേണം പുതിയതായി.ഒരു കേസിന്‍റെ നാള്‍വഴിയിലൂടെ സഞ്ചരിക്കുന്ന New Trial നല്ല ഒരു കൊറിയന്‍ ചിത്രമാണ്.

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

  Telegram channel Link: t.me/mhviews
     

No comments:

Post a Comment