Pages

Monday, 1 October 2018

945.The Quiz Scandal(Korean,2010)


945.The Quiz Show Scandal(Korean,2010)
       Thriller.


   'കോന്‍ ബനേഗ ക്രോര്‍പതി' യില്‍ നിങള്‍ മത്സരിക്കുക ആണെന്ന് കരുതുക.നിങ്ങള്‍ക്ക് അവസാന ചോദ്യത്തിന്‍റെ ഉത്തരം മാത്രം ആകസ്മികം ആയി ലഭിക്കുന്നു എന്ന് കരുതുക.അവസാനത്തെ ചോദ്യം ഒഴികെ ഉള്ള എല്ലാ ഉത്തരവും പറയാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് 15 മത്തെ ചോദ്യം ഉത്തരം പറയുകയും കോടിപതി ആവുകയും ചെയ്യാം.എന്നാല്‍ ഇതില്‍ ഒരു ചെറിയ ട്വിസ്റ്റ് ഉണ്ടെങ്കിലോ?."The Quiz Show Scandal" എന്ന കൊറിയന്‍ സിനിമയുടെ പ്രമേയം ഈ കഥയുമായി ബന്ധം ഉള്ളതാണ്.എന്നാല്‍ വളരെയേറെ മാറ്റങ്ങള്‍ ഉണ്ട് താനും.

   നാല് കൂട്ടം ആളുകള്‍ കണ്ടു മുട്ടുന്നത് ഒരു അപകടത്തിലൂടെ ആണ്.പിന്നീട് അതിലേക്ക് കൂടുതല്‍ ആളുകള്‍ അടുക്കുന്നു.ആവശ്യങ്ങള്‍ പലതാണ് പലര്‍ക്കെങ്കിലും ഒറ്റ ലക്‌ഷ്യം ആണ് എല്ലാവര്ക്കും ഉണ്ടായിരുന്നത്.അതെ,മനുഷ്യ രാശിയുടെ മുഴുവന്‍ ആവശ്യവും ഇതായിരിക്കണം.പണം.പണം സമ്പാദിക്കാന്‍ നല്ലത് പോലെ പ്രയത്നിക്കണം.അതിലേറെ പ്രയത്നിക്കണം ഒരു മോഹിപ്പിക്കുന്ന തുക ലഭിക്കുവാന്‍.ആ മോഹിപ്പിക്കുന്ന തുകയിലേക്ക് അടുക്കുന്ന വിദ്യ ആണ് അവരുടെ കയ്യില്‍ ഉള്ളത്.എന്നാല്‍ മത്സരത്തിലെ 29 ചോദ്യങ്ങളുടെയും ഉത്തരം കണ്ടെത്തുക അവരുടെ എല്ലാം മുന്നില്‍ ഉള്ള പ്രശ്നം ആണ്.ഇത് വരെയും അവസാന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മനുഷ്യര്‍ക്ക്‌ ആര്‍ക്കും കഴിയാത്തത് കൊണ്ട് തന്നെ സമ്മാനത്തുക പതിമൂന്നു മില്യന്‍ ഡോളര്‍ ആയിട്ടുണ്ട്‌.

   അജയരായി പോകുന്ന ക്വിസ് ഷോയില്‍ സാധാരണക്കാരായ കുറച്ചു ആളുകള്‍ തങ്ങളുടെ സ്വപ്നം സഫലീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തുണ്ടാകും എന്നത് കോമഡിയുടെ അകമ്പടിയോടെ ഒരു ത്രില്ലര്‍ ചിത്രമായി ആണ് 'The Quiz Show Scandal" അവതരിപ്പിച്ചിരിക്കുന്നത്.കഥയുടെ കൌതുകം തന്നെ ആണ് ചിത്രത്തിനോട് ഉള്ള താല്‍പ്പര്യം കൂട്ടുന്നത്‌.അതിനോടൊപ്പം പ്രവചിക്കാന്‍ കഴിയുന്ന ഒരു കഥയില്‍ നിന്നും അപ്രതീക്ഷിതമായി ഒരു ട്വിസ്റ്റ് കൂടി കൊണ്ട് വന്നപ്പോള്‍ ചിത്രം നല്ല തൃപ്തി നല്‍കി.കൊറിയന്‍ സിനിമ പ്രേക്ഷകര്‍ക്ക്‌ കണ്ടു നോക്കാവുന്ന ഒരു ചിത്രം.

  സിനിമയുടെ ലിങ്ക് എന്റെ Telegram Channel ല്‍ ലഭ്യമാണ്.

Channel Link: t.me/MHviews

No comments:

Post a Comment