Pages

Saturday 28 May 2016

662.DIE TUR(GERMAN,2009)

662.DIE TUR(GERMAN,2009),|Thriller|Mystery|Sci-Fi|,Dir:-Anno Saul,*ing:-Mads Mikkelsen, Jessica Schwarz, Valeria Eisenbart .


      ജീവിതത്തിനു റീ-ടേക്ക് ഇല്ല എന്ന വിശ്വാസത്തിനു വിപരീതമായി ഒരു വാതിലിലൂടെ കടന്നു പോകുമ്പോള്‍ അതിനു അവസരം ഉണ്ടാവുക എന്നത് അല്‍പ്പം  അതിശയോക്തി  തന്നെ  ആയിരിക്കും.ജീവിതത്തില്‍ ഒരു പക്ഷെ സംഭവിക്കാന്‍ പാടില്ലാത്ത  നിമിഷങ്ങള്‍ ഒന്ന്  UNDO ചെയ്യാന്‍  ഉള്ള  അവസരം  ലഭിക്കുക  എന്നത് പ്രമേയം  ആയി  ചിത്രങ്ങള്‍ ധാരാളം  വന്നിട്ടുണ്ട്.എന്നാല്‍ ഒരു പക്ഷെ ആ  മാറ്റങ്ങളിലൂടെ ഒരു  വ്യക്തി അയാള്‍  ആഗ്രഹിച്ച Comfort Zone ല്‍ എത്തി ചേരുന്നു എന്ന്  വിചാരിക്കുക.ഉറപ്പായും  അയാളുടെ  വര്‍ത്തമാന കാലത്തിനും  വ്യത്യാസം  ഉണ്ടാകും.അയാളുടെ  ഇന്നത്തെ  അവസ്ഥയ്ക്ക്  കാരണം  അന്ന്  നടന്ന  ആ  മോശം  സംഭവം  ആണെന്ന്  വ്യാഖ്യാനിക്കപ്പെടുമ്പോഴും  കാലം  കാത്തു  വച്ച വിധി  അത്  പിന്തുടരുക  തന്നെ  ചെയ്യും.

   ജര്‍മന്‍  ചിത്രം  ആയ Die Tur  സംവദിക്കുന്നതും ഇത്തരം  ഒരു  ആശയം ആണ്.Parallel ആയ  മറ്റൊരു  ലോകം...അതും  അഞ്ചു  വര്ഷം  പുറകിലേക്ക്  ഉള്ളത്.ജരാനരകള്‍  ബാധിച്ച,ഒരു  പക്ഷെ  അശ്രദ്ധ  കാരണം സ്വന്തം  മകള്‍  നഷ്ടപ്പെട്ട,ഒപ്പം  തന്റെ  ജീവിതം അഴുക്കു  ചാലില്‍  വീണ ഡേവിഡ്‌ ആ വാതായനത്തിലൂടെ  കടന്നു  ചെന്നത്  അഞ്ചു  വര്‍ഷങ്ങള്‍  മുന്‍പ് ആ  ദുരന്തം  ഉണ്ടായ  ദിവസത്തിലേക്ക്  ആണ്.പെട്ടന്ന്  \അന്നത്തെ  ദിവസം  ഓര്‍ത്തെടുത്ത  ആള്‍ തനിക്കു  കഴിയുന്നത്‌  ചെയ്യുന്നു.എന്നാല്‍  ഈ  ലോകത്തിനു  ഒരു  പ്രത്യേകത  ഉണ്ട്.അതാണ്‌  നേരത്തെ  പറഞ്ഞ  സമാന്തര  ലോകം  എന്നുള്ളത്.ഈ ലോകത്തും  ഒരു  ഡേവിഡ്‌  ഉണ്ട്.ജരാനരകള്‍  ബാധിക്കാത്ത,മകള്‍  നഷ്ടപ്പെടാത,ജീവിതം  അഴുക്കു  ചാലില്‍ വീഴാത  ആര്‍ട്ടിസ്റ്റ്  ഡേവിഡ്‌.

  ഒരു  ലോകത്തില്‍  ഒരാളുടെ  ഭൂതക്കലവും  വര്‍ത്തമാന കാലവും   ഒരുമിച്ചു പോകില്ല  എന്ന്  മനസ്സിലായ ഒരാള്‍  മറ്റൊരാളെ  ഒഴിവാക്കുന്നു.ഇത് ഡേവിഡിന്റെ  മാത്രം  കഥയല്ല.സമ്മാന  അവസ്ഥയില്‍  ഉള്ള  ധാരല്ലം  ആളുകള്‍  ഇവിടെയും  ഉണ്ട്.സമാന്തര ലോകത്തില്‍ നിന്നും  വന്നു  പ്രതീകാത്മകം  ആയും തങ്ങളുടെ ഭൂതക്കാലത്തെ  നശിപ്പിക്കാന്‍  വന്നവര്‍.ഒരു  പക്ഷെ  അവരുടെ  വര്‍ത്തമാന  കാലത്തില്‍  ഉള്ളതിനേക്കാളും നല്ല  ജീവിതം  നയിക്കുന്നവര്‍.അത്ഭുതങ്ങളുടെയും  അവിശ്വസനീയതയുടെയും ഒപ്പം ഒരിക്കലെങ്കിലും ഇത്തരം  ഒരു  ലോകത്തില്‍  എത്തി ചേര്‍ന്നാല്‍  മനസ്സിനെ  എങ്ങനെ  പാകപ്പെടുത്താം  എന്നും  ചിന്ത  നല്‍കുന്ന  ചിത്രം.മേസ് മിഗല്സന്‍ എന്ന അനുഗ്രഹീത  ഡാനിഷ്  നടന്റെ മികച്ച  പ്രകടനം.സയന്‍സ് ഫിക്ഷനും നിഗൂഡതയും ഒത്തു  ചേര്‍ന്ന ഒരു  ടൈം ട്രാവല്‍  സിനിമ  എന്ന  നിലയില്‍  നിന്നും  ഈ  ചിത്രം  വൈകാരികം  ആയ  ഒരു  തലത്തില്‍  ആണ്  അവതരിപ്പിച്ചിരിക്കുന്നത്.പ്രത്യേകിച്ചും  ക്ലൈമാക്സില്‍  ഒക്കെ ആ  രീതി  കാണാവുന്നതാണ്.മികച്ച  ഒരു  സിനിമ  അനുഭവം  ആയിരുന്നു  Die Tur!


  More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment