Pages

Friday, 27 May 2016

660.A VIOLENT PROSECUTOR(KOREAN,2016)

660.A VIOLENT PROSECUTOR(KOREAN,2016),|Crime|,Dir:-Lee Il-Hyeong,*ing:-Hwang Jung-Min,Gang Dong-Won


   കൊറിയന്‍  സിനിമയിലെ മികച്ച  നടന്മാരില്‍  ഒരാളായ ജംഗ് മിന്‍ വക്കീലായി  അഭിനയിച്ച ചിത്രമാണ് A Violent Prosecutor.നിയമത്തിന്റെ  രക്ഷകര്‍ ആകേണ്ട പലരും പലപ്പോഴും നിയമ ലംഘനം  നടത്തുമ്പോഴും ജേ-വുക്ക് എന്ന വക്കീല്‍ ശരിയുടെ ഭാഗത്ത്‌   നില്‍ക്കാന്‍  ശ്രമിക്കുന്നു.അങ്ങനെ ഒരു  അവസരത്തില്‍  ആണ് അയാള്‍ ആ കെണിയില്‍ അകപ്പെടുന്നത്.അനധികൃതം ആയി  നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്  എതിരെ ജനരോഷം കൂടിയപ്പോള്‍ ഉണ്ടായ പ്രതിഷേധത്തില്‍  ഉണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ക്ക്  പരിക്കേല്‍ക്കുന്നു.ആ  കേസിന്റെ വിവരങ്ങള്‍  അന്വേഷിക്കാന്‍  ആയി  ചെന്ന ജേ-വുക്ക് തന്‍റേതായ  വഴികളില്‍  നടത്തുന്നു.

   എന്നാല്‍  പിറ്റേ  ദിവസം പ്രതിയായി പിടിയിലായ യുവാവ്  കൊല്ലപ്പെട്ടതായി  കാണപ്പെടുന്നു.ജേ-വുക്ക് എന്താണ് സംഭവിച്ചത് എന്ന്  മനസ്സിലാകുന്നതിനു മുന്‍പ്  തന്നെ പോലീസ്  പിടിയില്‍  ആകുന്നു.അസിസ്ടന്റ്റ് പ്രോസിക്യൂട്ടര്‍ ജനറല്‍ ആയ ജോംഗ് ജില് ജേ-വുക്കിന്റെ  അഭ്യുദയകാംക്ഷി  ആയിരുന്നു.അയാള്‍ പറഞ്ഞതനുസരിച്ച്  ഒരു  കയ്യബദ്ധം  ഉണ്ടായതു  ആണെന്ന്  പറഞ്ഞാല്‍  കേസില്‍ നിന്നും  രക്ഷപ്പെടാം   എന്ന ഉപദേശം  സ്വീകരിച്ചു  ജെ-വുക്ക്  അങ്ങനെ  കോടതിയില്‍  പറയുന്നു.എന്നാല്‍  ആ  കുറ്റ സമ്മതം ജേ-വുക്കിനു എതിരെ ഉള്ള ശക്തമായ  തെളിവായി  മാറപ്പെടുന്നു.


     പതിനഞ്ചു  വര്‍ഷങ്ങള്‍ക്കു  ശിക്ഷ ലഭിച്ച ജേ-വുക്ക്  തന്‍റെ ശിക്ഷാ കാലാവധി  സമയം  തന്നെ  ചതിച്ചവരെയും അന്ന്   നടന്ന  സംഭവങ്ങളെയും  കുറിച്ചുള്ള  അന്വേഷണം  നടത്തുന്നു .അതിനായി  അധികാര  സ്ഥാനങ്ങളില്‍ സമീപിക്കണ്ട  സ്ഥലങ്ങളില്‍ സ്ഥലങ്ങളില്‍  ജയിലില്‍  നിന്നും  തന്നെ  സമീപിക്കുന്നു.അതിനിടയ്ക്ക് തട്ടിപ്പ്  പരിപാടികള്‍  ആയി  നടക്കുന്ന ചി-വോനെ പരിചയപ്പെടുന്നു.ജേ-വുക്ക്  ചി-വോനില്‍  നിന്നും  ചിലത്  മനസ്സിലാക്കുന്നു.തനിക്കു  രക്ഷപ്പെടാന്‍  ഉള്ള  ചില  വഴികള്‍  തെളിയുന്നു.അതിനു ചി-വോനെ തന്റെ തന്ത്രത്തില്‍ പങ്കാളി ആക്കുന്നു.ജേ-വുക്കിന്റെ തന്ത്രങ്ങളും  അയാളെ  കുരുക്കാന്‍  ശ്രമിച്ചവരെ കണ്ടെത്താന്‍ ശ്രമിക്കുന്നതും  ആണ്  ബാക്കി ഉള്ള  കഥ.സ്ഥിരം കൊറിയന്‍ ചിത്രങ്ങളുടെ അരണ്ട അന്തരീക്ഷം ഒന്നും  ഇല്ലെങ്കിലും  ഒരു  ത്രില്ലര്‍  എന്ന രീതിയില്‍  ആണ്  ചിത്രം  പോകുന്നത്.


More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment