Pages

Friday, 5 October 2018

950.UPGRADE(ENGLISH,2018)


950.UPGRADE(ENGLISH,2018)
       Sci-Fi,Thriller,Action.Mystery

  തന്‍റെ ഭാര്യയോടൊപ്പം സുഹൃത്തിനെ കാണാന്‍ പോയിട്ട് വരുന്ന വഴി ആയിരുന്നു ആ അപകടം അവര്‍ക്ക് ഉണ്ടായത്.അപകടം നടന്ന ഉടന്‍ തന്നെ കുറച്ചാളുകള്‍ അവിടെ എത്തി.ഭാര്യയെ കൊല്ലപ്പെടുത്തുകയും ഭര്‍ത്താവായ ഗ്രേ ട്രേസിനെ അപകടകരമാം വിധത്തില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്യുന്നു.എന്തിനു വേണ്ടി ആണ് അവര്‍ അങ്ങനെ ചെയ്തത്?ആരായിരുന്നു അവര്‍?സാധാരണ ഗതിയില്‍ ഇത്തരം ഒരു ചിത്രത്തിനുള്ള ഉത്തരങ്ങള്‍ ഭൂതക്കാലത്തിന്റെയും ഇപ്പോഴത്തെയും സംഭവങ്ങളെ ആധാരമാക്കിയാകും ഉണ്ടാവുക.എന്നാല്‍ Upgrade അങ്ങനെ ഒരു ചിത്രമാണോ?
   

ഭാവി ലോകം ഇങ്ങനെ ആയിരിക്കും അങ്ങനെ ആയിരിക്കും എന്ന് പറഞ്ഞുള്ള സിനിമകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ കാണുന്നതാണ്.പറക്കും കാറുകള്‍,മറ്റു ഗ്രഹങ്ങളിലേക്കുള്ള യാത്രകള്‍ മുതല്‍ ഒരു സയന്‍സ് ഫിക്ഷനിലൂടെ കാണാന്‍ ശ്രമിക്കുന്ന സ്വപ്‌നങ്ങള്‍ ഏറെയാണ്‌.അത്തരത്തില്‍ ഉള്ള ഒരു സ്വപ്നത്തിന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ഒരു പക്ഷെ മനുഷ്യരാശിയുടെ തന്നെ ഏറ്റവും വലിയ നേട്ടമായി മാറാന്‍ കഴിവുള്ള ഒന്ന്.യഥാര്‍ത്ഥ ജീവിതത്തില്‍ വിലമതിക്കാന്‍ ആകാത്ത,ലോകത്തിന്റെ മുഖം തന്നെ മാറ്റാന്‍ സാധിക്കുന്ന ഒരു concept എന്ന് വേണമെങ്കില്‍ പറയാം ഇതില്‍ അവതരിപ്പിചിര്‍ക്കുന്ന സ്റ്റെം എന്ന ടെക്നോളജിയെ കുറിച്ച്.

  എന്നാല്‍ സാധാരണ ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രം ആയി മാറുക അല്ല Upgrade ചെയ്തത്.പകരം നല്ലൊരു ആക്ഷന്‍,മിസ്ട്ടറി ചിത്രമായി മാറുന്നു.അതും,നല്ല ത്രില്ലിംഗ് ആയ ഒരു പശ്ചാത്തലത്തില്‍,ഇരുണ്ട നിറങ്ങളിലൂടെ അവതരിപ്പിക്കുമ്പോള്‍ പ്രത്യേക ഒരു ഭംഗി ആയിരുന്നു ചിത്രത്തിന്.ക്ലീഷേ കഥാഗതി ആയിരിക്കും എന്ന് പ്രേക്ഷകനെ കൊണ്ട് തോന്നിപ്പിക്കുകയും.എന്നാല്‍ അതിനും അപ്പുറം കഥാപാത്രങ്ങളുടെ വ്യക്തിത്വ വിശദീകരണം നല്‍കുകയും ചിത്രം കൂടുതല്‍ വിശ്വസനീയം ആയി മാറുകയും ചെയ്യുന്നു.അവസാനം ക്ലൈമാക്സ് ആയപ്പോള്‍ ഒരു രണ്ടാം ഉണ്ടായിരുന്നെങ്കില്‍ നന്നായിരിക്കും എന്ന് തോന്നി.ഇത്തരത്തില്‍ ഉള്ള ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ടമാകും Upgrade.

ലിങ്ക് എന്‍റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

No comments:

Post a Comment