Pages

Tuesday, 2 October 2018

948.Time Trap(English,2017)



948.Time Trap(English,2017)
      Thriller,Mystery,Adventure,Sci-Fi/Fantasy


         അവര്‍ അഞ്ചു പേരും യാത്ര തിരിക്കുന്നത് 'ഹോപ്പര്‍' എന്ന ആളെ അന്വേഷിച്ചായിരുന്നു.ഒരു സാധാരണ യാത്ര ആയി തുടങ്ങിയ അവരെ കാത്തിരുന്നത് അവിശ്വസനീയം ആയ സംഭവങ്ങള്‍ ആയിരുന്നു.ഹോപ്പറിനെ അന്വേഷിച്ചു ആ ഗുഹയ്ക്കുള്ളിലേക്ക്‌ കയറിയ അവര്‍ ഏതാനും മിനിറ്റുകള്‍ക്കും അപ്പുറം ആ രഹസ്യം മനസ്സിലാക്കുന്നു.അതിനായി നല്‍കിയ വില അവരുടെ കൂട്ടത്തിലെ അഞ്ചാമന്റെ ജീവനായിരുന്നു.എന്ത് രഹസ്യം ആണ് അവര്‍ മനസ്സിലാക്കിയത്?

   ഇത്രയും വായിച്ചിട്ട് ഈ സിനിമ കാണാന്‍ തുടങ്ങിയാല്‍ മനസ്സിലാകും എന്ത് മാത്രം 'Under -Rated' ചിത്രം ആണ് 'Time Trap' എന്ന്.സിനിമയുടെ പേരില്‍ തന്നെ കഥയുടെ മര്‍മ പ്രധാനമായ ഭാഗം ഉണ്ടെങ്കിലും അത് അവതരിപ്പിച്ച രീതി.ഭീകരം ആയിരുന്നു.അടുത്തത്  എന്താകും ഉണ്ടാവുക എന്ന് പ്രേക്ഷകന് എളുപ്പം മനസ്സിലാകും എന്ന് കരുതുന്നില്ല.ടൈം ട്രാവല്‍ ചിത്രങ്ങളിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറാന്‍ ഉള്ള എല്ലാ അവസരവും ഉള്ള ചിത്രം എന്ന് പറയാന്‍ സാധിക്കും ഈ ചിത്രത്തെ.ഒരു പക്ഷെ തീരെ പ്രതീക്ഷ ഇല്ലാതെ കാണാന്‍ ഇരുന്നത് കൊണ്ട് തന്നെ മികച്ച ചിത്രമായാണ് തോന്നിയത്.

   ഭാവി ,ഭൂതക്കാലം എല്ലാം ഒരു പ്രത്യേക പോയിന്‍റില്‍ കണ്ടു മുട്ടുമ്പോള്‍ എങ്ങനെ ആകും പരസ്പ്പരം മനസ്സിലാക്കുക?സ്ഥിരം ടൈം ട്രാവല്‍ ചിത്രങ്ങളിലെ അടിസ്ഥാന പ്രമേയം അതാണെങ്കിലും ഇവിടെ അവതരണ രീതി മികച്ചതായിരുന്നു.പ്രത്യേകിച്ചും ഹൊറര്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഉള്ള പുതുമ .അല്ലെങ്കില്‍ അങ്ങനെ ആണ് കഥ എന്ന് തുടക്കത്തില്‍ പ്രേക്ഷകനെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.അതിന്‍റെ നിഗൂഢമായ അനന്തരഫലങ്ങള്‍ എല്ലാം പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ കഴിയും.ഈ കാരണം കൊണ്ട് തന്നെ ഇത്തരം ഒരു സംഭവത്തിന്റെ ശാസ്ത്രീയമായ വശങ്ങളിലേക്ക് അധികം പോകാതെ, അടുത്തത് എന്ത് എന്നുള്ള ചോദ്യത്തിന് ഉത്തരമായി സംഭവങ്ങള്‍ അവതരിപ്പിക്കുന്നത്‌ കൊണ്ട് ചിത്രം തീരെ സങ്കീര്‍ണം അല്ല.

  കണ്ടു മറക്കേണ്ട ഒരു ചിത്രമായി തോന്നിയില്ല 'Time Trap'തീരെ ആകര്‍ഷം അല്ലാത്ത പോസ്റ്ററുകള്‍ ഒക്കെ കണ്ടുതുടക്കത്തില്‍ അത്ര വര്‍ണപ്പകിട്ട് തോന്നണം എന്നില്ല.എന്നാല്‍ ഇരട്ട സംവിധായകര്‍ ആയ Mark Dennis, Ben Foster എന്നിവര്‍ അവതരിപ്പിച്ച ചിത്രത്തിന്‍റെ ambiance എടുത്തു പറയേണ്ട ഒന്നാണ്.കുറവുകള്‍ ഇല്ലെന്നല്ല.ബജറ്റില്‍ ഉള്ള കുറവുകള്‍ ചിത്രത്തില്‍ കാണുമെങ്കിലും മൊത്തത്തില്‍ നോക്കുമ്പോള്‍ ചിത്രം നല്‍കിയത് മികച്ച ഒരു സിനിമാനുഭവം ആയിരുന്നു.

  ടൈം ട്രാവലിനെ ഇപ്പോഴും ഫാന്റസി ആയാണോ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ആണോ ഉള്‍പ്പെടുത്തേണ്ടത് എന്ന സംശയം ഉണ്ട് ഒരു പ്രേക്ഷകന്‍ എന്ന നിലയ്ക്ക് എനിക്ക്.എന്നാലും ആ ഴോന്രെയുടെ ആരാധകന്‍ എന്ന നിലയില്‍ ഈ ചിത്രം ഒരിക്കലും നഷ്ടം ആകില്ല എന്ന് കരുതുന്നു.

ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

t.me/MHviews

       

No comments:

Post a Comment