Pages

Saturday 13 August 2016

688.CLOWN(ENGLISH,2014)

688.CLOWN(ENGLISH,2014),|Horror|Fantasy|,Dir:-Jon Watts,*ing:-Andy Powers, Laura Allen, Peter Stormare


  സര്‍ക്കസില്‍  ഉള്ള  കോമാളിക്ക് ആളുകളെ  ചിരിപ്പിക്കുക  എന്നതാണ്  ജോലി.സ്വയം  സംഭവിക്കുന്ന  മണ്ടത്തരങ്ങള്‍ സര്‍ക്കസ്  കാണികളെ അമാനുഷികം  എന്ന്  പറയാവുന്ന പ്രവര്‍ത്തികളിലൂടെ  അമ്പരപ്പിക്കുന്ന  പ്രകടനം  നടത്തുന്നവരുടെ  ഇടയില്‍ കോമാളികളെ  എന്നും  വേറിട്ട്‌  നില്‍ക്കുന്നു.ഈ  കോമാളിക്ക് ഭീതി  ഉണര്‍ത്തുന്ന ഒരു  മിത്തിന്റെ  അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്ന കനേഡിയന്‍-അമേരിക്കന്‍  ചിത്രം  ആണ്  Clown.ഇറ്റലിയില്‍  ഈ  ചിത്രത്തിന്റെ  പോസ്റ്ററുകള്‍  നിരോധിച്ചിരുന്നു.സ്ഥിരം  ഹൊറര്‍  ഫോര്‍മുലയില്‍ ഒരുക്കിയ ,എന്നാല്‍ ഹൊറര്‍  സിനിമ  ആസ്വാധകര്‍ക്ക്  ഇഷ്ടം  ആകുന്ന  സൂപ്പര്‍   നാച്വറല്‍ ത്രില്ലര്‍  ആണ്  Clown.


  സാധാരണക്കാരന്‍  ആയിരുന്നു കെന്റ്.മകനും  ഭാര്യയും  ആയി  സമാധാനപരമായ  ഒരു  കുടുംബ  ജീവിതം  ആയിരുന്നു  അയാള്‍ക്ക്‌  ഉണ്ടായിരുന്നത്.എന്നാല്‍ അന്ന് മകന്‍ ജാക്കിന്റെ  പിറന്നാള്‍  ആഘോഷത്തിനായി  നിയോഗിച്ചിരുന്ന  കോമാളി  വരില്ല  എന്ന്  പറയുന്നതോടെ  ആണ്  ചിത്രത്തിലെ  മുഖ്യ  സംഭവങ്ങള്‍  ആരംഭിക്കുന്നത്.പകരത്തിനു  ആളെ  കിട്ടാതെ  ആയപ്പോള്‍ വീട് വില്‍പ്പനക്കാരന്‍ ആയി  ജോലി  ചെയ്യുന്ന  കെന്റ്  അന്ന്  വില്‍ക്കാന്‍  വേണ്ടി  ഉദ്ദേശിക്കുന്ന  വീട്ടില്‍  നിന്നും  ആണ്  ആ  വേഷം  കിട്ടുന്നത്.ഒരു  കോമാളിയുടെ  വേഷം  ആയിരുന്നു  അത്.അയാള്‍  അന്നത്തെ  പാര്‍ട്ടിയില്‍  കോമാളിയുടെ  വേഷം  കെട്ടുന്നു.

   എന്നാല്‍  പിറ്റേ  ദിവസം  ആ  വേഷം അഴിച്ചു  മാറ്റാന്‍  സാധിക്കില്ല  എന്ന്  അയാള്‍  മനസ്സിലാക്കുന്നു.കെന്റ്  അതിനായുള്ള  ശ്രമങ്ങള്‍  തുടങ്ങുന്നു.എന്നാല്‍ അയാളെ  കാത്തിരുന്നത്  വലിയ  ഒരു  അപകടം  ആയിരുന്നു.തനിക്കും  തന്റെ  ചുറ്റും  ഉള്ളവര്‍ക്കും  ഉണ്ടാകുന്ന വലിയൊരു  അപകടം.അതിനെ  പിന്താങ്ങാന്‍  ഒരു  മിത്തും.കെന്ടിന്റെയും  കുടുംബത്തിന്റെയും  ഒപ്പം  ചുറ്റും  ഉള്ളവരുടെയും  ജീവിതം  ആണ്  പിന്നീട്  ചിത്രത്തില്‍  അവതരിപ്പിക്കുന്നത്‌.എന്തായിരുന്നു  കെന്റിന്റെ  പുതിയ  ജീവിതത്തിലെ  അപകടം?അയാള്‍ ആ  സാഹചര്യത്തെ  എങ്ങനെ  നേരിടുന്നു??കൂടുതല്‍ അറിയാന്‍  ചിത്രം  കാണുക.സമാനമായ  പലതരം  ചിത്രങ്ങള്‍  വന്നിട്ടുണ്ടെങ്കിലും  Clown  എന്ന  ചിത്രം  അവയില്‍  മികച്ചത്  എന്ന്  പറയാവുന്ന  ചിത്രങ്ങളുടെ  കൂട്ടത്തില്‍  ഉള്‍പ്പെടുത്താം.

More movie  suggestions @www.movieholicviews.blogspot.ca

  

No comments:

Post a Comment