Pages

Sunday 14 August 2016

690.13 SINS(ENGLISH,2014)

690.13 SINS(ENGLISH,2014),|Thriller|Mystery|,Dir:-Daniel Stamm,*ing:-Mark Webber, Devon Graye, Tom Bower


  Conspiracy Theory കള്‍  നമ്മുടെ  ചുറ്റും  നടക്കുന്ന  ഓരോ  പ്രധാനപ്പെട്ട  സംഭവങ്ങളെ  ആധാരം  ആക്കി   വരാറുണ്ട്.രാഷ്ട്രത്തലവന്മാര്‍,രാഷ്ട്രീയ  നിലപാടുകള്‍ മുതല്‍ ദുരന്തങ്ങള്‍  പോലും  പലപ്പോഴും ഇത്തരം  തിയറികള്‍  ആയി  ബന്ധിപ്പിക്കാറുണ്ട്  ചിലര്‍.പലപ്പോഴും  അവ  ചെന്നെത്തുന്നത്  ലോകം  ഭരിക്കുന്നു  അല്ലെങ്കില്‍  ലോകത്തിലെ  കാര്യങ്ങള്‍  നിയന്ത്രിക്കുന്നു   എന്ന്  കരുതുന്ന  രഹസ്യ  ഗ്രൂപ്പുകളില്‍ ആയിരിക്കും.വിശ്വസനീയം  എന്ന്  തോന്നുന്ന  കെട്ടുക്കഥകള്‍  ആണ്  പലതെങ്കിലും  അവയൊക്കെ  ഒരു  ത്രില്ലര്‍  പോലെ വായിച്ചിരിക്കാന്‍  തോന്നും.ഇത്തരത്തില്‍ കെട്ടുക്കഥ ആണോ  അതോ മറ്റെന്തെങ്കിലും  ആണോ  എന്ന്  ചിന്തിക്കാന്‍  പോലും  കഴിയാത്ത  ചില  സംഭവങ്ങളുടെ  ആവിഷ്ക്കാരം  ആണ്  13  Sins.

   Saw,Cube  പരമ്പരകള്‍ പോലെ  ജീവിക്കാനായി  അടച്ചു  വയ്ക്കപ്പെട്ട  അന്തരീക്ഷത്തില്‍  നിന്നും  രക്ഷപ്പെടാന്‍  ശ്രമിക്കുന്ന  കഥാപാത്രങ്ങളുടെ  കഥ  പറയുന്ന  ധാരാളം  ചിത്രങ്ങള്‍  ഉണ്ട്.അതെ  പ്രമേയം  ആണെങ്കിലും  ഈ  ചിത്രത്തിന്  അവയില്‍  നിന്നും  വ്യത്യാസം  ഉണ്ടാകുന്നത് തുടക്കത്തില്‍  എളുപ്പം  ആയി  തോന്നുകയും  പിന്നീട് ഇരയെ  കുരുക്കുന്ന  പെരുമ്പാമ്പ്‌  പോലെ മത്സരാര്‍ത്ഥിയെ കുരുക്കുന്ന  കളിയുടെ  രീതിയും  ആണ്.ജീവിതത്തില്‍  ആകെ  തകര്‍ന്നു  നില്‍ക്കുന്ന എലിയട്ടിനു തന്റെ  ഫോണില്‍  വന്ന സന്ദേശം  അത്തരത്തില്‍  ഒന്നാണ്.മത്സരത്തില്‍  പങ്കെടുക്കുക.വിജയിച്ചാല്‍  അയാളുടെ  പ്രശ്നങ്ങള്‍  എല്ലാം  തീരും.അയാള്‍ക്ക്‌  എപ്പോള്‍  വേണമെങ്കിലും  മത്സരത്തില്‍  നിന്നും  പിന്മാറാന്‍  ഉള്ള  അവസരം  ഉണ്ട്.എന്നാല്‍ പിന്മാറിയാല്‍  അയാള്‍  സമ്പാദിച്ചതെല്ലാം  നഷ്ടം  ആവുകയും  ചെയ്യും.എളുപ്പം  ഉള്ള  ദൌത്യങ്ങള്‍  ആയിരുന്നു  തുടക്കം.എന്നാല്‍  എലിയട്ടിനെ  പിന്നെ  കാത്തിരുന്നത് അപകടകരമായ  ദൌത്യങ്ങള്‍  ആയിരുന്നു.


  സ്വന്തം  സ്വഭാവത്തില്‍  നിന്നും  എലിയട്ടിനെ  മാറ്റുക  എന്നതായിരുന്നു  ആ മത്സരങ്ങളുടെ  ഉദ്ധേശ ശുദ്ധി  എന്ന്  തോന്നി പോകുമെങ്കിലും അയാള്‍ക്ക്‌  നേരിടേണ്ടി  വരുന്ന  സാഹചര്യങ്ങള്‍  പലതായിരുന്നു.അപകടകരമായ  പ്രവര്‍ത്തികള്‍,സാഹചര്യങ്ങള്‍.അയാള്‍  പലപ്പോഴും  അത്  ആസ്വധിക്കുന്നുണ്ടോ  എന്ന്  പോലും  തോന്നി  പോകും.എലിയട്ടിനെ  കാത്തിരുന്നത്  എന്താണെന്ന്  കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.മേല്‍പ്പറഞ്ഞ  സംഭവങ്ങള്‍ പലപ്പോഴായി ചിന്നി  ചിതറി  അവതരിപ്പിച്ചിട്ടുണ്ട്  ചിത്രത്തില്‍.അതായത്  നേരത്തെ  പറഞ്ഞ  Conspiracy  Theory ഒക്കെ.ഇത്തരം  ചിത്രങ്ങളോട്  ഉള്ള  താല്‍പ്പര്യം  കാരണം  ആണെന്ന്  തോന്നുന്നു,ചിത്രം  നന്നായി  ഇഷ്ടപ്പെട്ടൂ.

More movie  suggestions @www.movieholicviews.blogspot.ca

No comments:

Post a Comment