Pages

Thursday 8 December 2016

719.OFFICE SPACE(ENGLISH,1999)

719.OFFICE SPACE(ENGLISH,1999),|Comedy|,Dir:-Mike Judge,*ing:-Ron Livingston, Jennifer Aniston, David Herman .


   Office Space- ഈ ചിത്രത്തെ  കുറിച്ച്  ആദ്യമായി  കേള്‍ക്കുന്നത് ഏതോ  IT  ജേര്‍ണലില്‍  വന്ന  ഒരു  പരാമര്‍ശത്തില്‍  ആയിരുന്നു.Shawshank Redemption എന്ന  ചിത്രം  തിയറ്ററില്‍  ഹിറ്റ്  ആകാതെ  ഹോം  വീഡിയോയില്‍  ഒക്കെ  ഹിറ്റ്  ആയി  ഒരു  കള്‍ട്ട്  ആയി മാറിയത്  പോലെ  ആണ്  Office  Space  IT  യില്‍  ജോലി  ചെയ്യുന്നവര്‍ക്ക്  എന്ന  രീതിയില്‍  ആയിരുന്നു  പരാമര്‍ശം.ഐ  ടി ജോലികള്‍ ,കമ്പനികള്‍  എന്നിവയുടെ  പ്രാരംഭ  ദശയില്‍ അതായത്  വന്‍  രീതിയില്‍ ആ  ജോലികളിലേക്ക്  ആളുകള്‍  വന്നു  കൊണ്ടിരുന്ന  സമയത്തെ അവിടത്തെ ആവര്‍ത്തന  വിരസമായ,തങ്ങളേക്കാള്‍  കഴിവ്  കുറഞ്ഞ  എന്ന്  കരുതുന്ന  മേലുദ്യോഗസ്ഥന്മാര്‍  ആണെന്ന്  കരുതുന്നു  പ്രഫഷണല്‍  ഈഗോയും  അത്  പോലെ  ആ  സംസ്ക്കാരവും  ആയിരുന്നു  ഈ ചിത്രം  അവതരിപ്പിച്ചത്.

    തിയറ്ററില്‍  പരാജയം  ആയ  ചിത്രം  എന്നാല്‍  വീടുകളിലെ  കാഴ്ചകളിലൂടെ  ഹിറ്റ്  ആവുകയായിരുന്നു.അല്ലെങ്കിലും  ജോലി  സ്ഥിരത  ഒട്ടും  ഇല്ലാതിരുന്ന  ഒരു  കാലത്ത് ഐ  ടിയില്‍  ജോലി  ചെയ്തിരുന്നവര്‍ക്ക്  ഒരു  സിനിമ  കാഴ്ച പോലും  ഒഴിവാക്കാവുന്ന  സന്ദര്‍ഭം  ആയിരുന്നിരിക്കാം  അന്ന്.എപ്പോഴെങ്കിലും  കിട്ടുന്ന  ഒഴിവു  സംയങ്ങളിലൂടെ  കണ്ടു  കണ്ടായിരിക്കും  ഈ സിനിമ  സംസാര  വിഷയം  ആയതും.  പീറ്റര്‍,സമീര്‍,മൈക്കില്‍  എന്നിവര്‍  Initech  എന്ന  അമേരിക്കന്‍  കമ്പനിയില്‍  പ്രോഗ്രാമര്‍ ആയി  ജോലി  ചെയ്യുന്നു.ആവര്‍ത്തന   വിരസമായ  ജോലി,ഒരേ ആളുകള്‍  ഒരേ  കാഴ്ചകള്‍  ,എന്നും   ആവശ്യ  സമയത്ത്  കേടാകുന്ന  ഓഫീസ്  പ്രിന്‍റര്‍  എന്ന്  വേണ്ട  വിരസമായ  ജീവിതം  ആയി  തീര്‍ന്നു  അവര്‍ക്ക്  മാത്രമല്ല  അവിടെ  ഉള്ള പലര്‍ക്കും.അതിനോടൊപ്പം  ആണ്  പ്രഫഷണല്‍  ഈഗോ  ഉള്ള  മേലുദ്യോഗസ്ഥന്മാര്‍.ബില്‍  ലംബര്ഗ്  എന്ന  ഓഫീസ്  മേധാവി.അയാളുടെ  ഈഗോകള്‍ ഒപ്പം  Consultant  എന്ന  പേരില്‍  ഉള്ള  ആളുകളെ  പിരിച്ചു  വിടാന്‍  വന്നവര്‍.എല്ലാം  കൊണ്ടും  അവരുടെ  എല്ലാം  ജീവിതം  നരകതുല്യം  ആയി.


   ഈ  സമയത്ത്  ആണ്  മൈക്കിളിന്റെ  സ്വന്തം  ബുദ്ധിയില്‍  വികസിപ്പിച്ച  ഒരു  സോഫ്റ്റ്വെയറിനു   കമ്പനിയുടെ  ആരും  ശ്രദ്ധിക്കാത്ത  ഒരു  bug  ല്‍  നിന്നും കാശ്  ഒപ്പിക്കാം  എന്ന  ബുദ്ധി  ഉദിച്ചത്.ഒരു  പ്രത്യേക  സാഹചര്യത്തില്‍ തമാശയ്ക്ക്  പറഞ്ഞു  തുടങ്ങിയ  ആ  കാര്യം  അവര്‍  ഗൌരവം  ആയി  ഏറ്റെടുത്തു  തുടങ്ങി.എന്നാല്‍  അവര്‍  കരുതിയിരുന്നത്  പോലെ  അല്ലായിരുന്നു  കാര്യങ്ങള്‍.കോമഡിയുടെ  വഴിയിലൂടെ  സഞ്ചരിക്കുന്ന  ഒരു  സിനിമ  .ഒരു  പക്ഷെ  സസ്പന്‍സ്  എന്ന്  പറഞ്ഞു  അവതരിപ്പിച്ച  ക്ലൈമാക്സ്  ഒക്കെ ആര്‍ക്കും  ഊഹിക്കാവുന്നത്‌  ആണെങ്കിലും  നേരത്തെ  പറഞ്ഞത്  പോലെ  അത്തരം  ഒരു  സാഹചര്യങ്ങളില്‍  ജോലി  ചെയ്യുന്നവര്‍ക്ക്  അവരോടു  കൂടുതല്‍  പരിചിതമായ  സാഹചര്യങ്ങള്‍  എല്ലാം  കൂടി  ആകണം  ഈ  ചിത്രത്തിന്  പില്‍ക്കാലത്ത്‌  ലഭിച്ച  ജനപ്രീതി  സൂചിപ്പിക്കുന്നത്.


More movie  suggestions @www.movieholicviews.blogspot.ca

No comments:

Post a Comment