Pages

Sunday, 7 October 2018

954.The Passengers(English,2008)


954.The Passengers(English,2008)
       Mystery,Drama.


    ക്ലെയര്‍ ഒരു മനശാസ്ത്ര വിദഗ്ധ ആണ്.ഒരു വലിയ പ്ലെയിന്‍ അപകടത്തിനു ശേഷം ജീവിച്ചിരുന്ന കുറച്ചു പേര്‍ക്ക് വേണ്ടി അവളെ കൌണ്‍സിലിംഗിനു നിയോഗിക്കുന്നു.അല്‍പ്പ ദിവസത്തിന് ശേഷം ആണ് അവള്‍ ആ രഹസ്യം മനസ്സിലാക്കിയത്.തന്‍റെ അടുക്കല്‍ ഗ്രൂപ്പ് കൌണ്‍സിലിംഗിനു വന്നവരെ ഓരോരുത്തര്‍ ആയി കാണുന്നില്ല.രണ്ടാമത്,അജ്ഞാതന്‍ ആയ ഒരാള്‍ അവരില്‍ പലരെയും പിന്തുടരുന്നു.ക്ലെയരിനും ചില സംശയങ്ങള്‍ തോന്നി തുടങ്ങുന്നു.


  'The Passengers' എന്ന സിനിമയുടെ പ്രമേയം ആണ് മുകളില്‍ ചുരുക്കത്തില്‍ അവതരിപ്പിച്ചത്.ഓരോ കഥാപാത്രങ്ങളിലൂടെയും വികസിക്കുന്ന ചിത്രം തുടക്കം മുതല്‍ ഒരേ വേഗത ആണ് സ്വീകരിച്ചത്.എന്നാല്‍ ഇടയ്ക്കിടയ്ക്ക് വരുന്ന നിഗൂഡമായ സൂചനകള്‍ നല്ലൊരു ത്രില്ലര്‍ ചിത്രത്തിലേക്ക് വിരല്‍ ചൂണ്ടി.എന്നാല്‍ പിന്നീട് കൂടുതല്‍ സ്ഥലം ഒരു പ്രണയ കഥയ്ക്ക്‌ വേണ്ടി മാറ്റുകയും ചെയ്യുന്നു.അവസാനം ചിത്രം ആദ്യം അവതരിപ്പിച്ച കഥപാത്രങ്ങളുടെ മറ്റൊരു വശം കൂടി അവതരിപ്പിച്ചു കൊണ്ട് ഒരു ചെറിയ ട്വിസ്ട്ടോടെ അവസാനിക്കുന്നു.

    ഒരു ത്രില്ലര്‍ ആക്കാന്‍ ഉള്ള കഥാ സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കിലും അത് കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചത്‌ കാരണം പലപ്പോഴും ആ ഒരു സാധ്യത ഈ സിനിമയില്‍ ഉപയോഗിച്ചതായി കണ്ടില്ല.ക്ലൈമാക്സ് ട്വിസ്റ്റ് ഓക്കെ പലപ്പോഴും വേറെ ചിത്രങ്ങളില്‍ കണ്ടത് കൊണ്ട് തന്നെ അത്ര വലിയ ഞെട്ടല്‍ ഉണ്ടാക്കുന്നും ഇല്ല.സിനിമ പരാജയപ്പെട്ടു പോയ ചില സന്ദര്‍ഭങ്ങള്‍ ആണ് ഇത്.പ്രത്യേകിച്ചും തരക്കേടില്ലാത്ത ഒരു പ്രമേയവും നല്ല അഭിനേതാക്കളും എല്ലാം ഉണ്ടായിരുന്നെങ്കിലും ആ സാധ്യത വലിയ രീതിയില്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മികച്ച സിനിമകളുടെ ഇടയില്‍ സ്ഥാനം പിടിക്കുമായിരുന്നു.എങ്കില്‍ കൂടിയും തരക്കേടില്ലാത്ത ഒരു ചിത്രമായി ആണ് The Passengers അവസാനിച്ചത്‌.

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

  t.me/MHviews

   

No comments:

Post a Comment