Pages

Tuesday 13 December 2016

723.BRAIN MAN(JAPANESE,2013)

723.BRAIN MAN(JAPANESE,2013),|Mystery|,Dir:-Tomoyuki Takimoto,*ing:-Shôta Sometani, Fumi Nikaidou, Yukiyoshi Ozawa.


   ജാപ്പനീസ്  സൈക്കോ  ത്രില്ലര്‍  ചിത്രങ്ങള്‍ പലപ്പോഴും  അതി സങ്കീര്‍ണം  ആയ  വിഷയങ്ങള്‍  ആണ്  പ്രതിപാദിക്കുന്നത്,ഒരു  പക്ഷെ  വിശ്വസനീയതയുടെ അതിരുകളില്‍  നില്‍ക്കുന്നവയില്‍  നിന്നും മാറ്റം  ഉള്ളവ.എന്നാല്‍  സ്ക്രീനില്‍  വിശ്വസിക്കാവുന്ന  ഒരു  ഭാഷ്യം  എഴുതി  ചേര്‍ത്ത്  ഗൗരവമായ  തീം  ആക്കി  മാറ്റാന്‍  അവര്‍ക്ക്  കഴിയാറുണ്ട്.`യൂരിയോ  ഷുടോയുടെ  ഇതേ  പേരില്‍  ഉള്ള  നോവലിന്‍റെ  സിനിമ  ഭാഷ്യം  ആണ്  ഈ ചിത്രം.ക്രൈം/മിസ്ട്ടരി  ത്രില്ലര്‍  ചിത്രങ്ങള്‍ക്ക്  കൊറിയന്‍  സിനിമ  കൊടുക്കുന്ന  വൈകാരികം  ആയ  ഭാശ്യങ്ങള്‍ക്ക്  അപ്പുറം  അതിനു ഫാന്റസി  കൂടി  ചേര്‍ന്ന  നൂതന  കഥ  അവതരണ  രീതി  ആണ്  ജാപ്പനീസ് ചിത്രങ്ങള്‍  ഇതേ  genre  യില്‍  അവതരിപ്പിക്കുമ്പോള്‍  ഉണ്ടാകുന്നത്.

   ഇനി  കഥയിലേക്ക്.കാഴ്ചയിലും അവതരണത്തിലും  വളരെയധികം ക്രൂരമായ ചെയ്തികളിലൂടെ   സംതൃപ്തി  ലഭിക്കുന്ന കഥാപാത്രങ്ങളെ   കാണാന്‍  സാധിക്കും.നഗരത്തിലെ  പരമ്പരയായി  നടന്നു  കൊണ്ടിരുന്ന  ബോംബ്‌  സ്ഫോടനങ്ങള്‍ നടത്തപ്പെടുന്ന  രീതി  വളരെ  ക്രൂരം  ആയിരുന്നു.നാക്ക്  മുറിക്കപ്പെട്ട  നിലയില്‍  ഉള്ള  മനുഷ്യര്‍  ആണ്  ബോംബ്‌  വാഹകര്‍  എന്ന്  അന്വേഷണത്തില്‍  മനസ്സിലാകുന്നു,വാശിയാ  എന്ന  ന്യൂറോ  സര്‍ജന്റെ  കണ്മുന്നില്‍ ആണ്  ബോംബ്‌  സ്ഫോടനത്തില്‍  ഒരു  ബസ്സിലെ  പിഞ്ചു  കുഞ്ഞുങ്ങള്‍ മുഴുവന്‍  മരിച്ചത്.ആ  സംഭവത്തിന്‌  ശേഷം  അവര്‍  ആകസ്മികം  ആയി  ഈ കേസിലെ  മുഖ്യ  കണ്ണി എന്ന് സംശയിക്കുന്ന  ആളെ   പരിചയപ്പെടുന്നു.മുഖ്യ  പ്രതി  എന്ന്  കരുതിയ ഇചിരോ സുസുക്കി  എന്ന  പേരുള്ള  യുവാവിനെ  കോടതിയില്‍  കൊണ്ട്  പോകുന്നതിനു  മുന്‍പ്  അയാളുടെ ചില  പ്രത്യേക  സ്വഭാവങ്ങള്‍  കാരണം  ആണ് അന്വേഷണ  ഉദ്യോഗസ്ഥന്‍  ആയ ചായാ അവരുടെ  അടുക്കല്‍  പരിശോധനകള്‍ക്ക്  ആയി  അയക്കുന്നത്.

  എന്നാല്‍  ഞെട്ടിക്കുന്ന  സംഭവങ്ങള്‍  ആണ്  അവര്‍  ആ  പരിശോധനയിലൂടെ  കണ്ടെത്തിയത്.സുസുക്കിയുടെ  യഥാര്‍ത്ഥ  ലക്ഷ്യം  അവര്‍  മനസിലാക്കുന്നു.ബോംബ്‌  സ്ഫോടനം  നടത്തിയവരിലേക്ക്  എത്തിപ്പെടാന്‍  ഉള്ള  ഒരേ  വഴി  അവന്‍  ആണ്.എന്താണ്  സുസുക്കിയുടെ  പിന്നില്‍  ഉള്ള  രഹസ്യം.ആരാണവന്‍??സുസുക്കി  ആരാണ്  എന്നുള്ള  ചോദ്യത്തിന്  ഉത്തരം  ആണ്  നേരത്തെ  പറഞ്ഞ  അസ്വാഭാവികം  ആയ സിനിമയിലെ  കഥ.ഒരു  മനുഷ്യനില്‍  നിന്നും  അവനെ  വ്യത്യസ്തന്‍  ആക്കുന്നത്  എന്താണ്?അതാണ്‌  ബ്രെയിന്‍  മാന്‍  എന്ന  ചിത്രത്തിന്റെ  കഥയില്‍  മുഖ്യ  ഭാഗം.ജാപനീസ്  ചിത്രങ്ങള്‍  തുറന്നു  തരുന്ന  ത്രില്ലര്‍  ചിത്രങ്ങളുടെ വളരെ  വലിയ  ഒരു  ശേഖരം  ഉണ്ട്.ഒരു  പക്ഷേ  കൊറിയന്‍  ചിത്രങ്ങളില്‍  നിന്നും  വ്യത്യസ്തം  ആയവ.അതിലൂടെ  നോക്കുമ്പോള്‍  പ്രേക്ഷകന്  കൂടുതല്‍  താല്‍പ്പര്യം  തോന്നിപ്പിക്കും  ഈ  ചിത്രം.


More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment