Pages

Wednesday, 29 June 2016

670.IRAIVI(TAMIL,2016)

670.IRAIVI(TAMIL,2016),|Crime|Drama|,Dir:-Karthik Subbaraj,*ing:-Vijay Sethupathi,S J Surya,Bobby Simha,Anjali.

  " ഇരൈവി"- ശരിക്കും  കാര്‍ത്തിക്  സുബ്ബരാജ്  എന്ന  സംവിധായകനെ  സമ്മതിക്കണം.ഇങ്ങനെ  ഒരു  തീം.സിനിമയുടെ ആദ്യ  പകുതിയോടു  അടുക്കുമ്പോള്‍  മുതല്‍  ചിത്രം  പോകുന്ന  വഴി  ശരിക്കും  ഞെട്ടിക്കുന്നതാണ്.പ്രത്യേകിച്ചും  തമിഴ്  സിനിമ  എന്നല്ല   ഇന്ത്യന്‍  സിനിമകളില്‍  പോലും  വിരളമായി  വരുന്ന  കഥാപാത്രങ്ങളുടെ  മുന്നോട്ടുള്ള  പ്രയാണം.എസ  ജെ  സൂര്യ  എന്ന സംവിധായകന്‍  നായകന്‍  ആയപ്പോള്‍  അദ്ദേഹം  അവതരിപ്പിച്ച  നായക  കഥാപാത്രങ്ങള്‍ക്ക്  ഒക്കെ  ഒരു  എസ്  ജെ  സൂര്യ  ടച്ച്‌  കൊടുക്കാന്‍  ആയിരുന്നു  ശ്രമിച്ചിട്ടുള്ളത്.എനിക്ക്  ആ  ശൈലി  ഇഷ്ടം  ആയിരുന്നു  എങ്കിലും  പലര്‍ക്കും  അരോചകം  ആയിരുന്നു  അത്  എന്ന്  തോന്നിയിട്ടുണ്ട്.  എന്നാല്‍ ഇരൈവി അതും  മാറ്റി  മറിച്ചു.അതെ  എസ   ജെ   സൂര്യ  മികച്ച  ഒരു  നടന്‍  ആണ്.പ്രത്യേകിച്ചും   ഇത്രയും  വൈകാരികം  ആയ  കഥാപാത്രത്തെ  അവതരിപ്പിക്കുന്നതില്‍ അദ്ദേഹം  നൂറു  ശതമാനവും  വിജയിച്ചു.സിനിമയുടെ  നായകന്‍  എന്ന്  പറയാന്‍  ഒരാള്‍  ഉണ്ടെങ്കില്‍  അത്  എസ  ജെ  സൂര്യ  ആണ്.കാരണം  ചിത്രത്തിന്റെ  കഥ അവതരിപ്പിക്കുന്നത്‌ അരുള്‍  എന്ന  എസ്  ജെ  സൂര്യ  കഥാപാത്രത്തെ  ചുറ്റി  പറ്റിയാണ്.

   ഇനി  സിനിമയുടെ  കഥയിലേക്ക്.അല്‍പ്പം  സങ്കീര്‍ണത,സ്ത്രീപക്ഷം എന്നിവയെ ആസ്പദം  ആക്കിയാണ്   ചിത്രത്തിന്റെ  കഥ  അവതരിപ്പിച്ചിരിക്കുന്നത്.തന്റെ  മികച്ചതെന്നു  കരുതുന്ന  ആദ്യ   ചിത്രം  എടുത്ത  അരുള്‍  എന്ന  സംവിധയകന്‍  എന്നാല്‍ നിര്‍മാതാവും  ആയുള്ള  ശീത  യുദ്ധം  കാരണം  സിനിമ  പെട്ടിയില്‍  ഇരിക്കുന്നതില്‍  ദു:ഖിതന്‍ ആണ്  അതിലുപരി  അത്  അയാളെ  തികഞ്ഞ  മദ്യപാനിയും  ആക്കി മാറ്റി,അരുളിന്റെ  അനുജന്‍  ജഗന്‍ കൊത്തു  പണിയെ  കുറിച്ച്  പഠിക്കുന്ന  വിദ്യാര്‍ഥിയും  ആണ്.മൈക്കിള്‍  എന്ന  കഥാപാത്രം  ഇവരുടെ വിശ്വസ്തനും  അരുളിനു  അനുജനെ  പോലെയും  ആണ്.എന്നാല്‍  ചിത്രം  പറഞ്ഞു  വരുന്ന രീതി  അല്ലെങ്കില്‍  അവതരിപ്പിക്കപ്പെട്ടത്  ഒരു  സ്ത്രീ പക്ഷ  സിനിമ  ആയിട്ടാണ്.ഈ  പ്രമേയത്തില്‍  നിന്നും  എങ്ങനെ  ഇതൊരു  സ്ത്രീ പക്ഷ  ചിത്രം  ആയി  പരിണമിച്ചു  എന്നറിയണം  എങ്കില്‍  ഇരൈവി  കാണുക  തന്നെ  വേണം.

