Pages

Sunday, 22 January 2017

730.ARRIVAL(ENGLISH,2016)

730.ARRIVAL(ENGLISH,2016),|Sci-Fi|Drama|Fantasy|,Dir:-Denis Villeneuve,*ing:-Amy Adams, Jeremy Renner, Forest Whitaker .


   ഹോളിവുഡ്  സിനിമകളിലെ  ക്ലീഷേ  വിഷയം  ആണ് Arrival എന്ന  ചിത്രത്തിനും  ആധാരം.എന്നാല്‍  അന്യഗ്രഹ  ജീവികള്‍  ,അവരുടെ  പറക്കും തളികകള്‍  എന്നിവയുടെ  എല്ലാം  സ്ഥിരം  കാഴ്ചകളില്‍  നിന്നും  വ്യത്യസ്തമായ  അനുഭവം  ആയി  മാറാന്‍  ടെന്നിസ് വില്ലെന്യൂവിന്റെ  Arrival  നു കഴിഞ്ഞിട്ടുണ്ട്.അതിലും  ഉപരി  സയന്‍സ്  ഫിക്ഷന്റെ  ഒപ്പം സമാന്തരമായി  വരുന്ന മറ്റൊരു  ഘടകവും  കൂടി  ആകുമ്പോള്‍  സാധാരണ  രീതിയില്‍  അല്‍പ്പം സങ്കീര്‍ണം  ആകേണ്ടിയിരുന്ന  പ്രമേയം  ആയിരുന്നു  ചിത്രത്തിന്  ഉണ്ടായിരുന്നതെങ്കിലും  അവതരണ  രീതി  പ്രേക്ഷകനെ തൃപ്തിപ്പെടുത്തും.ടെഡ് ചിയാങ്ങിന്റെ  "Story of Your Life" എന്ന  ചെറുകഥയെ ആസ്പദം   ആക്കി  അവതരിപ്പിച്ച  ചിത്രം   മികവുള്ള സരളം ആയ  അവതരണ  രീതി  കാരണം  ആണ്  ശ്രദ്ധേയം  ആകുന്നതു.

  ലോകത്തിന്റെ  പല  ഭാഗങ്ങളിലായി  കാണപ്പെട്ട അന്യഗ്രഹ  ജീവികളുടെ  പേടകങ്ങള്‍ ലോകത്ത്  എമ്പാടും  സംസാര  വിഷയം  ആയെങ്കിലും ലൂയിസ്  ബാങ്ക്സ്  എന്ന ഭാഷ  വിദഗ്ധ അതൊരു  വിഷയം  ആയി  തോന്നിയിരുന്നില്ല.പതിവ്  പോലെ  ക്ലാസില്‍  പഠിപ്പിക്കാന്‍ പോകുമ്പോള്‍ പോലും  അവര്‍ അതിനു അധികം  പ്രാധാന്യം  നല്‍കുന്നില്ല.പകരം  അവര്‍  മറ്റു  ചില  ചിന്തകളില്‍,കാഴ്ചകളില്‍ അകപ്പെട്ടു  പോയിരുന്നു.എന്നാല്‍  ഭാഷകളില്‍  അവര്‍ക്കുള്ള  പ്രാവീണ്യം  ഭൂമിയിലെ പുതിയ  അതിഥികളുടെ  ഉദ്ധേശ  ലക്‌ഷ്യം  അറിയാന്‍  ഉള്ള  ഉദ്യമത്തില്‍ പങ്കെടുക്കാന്‍  കാരണം  ആകുന്നു.പിന്നീടുള്ള സംഭവവികാസങ്ങള്‍  ആണ്  ചിത്രത്തിന്  ആധാരം.

    Sicario ,Incendies,Prisoners,Enemy പോലെ  ഉള്ള  ചിത്രങ്ങളുടെ സംവിധായകന്‍  ആയ വില്ലന്യൂ സംവിധാനത്തില്‍ ആ  മികവു പാലിക്കുന്നുണ്ട്.ഒരു പക്ഷെ  ഇത്തരം  ഒരു  പ്രമേയം  ഇത്രയും  ആയാസരഹിതം  ആയി  അവതരിപ്പിക്കാന്‍  കഴിഞ്ഞത്  തന്നെ  അദ്ധേഹത്തിന്റെ  മികവിന്റെ  അടയാളം  ആണ്.ആമി  ആദംസ്, ലൂയിസ്  ആയി  മികച്ച  പ്രകടനം  ആണ്  കാഴ്ച  വച്ചത്.അധികം  സങ്കീര്‍ണതകള്‍  ഇല്ലാതെ  ഒരു  സയന്‍സ്  ഫിക്ഷന്‍ വിഭാഗത്തില്‍  ഉള്ള  ചിത്രം  കാണണം  എന്ന  ആഗ്രഹം  ഉള്ളവര്‍ക്ക് തീര്‍ച്ചയായും ഈ  ചിത്രത്തെ  ആ  മനസ്സോടെ  തന്നെ  സമീപിക്കാം.

   More movie suggestions @www.movieholicviews.blogspot.ca

 

   

No comments:

Post a Comment