Pages

Thursday, 4 August 2016

682.THE USUAL SUSPECTS(ENGLISH,1995)

682.THE USUAL SUSPECTS(ENGLISH,1995),|Mystery|Crime|,Dir:-Bryan Singer,*ing:-Kevin Spacey, Gabriel Byrne, Chazz Palminteri


   "The greatest trick the DEVIL ever pulled was convincing the world he didn't exist"

    "കെയ്സര്‍ സോസേയെ"  കുറിച്ച്  "വെര്‍ബല്‍  ക്വിന്റ്റ്"  പറഞ്ഞ  ഈ  ഒരു  വാചകം മതിയായിരുന്നു  കണ്‍ക്കെട്ട്  വിദ്യയിലൂടെ  ഒരു  മുത്തശി  കഥയിലെ അമാനുഷിക  കഥാപാത്രത്തെ പോലെ  ശക്തിയാര്‍ജിച്ച  അയാളെ   പ്രേക്ഷരില്‍  എത്തിക്കാന്‍.ഒരു  കഥാപാത്രത്തെ  ചിത്രതിലുടന്നീളം ഭയത്തിന്‍റെ  പ്രതീകം ആയി  പ്രേക്ഷകനില്‍  എത്തിക്കുക.അവിടെ  നിന്നും ആ  കഥാപാത്രത്തിന്റെ സ്വഭാവ  പ്രത്യേകതകളിലൂടെ  ചിത്രം  അവസാനിപ്പിക്കുക.ഒരു  പക്ഷെ  മിസ്റ്ററി  സിനിമകളില്‍ എന്നും  മുന്തിയ  പരിഗണന  ലഭിക്കാന്‍ Usual Suspects എന്ന  ചിത്രത്തിന്  സാധിച്ചതും  ഈ  ഒരു  പ്രത്യേക  സ്വഭാവ  സവിശേഷത  കൊണ്ടായിരിക്കും."റോജര്‍ എബെര്‍ട്ടിനെ"  പോലെ  ഉള്ള  മുന്തിയ  നിരൂപകര്‍ എക്കാലത്തെയും  മോശം  സിനിമകളില്‍  ഉള്‍പ്പെടുത്തിയ  ഈ  ചിത്രം തുടക്കക്കാരന്‍  ആയി  ലോക  സിനിമയെ  പരിചയപ്പെടാന്‍ തുടങ്ങുന്ന  ഏതൊരാളെയും അമ്പരപ്പിക്കും  എന്ന്  തീര്‍ച്ച.

   കാരണം  ഈ  ചിത്രം  തന്നെ  ഒരു  കണ്‍ക്കെട്ട്  വിദ്യ  ആണ്.ചലച്ചിത്രം എന്ന വാക്ക്  സൂചിപ്പിക്കുന്ന  പോലെ  ചലിക്കുന്ന  ചിത്രങ്ങളിലൂടെ  സൃഷ്ടിച്ച മായാജാല  വിദ്യ.പ്രേക്ഷകനില്‍ ചിത്രത്തിന്റെ  ആദ്യം  നടക്കുന്ന  മരണങ്ങള്‍ ഏതൊരു  ഹോളിവുഡ് ക്രൈം/Heist  ചിത്രം പോലെ ഉള്ള  തോന്നാല്‍  ഉണ്ടാക്കും.എന്നാല്‍  അന്ന്  രാത്രി  ആ  കപ്പലില്‍  നടന്ന  ദാരുണ  സംഭവങ്ങളെ  അതിജീവിച്ച  രണ്ടു  പേരില്‍  ഒരാളായ  വെര്‍ബല്‍  ക്വിന്റിനു  മാത്രം  ആയിരുന്നു  ആ  കഥ  പറയാന്‍  നിയോഗം.രണ്ടാമത്തെ ആള്‍ മരണത്തോട് പോരാടുക  ആയിരുന്നു.കസ്റ്റംസ്  ഉദ്യോഗസ്ഥന്‍  ആയ  കുയാന്‍ ആ  സംഭവങ്ങളെ  കുറിച്ച്  അന്വേഷണം  നടത്താനായി  ക്വിന്റിന്റെ  മൊഴി  രേഖപ്പെടുത്തുമ്പോള്‍  ആണ്  അയാള്‍  ചെകുത്താന്റെ  സാമീപ്യം  അറിഞ്ഞ  ആ  രാത്രിയെ  കുറിച്ചുള്ള  ഓര്‍മ്മകള്‍  പങ്കു  വയ്ക്കുന്നത്.