       സ്ഥിരമായി  മികച്ച  സിനിമകള്‍,പ്രകടനങ്ങള്‍  എന്നിവ  നല്‍കുന്ന  വിജയ്‌  സേതുപതി  വീണ്ടും  തന്റെ  കഴിവ്  തെളിയിച്ചു.എസ്  ജെ സൂര്യയുടെ  പ്രകടനം ഇടയ്ക്ക് വിജയ്‌  സേതുപതിയുടെ  മൈക്കിളിന്  മുകളില്‍  നിന്നതായി  തോന്നി  എന്ന്  മാത്രം.ബോബി  സിംഹയുടെ ജഗന്‍ വ്യത്യസ്ത  ഭാവങ്ങള്‍  ഉള്ള  കഥാപാത്രം  ആയിരുന്നു.അതും  മികച്ചതായി  തന്നെ  അവതരിപ്പിച്ചു.പറയാന്‍  വിട്ടു  പോയത്  ആണ്  സിനിമയിലെ  ഏറ്റവും പ്രധാനമായ  കഥാപാത്രങ്ങള്‍.അഞ്ജലി,കമാലിനി  മുഖര്ജീ,പൂജ  ദേവരിയ,വടിവുക്കരസ്സി  എന്നിവരുടെ  എല്ലാം  കഥാപാത്രങ്ങള്‍ ,അതായതു  ആ സ്ത്രീ  കഥാപാത്രങ്ങളുടെ  ജീവിത  വീക്ഷണത്തിലൂടെ  ആണ്  കഥ  അവസാനിക്കുന്നത്‌  പോലും.സ്വപ്‌നങ്ങള്‍  കണ്ടു  പുതിയ  ജീവിതം  തുടങ്ങുന്ന  ഓരോ  പെണ്‍ക്കുട്ടിയും അവരുടെ  ജീവിതം  എന്താണ് നല്‍കിയത്  എന്ന്  പോലും  മനസിലാകാത്തത്  കൊണ്ട്    അങ്ങനെ  അഭിനയിക്കുക  ആണെന്ന്  തോന്നും.  സിനിമ  കഴിയുമ്പോള്‍  ഒരു  നിമിഷം  എങ്കിലും  അരുള്‍,ജഗന്‍,മൈക്കില്‍  എന്നിവരുടെ  ജീവിതത്തില്‍  സംഭവിച്ചതിനേക്കാള്‍  പൊന്നി,മലര്‍,യാഴിനി  എന്നിവരുടെ  ജീവിതം  ആവും  ഓര്‍മയില്‍  നില്‍ക്കുക.അവരുടെ  ഭാവി?യാഴിനിയും പൊന്നിയും  അവര്‍ക്കായി  വഴി  തുറക്കും  എന്ന്  പ്രതീക്ഷിക്കാം.മലര്‍ എന്ന  സ്ത്രീയുടെ  കാര്യം?ശരിക്കും  സ്ത്രീ  മനസ്സിനെ  മനസ്സിലാക്കാന്‍  കഴിയില്ല  എന്ന്  തോന്നും  ഇതിലെ  കഥാപാത്രങ്ങളുടെ  മാനസികാവസ്ഥ  കാണുമ്പോള്‍.

  പുരുഷന്‍  ഇല്ലാത്ത  ലോകത്ത്  ജീവിക്കാം  എന്ന്  ഈ  മൂന്നു  കഥാപാത്രങ്ങളിലൂടെയും  തെളിയിച്ച  അവര്‍  എന്നാല്‍  റബര്‍  ബാന്‍ഡ്  പോലെ തന്റെ  പങ്കാളിയോട്  ഉള്ള  ജീവിതത്തിലേക്ക്  മാറാനും  തയ്യാറാണ്.ഈ  സിനിമ  പറയുന്നത്  ഫെമിനിസം  എന്ന വളരെ സങ്കുചിതമായ  ആശയം  അല്ല.പകരം ഓരോ  സ്ത്രീയും ഈ  സിനിമയിലെ  കഥാപാത്രങ്ങളുടെ  അത്രയും  ദുരിതങ്ങള്‍  അനുഭവിക്കാത്തവര്‍  പോലും  പലപ്പോഴും  ഇങ്ങനെ  മാറുന്നുണ്ടാകാം.ഈ  വര്‍ഷം  കണ്ടത്തില്‍  വച്ച്  ശരിക്കും  മനസ്സില്‍  തങ്ങി  നിന്ന  ചിത്രങ്ങളില്‍  ഒനാണു  ഇരൈവി.ഒരു  പക്ഷെ  തമിഴ്  സിനിമയിലെ  തന്നെ  മികച്ച  സിനിമകളില്‍  ഒന്ന്.അതിശയോക്തി  ആയി  എടുക്കണ്ട.നല്ല  സിനിമകള്‍  ധാരാളം  ഉണ്ട്.എന്നാല്‍  ഈ  ചിത്രത്തില്‍  ഒരു  സിനിമ  എന്നതിലുപരി  എന്തോ  ഒന്നുള്ളതായി തോന്നി.തീര്‍ച്ചയായും  കാണാന്‍  ശ്രമിക്കുക.


More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment