Pages

Tuesday, 19 April 2016

653.EL CUERPO/THE BODY(SPANISH,2012)

653.EL CUERPO/THE BODY(SPANISH,2012),|Thriller|Mystery|,Dir:-Oriol Paulo,*ing:-José Coronado, Hugo Silva, Belén Rueda.


      രഹസ്യങ്ങള്‍  ചിലപ്പോള്‍  അങ്ങനെയാണ്.രഹസ്യങ്ങള്‍  സൂക്ഷിക്കുന്നു  എന്ന്  കരുതുന്ന  ആള്‍  പോലും  അയാള്‍  അറിയാതെ  വലിയ  രഹസ്യങ്ങള്‍  അയാളെ  പിന്തുടരുന്നുണ്ടാകും.ഒരു  Thriller/Mystery  ചിത്രത്തിന്  ചേര്‍ന്ന  ഏറ്റവും  മികച്ച  പ്രമേയങ്ങളില്‍  ഒന്നായിരിക്കും  ഇത്.പ്രേക്ഷകന്റെ  മുന്നില്‍  ഉള്ള  കഥയുടെ  പിന്നില്‍  അതിലും  ത്രസിപ്പിക്കുന്ന  മറ്റൊരു  കഥ.അലക്സിന്റെ  ഭാര്യ ഹൃദയാഘാതം  മൂലം  മരിക്കുന്നു.അന്ന്  രാത്രി  മോര്‍ച്ചറി  കാവല്‍ക്കാരന്‍  ആയ ടോറസ്  എന്തോ  കണ്ടു  പേടിച്ചു  ഓടി  അപകടത്തില്‍പ്പെടുന്നു.അപകടം  ഉണ്ടാകുന്നതിനു  മുന്‍പ്  അയാള്‍  അപകടത്തെ  കുറിച്ച്  സൂചന  നല്‍കിയിരുന്നു.എന്നാല്‍  അത്  എന്താണെന്ന്   പറയുന്നും  ഇല്ല.

   പോലീസ്  അന്വേഷണം  തുടങ്ങി.വിചിത്രമായ  ഒരു  കാര്യം  ആണ്  അവര്‍  കണ്ടെത്തിയത്.അന്ന്  മരിച്ച  മയ്ക്കയുടെ   ശവശരീരം  മോഷണം  പോയിരിക്കുന്നു.സാധാരണ  ഗതിയില്‍  അവയവങ്ങള്‍  വില്‍ക്കുന്ന  മാഫിയകള്‍  ശവങ്ങള്‍  മോഷ്ടിക്കാറുണ്ട്.എന്നാല്‍  ഇവിടെ  അതിനുള്ള  സാധ്യത  വളരെയധികം  കുറവായിരുന്നു.പല കാരണങ്ങള്‍  കൊണ്ടും.മയ്ക്ക  സമ്പന്നയായ  ബിസിനസ്സുകാരി  ആയിരുന്നു.അവരുടെ  ഭര്‍ത്താവ്  അലക്സ്  മായ്ക്കയുടെ  ഉടമസ്ഥതയില്‍  ഉള്ള  ലാബില്‍  റിസേര്‍ച്  നടത്തുന്നു.കേസ്  അന്വേഷണം  ഏറ്റെടുക്കാന്‍  അന്ന്  രാത്രി  തന്നെ ഇന്‍സ്പെക്ട്ടര്‍  ജയ്മി പെന   വരുന്നു.


   അന്വേഷണത്തിന്റെ  ആദ്യ  ഘട്ടങ്ങളില്‍  ഒരു  തെളിവും  ഇല്ലാതെ  കുഴയുന്ന  അന്വേഷണ  സംഘത്തിനു  ഒന്നും  കണ്ടെത്താന്‍  സാധിക്കുന്നില്ല.എന്നാല്‍  കേസില്‍  ചില  നിര്‍ണായകമായ  തെളിവുകള്‍  കിട്ടുന്നു.ശവശരീരം  എവിടെ  പോയി?അതോ മയ്ക്കയ്ക്ക്  മരണത്തെ  അതിജെവിക്കാന്‍  കഴിഞ്ഞോ?കൂടുതല്‍  ഉത്തരങ്ങള്‍    ചിത്രം  നല്‍കും.നല്ല  മഴ  ഉള്ള  ഒരു  രാത്രിയില്‍  ഇരുണ്ട  വെളിച്ചത്തില്‍   നടക്കുന്ന  അന്വേഷണങ്ങളും  പിന്നെ  കഥപാത്രങ്ങളുടെ  ഫ്ലാഷ്  ബാക്ക്  ഒക്കെ  ഇത്തരം  ഒരു  ചിത്രത്തിന്  പറ്റിയ  മികച്ച  പശ്ചാത്തലം  ആണ്.Mystery/Thriller  സിനിമ  പ്രേമികള്‍  കണ്ടിരിക്കണ്ട  ചിത്രം  ആണ്  El  Cuerpo!!


More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment