Pages

Sunday, 28 August 2016

696.UNDER SUSPICION(ENGLISH,2000)

696.UNDER SUSPICION(ENGLISH,2000),|Mystery|Crime|,Dir:-Stephen Hopkins,*ing:-Morgan Freeman, Gene Hackman, Thomas Jane.


   സമ്പന്നതയില്‍  ജീവിക്കുന്നതിനോടൊപ്പം  സമൂഹത്തില്‍  ഉന്നതമായ  ഒരു  സ്ഥാനം  കൂടി  ഉള്ള  ആളാണ്‌ ഹെന്രി.പ്യൂര്‍ട്ടോ  റിക്കോയില്‍  അടുത്തുണ്ടായ ദുരന്തങ്ങള്‍  നേരിടാനും  അവിടത്തെ  ജനങ്ങളെ  സഹായിക്കാനും  ആയുള്ള ധന സമാഹരണം  ആയിരുന്നു  അന്ന്  രാത്രി  നടക്കാന്‍  പോകുന്നത്.സമ്പന്നര്‍   പങ്കെടുക്കുന്ന  ആ  വേദിയില്‍ ഹെന്രി എന്ന ടാക്സ്  അറ്റോര്‍ണിക്ക് ചെയ്യാന്‍  ഏറെ  ഉണ്ടായിരുന്നു.ഹെന്രിയും  അയാളുടെ  സുന്ദരി  ആയ  ഭാര്യയും ആയിരുന്നു  മുഖ്യ  ആകര്‍ഷണം.

  അന്നത്തെ  ദിവസം  ഒരുങ്ങുമ്പോള്‍  ആണ്  അടുത്ത്  നടന്ന  കൊലപാതകത്തെ  കുറിച്ച്  ഉള്ള  ചെറിയ  ഒരു  കാര്യം  അന്വേഷിക്കണം  എന്ന്  പറഞ്ഞു ക്യാപ്റ്റന്‍  വിക്റ്റര്‍  ബെന്സേറ്റ് പോലീസ്  സ്റ്റേഷന്‍  വരെ  വരാന്‍  ആവശ്യപ്പെടുന്നത്.സുഹൃത്തുക്കള്‍  ആയ  അവര്‍  തമ്മില്‍  ഔപചാരികതയുടെ മുഖമൂടി  ഒന്നും  ഇല്ലായിരുന്നു.അത്  കൊണ്ട്  തന്നെ ഹെന്രി  തന്റെ  സുഹൃത്ത്‌  എന്ന  നിലയില്‍   വിക്ട്ടറിനോട്  സംസാരിക്കുന്നു.


   എന്നാല്‍  ആ  സംഭാഷണം നീളും  തോറും   ഹെന്രി  ആ  കുറ്റകൃത്യങ്ങളിലെ  പ്രതി  ആയി  മാറിക്കൊണ്ടിരിക്കുക  ആയിരുന്നു.വിക്റ്റര്‍  നിരത്തിയ  തെളിവുകള്‍ ഹെന്രിയെ  സംശയത്തിന്റെ  മുള്‍മുനയില്‍  ആക്കുന്നു.അയാള്‍  എതിര്‍ത്ത്  നോക്കിയെങ്കിലും....തെളിവുകള്‍..വളരെയധികം താല്‍പ്പര്യത്തോടെ  പോയിരുന്ന  കുറ്റാന്വേഷണം  പിന്നീട്  വേറെ  വഴിയിലൂടെ  സഞ്ചരിക്കുന്നു.ഹെന്രി  എന്ന  സമ്പന്നന്റെ  ഉള്ളിന്റെ  ഉള്ളില്‍  ഉള്ള  മനുഷ്യന്‍  മറ  നീക്കി  പുറത്തു  വരുന്നു.അന്ന്  ആ  പോലീസ്  സ്റ്റേഷനില്‍  നടന്ന  സംഭവങ്ങള്‍  കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.പ്രതീക്ഷിക്കാത്ത  ക്ലൈമാക്സും  ചിത്രത്തെ വേറെ  ഒരു  തലത്തില്‍  എത്തിച്ചു..

More movie suggestions @www/movieholicviews.blogspot.ca

No comments:

Post a Comment