      എളുപ്പ  വഴിയിലൂടെ  ധനികര്‍  ആകാന്‍  ശ്രമിക്കുന്ന  ഒരു  പറ്റം  ആളുകള്‍.പലരും എണ്ണം  പറഞ്ഞ  ക്രിമിനലുകള്‍  ആണെന്ന്  തന്നെ  പറയാം.എന്തിനെയും  ഏതിനെയും  നേരിടാന്‍  കഴിയുന്ന  അവര്‍  അവരവരുടെ  ഈഗോയുടെ  ഒപ്പം  ആയിരുന്നു അല്‍പ്പ  ദിവസങ്ങളിലേക്ക്  ഉള്ള  ആ  കൂട്ടുക്കെട്ടില്‍  ഭാഗം  ആകുന്നതു.വെര്‍ബല്‍  ക്വിന്റ്റ്,അവരില്‍  ഒരു  അംഗം  ആയിരുന്നു.ഈ  ചിത്രത്തിലെ  പ്രശസ്തമായ  ക്രിമിനല്‍  ലൈന്‍ അപ്പ്‌  സീന്‍ പോലും  അതിവിദഗ്ദ്ധമായി,നേരത്തെ  പറഞ്ഞ  ഒരു  മികച്ച  മിസ്റ്ററി/ക്രൈം ചിത്രത്തിനുള്ള  പശ്ചാത്തലം  ഒരുക്കുന്നു.

     വെര്‍ബല്‍  ക്വിന്റ്റ്  പറയുന്ന   ആ  കഥയില്‍ പോലീസും  കുറ്റവാളികളും  ഒരേ  പോലെ  ഭയക്കുന്ന കെയ്സര്‍ സോസയെ ജീവനോടെ കണ്ട  ആള്‍  എന്ന നിലയില്‍ അയാള്‍ അന്നത്തെ  രാത്രി  വിവരിക്കുന്നു.വെര്‍ബലിന്റെ കഥയിലൂടെ  ആണ്  പിന്നെ  കഥ വികസിക്കുന്നത്.അന്ന്  ആ  കപ്പലില്‍  നടന്ന  സംഭവങ്ങളുടെ മുന്നോടിയായി നടന്ന  കഥയിലൂടെ  അയാള്‍  തുടങ്ങുന്നു.പ്രേക്ഷകരെ ഈ  ഒരു  പ്ലോട്ടിലേക്ക്  ശ്രദ്ധിക്കാന്‍  പിന്നീട്   നിര്‍ബന്ധിതര്‍  ആകുന്നു.ആ  കഥയിലൂടെ  പോയി  അവസാന  രംഗം  വരെ  ഉള്ള സീനുകള്‍..ശരിക്കും  ഒരു  മിസ്റ്ററി/ത്രില്ലര്‍  സിനിമ  സ്നേഹിയുടെ  ഏറ്റവും  സുഖകരമായ  സ്ഥലം  ആണെന്ന്  പറയാം.വെര്‍ബല്‍  അവതരിപ്പിക്കുന്ന  ആരും  കാണാത്ത  ആ  ചെകുത്താന്റെ  കഥ  ആണ്  Usual Suspects അവതരിപ്പിക്കുന്നത്‌.തീര്‍ച്ചയായും  കാണേണ്ട  ചിത്രങ്ങളുടെ  കൂട്ടത്തില്‍  ഉള്‍പ്പെടുത്താവുന്ന  ചിത്രം  ആണിത്.AFI(American film Institute) ന്റെ  അഞ്ചോളം  ലിസ്റ്റുകളില്‍  ഇടം  പിടിച്ച  ഈ  ചിത്രം കെവിന്‍  സ്പെസിക്ക്  മികച്ച  സഹ  നടന്‍,ക്രിസ്ടഫര്‍ മക്ക്വയറിനു  മികച്ച തിരക്കഥ  എന്നിവയ്ക്കുള്ള  അക്കാദമി  പുരസ്ക്കാരങ്ങളും  നേടി  കൊടുത്തു.



  More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment