Pages

Tuesday, 6 December 2016

716.I AM A HERO(JAPANES,2015)

716.I AM A HERO(JAPANES,2015),|Horro|Thriller|.Dir:-Shinsuke Sato,*ing:-Masami Nagasawa, Miho Suzuki, Kasumi Arimura.


   ഹോളിവുഡ്  സിനിമകളില്‍  പുതുമകള്‍  ഒന്നും  കൊണ്ട്  വരാന്‍  ഇല്ലാതെ മടുപ്പിച്ച  വിഭാഗം  ആണ്  സോമ്പി  സിനിമകള്‍.ഏഷ്യന്‍  സിനിമകളില്‍  അത്ര സാധാരണം  അല്ലായിരുന്നു  ഈ  വിഭാഗത്തില്‍  ഉള്ള  ചിത്രങ്ങള്‍.ഇങ്ങു  തമിഴ്  സിനിമയില്‍  പോലും  സോമ്പി സിനിമ  വരുമ്പോള്‍ കൊറിയയിലും  ജപ്പാനിലും  ഒക്കെ  ആ വിഭാഗത്തില്‍  ഹോളിവുഡ്  ഒന്നും  അത്ര കണ്ടു  ശീലിച്ചിട്ടില്ലാത്ത  രീതിയില്‍  ആണ്  കഥ  പറഞ്ഞത്.Train To  Busan  ഈ  അടുത്ത്  ഉള്ളതില്‍  വച്ച്  ഒരു  കള്‍ട്ട്  ക്ലാസിക്  ആയി  മാറിയതിന് ഒരു  കാരണം  അതാണ്‌.അത്   പോലെ  തന്നെ  മറ്റൊരു  ചിത്രം  ആണ്  ജാപ്പനീസ്  ഭാഷയില്‍  വന്ന  I am A Hero.


   കേംഗോ  ഹനസാവയുടെ  I am A Hero  എന്ന  ജാപ്പനീസ്  മാംഗയെ  ആസ്പദം  ആക്കിയാണ് ഷിന്സുക്കെ  ഈ  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.35  വയസ്സോളം  ഉള്ള  തുടക്കത്തില്‍  മാംഗ  കലാകാരന്മാരില്‍  പ്രതീക്ഷ  ഉണ്ടായിരുന്ന ഹിടിയോ  സുസുക്കി  ആണ്  മുഖ്യ  കഥാപാത്രം.15  വര്‍ഷങ്ങള്‍ക്കു  മുന്‍പ്  നല്‍കിയ  പ്രതീക്ഷ  എന്നാല്‍  അയാളുടെ  35  ആം  വയസ്സിലും  പ്രതീക്ഷ  മാത്രം  ആയി  നിന്നൂ.സിനിമയിലും  സംഗീതത്തിലും  എല്ലാം  ജാപ്പനീസ്  ഉല്‍പ്പന്നങ്ങള്‍ക്ക്  എതിരാളികള്‍  ഉണ്ട്.എന്നാല്‍  മാംഗയില്‍  അവരോടു  എതിര്‍ക്കാന്‍  ആരും  ഇല്ലാത്ത  അവസ്ഥ.അതാണ്‌  ഹിടിയോയുടെ  സ്വപ്നവും.ഹിഡിയോ  എന്ന  ജാപ്പനീസ്  പേരിനു  ഹീറോ/നായകന്‍  എന്ന്  കൂടി  അര്‍ഥം  ഉണ്ട്.എന്നാല്‍  ജീവിതത്തില്‍  പരാജയം  മാത്രം  ആയി മാറി  കാമുകിക്ക്  പോലും  വേണ്ടാത്തവന്‍  ആയി  മാറിയ  അയാള്‍ക്ക്‌  അത്  വെറും  പേര്  മാത്രം  ആയിരുന്നു.


  എന്നാല്‍  ജപ്പാനില്‍  പടര്‍ന്നു  പിടിച്ച  ZQN  എന്ന  അജ്ഞാത  വൈറസ് ആളുകളെ  സോമ്ബികള്‍  ആക്കി  മാറ്റി.പടരുന്നത്‌  സ്ഥിരം  സോമ്പി  സിനിമകളിലെ  രീതിയിലും.ഇവിടെ അസുഖം  ബാധിക്കുന്നവര്‍  അവരുടെ അതിനു  മുന്‍പുള്ള  ഓര്‍മകളിലേക്ക് പോകുന്നു.ആക്രമകാരി  ആയി  മാറുന്നു.ഹീഡിയോ  ലൈസന്‍സ്  ഉള്ള  തോക്കും  എടുത്തു  രക്ഷപ്പെടാന്‍  ഒരുങ്ങുന്നു.അയാള്‍  തന്റെ  മാംഗകള്‍ക്ക്  വേണ്ടി  പ്രേരണ  കിട്ടാന്‍  വേണ്ടി  അല്ലാതെ  ആ തോക്ക് ഉപയോഗിച്ചിട്ടു  കൂടി  ഇല്ലായിരുന്നു.എന്നാല്‍  എല്ലാവരുടെ  ഉളിലും  ഹീറോ  ഉണ്ട്.ഇവിടെ ഹീഡിയോ  എങ്ങനെ യഥാര്‍ത്ഥ  ഹീറോ  ആയി  മാറുന്നു  എന്ന്  അറിയാന്‍  ചിത്രം  കാണുക;ചില  പ്രത്യേക  സാഹചര്യങ്ങളില്‍  മനുഷ്യര്‍  അങ്ങനെ  ആണ്.അവര്‍  പോലും  പ്രത്ഗീക്ഷിക്കാത്ത  ചില  കാര്യങ്ങള്‍  അവരെ  പ്രധാനപ്പെട്ട  ആള്‍  ആക്കി  മാറ്റും.ഒരു  മാംഗ  പോലെ  തന്നെ  ആണ്   ചിത്രത്തിലെ  സംഘട്ടന  രംഗങ്ങള്‍ ഒതുക്കിയിരിക്കുന്നത്.ചിതറി  തെറിക്കുന്നതും രക്ത  കലുഷിതവും  ആയ രംഗങ്ങള്‍.തീര്‍ച്ചയായും  കാണുക  ഈ  ജാപ്പനീസ്  ചിത്രം.ഏഷ്യന്‍  സോമ്പി  സിനിമകള്‍  അവരുടേതായ  സ്ഥാനം  ലോക  സിനിമയില്‍  നേടി  തുടങ്ങിയിരിക്കുന്നു.



  More movie  suggestions @www.movieholicviews.blogspot.ca

No comments:

Post a Comment