Pages

Sunday, 4 December 2016

712.CRIMINAL(ENGLISH,2016)

712.CRIMINAL(ENGLISH,2016),|Action|Crime|Thriller|,Dir:-Ariel Vromen,*ing:-Kevin Costner, Ryan Reynolds, Gal Gadot.


   ഒരു  കൊടിയുടെയോ  ദേശത്തിന്റെയോ  അതിര്‍വരമ്പുകള്‍ ആവശ്യം  ഇല്ലാതെ  നിലവില്‍  ഉള്ള  എല്ലാ  ഭരണ കൂടങ്ങളെയും  തകര്‍ത്തു  എറിഞ്ഞു  പുതിയ  സാമൂഹിക  വ്യവസ്ഥിതി നിര്‍മിക്കാന്‍    ശ്രമിക്കുന്ന അനാര്‍ക്കിസ്റ്റ്  ആണ് മുന്‍  വ്യവസായി  കൂടി  ആയ സേവിയര്‍.ലോകത്തിലെ  രാജ്യങ്ങളുടെ  എല്ലാം  കയ്യില്‍  ഉള്ള  അണ്വായുധങ്ങള്‍  അയാളുടെ  വരുതിയില്‍  ആക്കാന്‍  അയാള്‍ ഏര്‍പ്പെടുത്തുന്ന ഡച്ച്‌മാന്‍  എന്ന  പേരില്‍  ഉള്ള  ഹാക്കര്‍ എന്നാല്‍  അവസാന  നിമിഷം  അത്തരം  ഒരു  കാര്യം  സേവിയറിന്റെ  കയ്യില്‍  കിട്ടിയാല്‍  ഉള്ള  അവസ്ഥ  ഓര്‍ത്തു  അയാള്‍ക്ക്‌  അത്  കൈ  മാറുന്നതില്‍  നിന്നും  പിന്മാറാന്‍  മനസ്സ്  കാണിക്കുന്നു.


  ആരിയല്‍  റോമെന്‍ സംവിധാനം  ചെയ്ത കെവിന്‍  കോസ്ട്ട്നാര്‍-റയാന്‍  രെയ്നോല്‍ട്സ്  കൂട്ടുക്കെട്ടിന്റെ ആക്ഷന്‍  ത്രില്ലര്‍  ചിത്രത്തിന്റെ  കഥാ പ്രമേയം  ആണ്  മുകളില്‍  വിവരിച്ചത്.വികാരങ്ങള്‍  ഒന്നും  ഇല്ലാത്ത,എന്തിനോടും  ഏതിനോടും  താല്‍പ്പര്യം  ഇല്ലാത്ത  കൊടും  കുറ്റവാളി  ആയ ജെറിക്കോ  ആകസ്മികം  ആയി  സേവിയറിന്റെ  ലക്ഷ്യത്തെ  തകര്‍ക്കുന്ന  പദ്ധതിയില്‍  അയാള്‍  അറിയാതെ   തന്നെ  പങ്കാളി  ആകുന്നു.സി  ഐ  എയുടെ പദ്ധതി എന്നാല്‍  അപകടകരം  ആയ  ഒന്നായിരുന്നു.വൈകാരികം  ആയും  ശാരീരികം  ആയും  ജെരിക്കൊയ്ക്ക്  താങ്ങാവുന്നതിനും  അപ്പുറം  ആയിരുന്നു  അയാള്‍ക്ക്‌  ഉണ്ടായ  മാറ്റങ്ങള്‍ .


  കെവിന്‍  കോസ്ട്ട്നാര്‍  സിനിമകളുടെ  ആരാധകര്‍ക്ക് ഇഷ്ടപ്പെടും  ഈ  ചിത്രം  എന്ന്  തീര്‍ച്ച.പ്രായം  ആയെങ്കിലും പഴയ  The Untoucables ലെ  എലിയറ്റ്  നെസ്സിനു  അയാളുടെ  സ്റ്റൈല്‍,ആക്ഷന്‍  രംഗങ്ങളിലെ  ക്ലാസ്  എന്നിവയില്‍  ഒന്നും  വലിയ  മാറ്റം  ഉണ്ടായിട്ടില്ല.റയാന്റെ  റോള്‍  പ്രധാനം  ആയിരുന്നെങ്കിലും  സ്ക്രീന്‍  പ്രസന്‍സ്  കുറവായിരുന്നു.എന്തായാലും  ഒരു  സാധാരണ   ഹോളിവുഡ്  ആക്ഷന്‍  സിനിമ  കാണുന്ന  ലാഘവത്തോടെ  സമീപിച്ചാല്‍  ഇഷ്ടം  ആകാന്‍  സാധ്യത  ഉണ്ട്  ഈ ചിത്രം.


More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment