Pages

Monday, 21 March 2016

641.THE CLASSIFIED FILE(KOREAN,2015)

541.THE CLASSIFIED FILE(KOREAN,2015),|Mystery|Thriller|,Dir:- Kyung-taek Kwak ,*ing:-Yun-seok Kim,Young-nam Jang, Ho-bin Jeong,


  യഥാര്‍ത്ഥ  കുറ്റകൃത്യങ്ങള്‍ സിനിമയായി  രൂപാന്തരം  പ്രാപിച്ചത്  പല  കൊറിയന്‍  സിനിമകളിലും  കണ്ടിട്ടുണ്ട്.വല്ലാത്ത  ഒരു ഫീല്‍  ആയിരിക്കും  അത്തരം  ചിത്രങ്ങള്‍ക്ക്.മഴ,ഇരുണ്ടു മൂടിയ  അന്തരീക്ഷം  ഒക്കെ  നിഗൂഡം  ആയ  ഒരു  Ambience  നല്‍കുന്നും  ഉണ്ട്.സൂപ്പര്‍മാന്‍  എന്നത്  അമാനുഷികതകള്‍ നിറഞ്ഞ ഒരു  കഥാപാത്രം  ആണെന്ന  ബോധ്യത്തോടെ  തന്നെ നായക  കഥാപാത്രങ്ങള്‍  പലപ്പോഴും  മാനുഷികമായ ചാപല്യങ്ങള്‍  നിറഞ്ഞ  അല്ലെങ്കില്‍  യഥാര്‍ത്ഥ  സംഭവങ്ങളില്‍ ഉണ്ടായതിനോട്  നീതി  പുലര്‍ത്തി  തന്നെ  ആകും  അവതരിപ്പിക്കുക.ആസ്ഥാനത്ത്‌  ഉള്ള  നായക  ബിംബവല്‍ക്കരണം  അവര്‍  മന:പ്പൂര്‍വം  ഒഴിവാക്കുന്നതായി  തോന്നും  അത്തരം  ചിത്രങ്ങളില്‍.

    The Classified  File  ഉം  അത്തരം  ഒരു  ചിത്രം  ആണ്.സാധാരണക്കാരന്‍  ആയ  നായക  കഥാപാത്രം  ഒരു  അന്വേഷണ  ഉദ്യോഗസ്ഥന്‍  ആണ്.ഒരു  ധനികനായ  വ്യക്തിയുടെ  മകളെ ബുസാനില്‍  നിന്നും  തട്ടിക്കൊണ്ടുപോയി  എന്നതാണ്  കേസ്.അവിടത്തെ  പോലീസ്  അന്വേഷണം  ആരംഭിച്ചു  എങ്കിലും തെളിവുകള്‍ ഒന്നും  കിട്ടുന്നില്ല.കഴിവുകള്‍  കുറഞ്ഞ  പോലീസ് ഉദ്യോഗസ്ഥര്‍,സാങ്കേതികത  ഇത്രയും  വളരാത്ത  എണ്‍പതുകള്‍  എന്നിവ  കേസ്  അന്വേഷണത്തിന്  വിലങ്ങു  തടി  ആവുകയും  ചെയ്യുന്നു.പ്രമാദമായ കേസുകളില്‍  മുന്‍പ്  തെളിയിച്ച ഗില്‍ യോംഗ്  അങ്ങനെ  ആണ്  ഈ  കേസില്‍  എത്തി ചേരുന്നത്.കാണാതായ  കുട്ടിയുടെ  പിതാവിന്റെ  സ്വാധീനം  ഉപയോഗിച്ച് സര്‍വീസില്‍  ഉള്ള  മികച്ച  അന്വേഷണ ഉദ്യോഗസ്ഥനെ  തന്നെ മറ്റൊരു  സ്ഥലത്ത് നിന്നും  കൊണ്ട്  വന്നു.എന്നാല്‍  ബുസാന്‍ പോലീസിലെ  പലര്‍ക്കും  ഈ  നീക്കം  ഇഷ്ടമായില്ല.

 ഈ  സമയം  കുട്ടിയുടെ  മാതാപിതാക്കള്‍  ഭാവി പ്രവചിക്കുന്നവരെയും  കാണുന്നുണ്ടായിരുന്നു.അതില്‍  ഒരാള്‍  മാത്രം  ആണ്  ഗില്‍ യോംഗിന്റെ പേര്  നിര്‍ദേശിക്കുന്നതും   മറ്റുള്ള   ജ്യോല്‍സ്യന്മാരില്‍  നിന്നും  വ്യത്യസ്തം  ആയി  കുട്ടി  ജീവിച്ചിരിപ്പുണ്ട്  എന്നും  പറയുന്നത്,വിശ്വാസവും ലോജിക്കും  ഒരു  ഭാഗത്ത്‌.മറു  ഭാഗത്ത്‌  കുട്ടിയെ  കാണാതായിട്ടും  എന്തിനു  വേണ്ടി  ആണ്  അത്  ചെയ്തതെന്ന്  വിവരം  നല്‍കാത്ത  പ്രതി  ഭാഗം.തികച്ചും  രസകരം   ആയ  സന്ദര്‍ഭം  ആണ്  ഒരു  Crime Investigation സിനിമയ്ക്ക്.ഈ  സാഹചര്യങ്ങളില്‍  ഊന്നി  നിന്ന്  കൊണ്ട്  കേസ്  അന്വേഷണം  അവതരിപ്പിക്കുകയാണ്  ഈ ചിത്രത്തില്‍.കൊറിയന്‍  സിനിമകളുടെ ആരാധകര്‍ക്ക്   ഇഷ്ടപ്പെടാവുന്ന  ചിത്രം  ആണ്  The  Classified File.കിം യോന്‍ സിയോക്കിന്റെ  അന്വേഷണ ഉദ്യോഗസ്ഥനും  മികച്ച  വേഷങ്ങള്‍  അടുത്തായി  ലഭിക്കുന്ന യു ഹേ ജിന്നും  കൂടി  ഈ  ചിത്രത്തെ  മികച്ചതാകി.


More movie suggestions @www.movieholicviews.blogspot.com

640.CR NO:89(MALAYALAM,2013)

540.CR NO:89(MALAYALAM,2013),|Drama|Crime|,Dir:-Sudevan,*ing:-Achuthanandan, Asok Kumar, Saradhi.


  മുത്തശ്ശി കഥകളെ  വെല്ലുന്ന  രീതിയിലാണ്  CR  NO:89  എന്ന  ചെറിയ  മലയാള  ചിത്രം  പ്രശംസകള്‍  ഏറ്റു  വാങ്ങിയത്.IFFK  യിലെ  മികച്ച  മലയാള  ചലച്ചിത്രം,സംസ്ഥാന  പുരസ്ക്കരങ്ങളിലെ  മികച്ച  മലയാള  ചിത്രം,മികച്ച  രണ്ടാമത്തെ  നടന്‍  ആയി  ഈ  ചിത്രത്തിലെ  അശോക്‌  കുമാര്‍  തിരഞ്ഞെടുക്കപ്പെട്ടത്  ഒക്കെ  ഒരിക്കലും  ഈ  ചിത്രത്തിന്റെ  അണിയറയില്‍  പ്രവര്‍ത്തിച്ചവര്‍ക്ക്  സ്വപ്നം  ആയി  പോലും  ഉണ്ടാകുമായിരുന്നില്ല.പ്രത്യേകിച്ചും  കോടികള്‍  കിലുങ്ങുന്ന  സിനിമ  വ്യവസായത്തില്‍  വെറും  7  ലക്ഷം  രൂപ  മുതല്‍മുടക്കില്‍  ഒരു  ചെറിയ  ഗ്രാമത്തിലെ സാധാരണക്കാര്‍  വേഷം  ഇട്ട ചിത്രം  ആകുമ്പോള്‍.

   Crowd Funding  ലൂടെ ഒരു  ഷോര്‍ട്ട്  ഫിലിം  എന്ന  ലക്ഷ്യത്തില്‍  നിന്നും  സംവിധായകന്‍  സുദേവന്‍  ഒരു  സിനിമ  എന്ന ലക്ഷ്യത്തിലേക്ക്  മാറിയപ്പോള്‍ സഹായകരമായി.ഇനി  ചിത്രത്തിന്റെ  പ്രമേയതിലെക്.ഒരു  ദിവസം  നടക്കുന്ന  കഥ.സാധാരണക്കാര്‍  ആരും  സുരക്ഷിതര്‍  അല്ല  എന്നും  ആരെയും  കാത്തിരിക്കുന്ന  അപകടം  ചുറ്റിലും  ഉണ്ട്  എന്നതാണ്  ചിത്രത്തിന്റെ  പ്രമേയം.ജീപ്പ്  റിപ്പയര്‍  ചെയ്യാന്‍  വേണ്ടി  ആണ്  അയാള്‍  ആ മെക്കാനിക്കിന്റെ  അടുക്കല്‍  എത്തിയത്.നാട്ടിന്‍  പുറത്തുള്ള  ആ  വഴിയോരത്തില്‍  നില്‍ക്കുന്ന  ജീപ്പിന്റെ  അടുക്കല്‍  എത്തിയ  അയാള്‍  അന്ന്  നേരിടേണ്ടി  വന്ന  മുഖങ്ങള്‍  ആണ്  ചിത്രത്തിലൂടെ  അവതരിപ്പിച്ചിരിക്കുന്നത്.

  ചിത്രത്തിന്റെ  അവസാനം  ഉള്ള  ഒരു  ഭാഗമുണ്ട്.യഥാര്‍ത്ഥത്തില്‍  സമൂഹത്തില്‍  ഇന്ന്  സംഭവിക്കുന്നതും  അതാണ്‌.സോഷ്യല്‍  മീഡിയ  മുതല്‍  അഭിപ്രായം  പറയാന്‍  സാധിക്കുന്ന  എവിടെയും   വാചാലര്‍  ആകുന്ന മിഡില്‍  ക്ലാസ്  മുതല്‍  ഉള്ളവരും.എന്നാല്‍  അതെ  സമൂഹത്തില്‍  തന്നെ  അതിലും  താഴ്ന്ന  അവസ്ഥയില്‍  കഴിയുന്ന  മനുഷ്യരും അവരുടെ  ആവശ്യങ്ങളെ  കുറിച്ചും  ഒക്കെ  ഉള്ള  ഒരു  അവബോധം  ആയി  തോന്നി.വലിയ  അര്‍ഥങ്ങള്‍  ഒക്കെ  ഉള്ള  സിനിമ  ആയി  ഒന്നും  തോന്നിയില്ല.ഒരു  ചെറിയ  ചിത്രം.പറയാന്‍  വന്ന  കാര്യം  നേരിട്ട്  പറയാന്‍  ശ്രമിച്ചിരിക്കുന്നു.ചലച്ചിത്ര  മേളകളിലെ  സ്ഥിരം  സാന്നിധ്യം  ആയി  മാറുന്ന  ചിത്രങ്ങളുടെ  അതെ  ഫോര്‍മാറ്റില്‍  തന്നെ  ആണ്  ഈ  ചിത്രം  അവതരിപ്പിക്കുന്നതെങ്കിലും  അതിലെ  "ഉറക്കച്ചടവോടെ"  ഒരു  സിനിമ  കാണുക  എന്ന  രീതിയില്‍  നിന്നും  വ്യത്യസ്ഥമായി  ആര്‍ക്കും  മനസ്സിലാകുന്ന,ആസ്വദിക്കാവുന്ന  രീതിയില്‍  ആണ്  ചിത്രം  ഒരുക്കിയിരിക്കുന്നത്.ചെറിയ  ചിത്രങ്ങള്‍ക്കും ഇത്തരം  പരീക്ഷണ  ചിത്രങ്ങള്‍ക്കും  നിലനില്‍പ്പ്‌  ഉണ്ടാകേണ്ടത്  സമാന്തര  സിനിമകള്‍ക്ക്‌ ആവശ്യവും  ആണ്.

More movie suggestions @www.movieholicviews.blogspot.com

639.HAUNTER(ENGLISH,2013)

539.HAUNTER(ENGLISH,2013),|Mystery|Thriller|,Dir;-Vincenzo Natali,*ing:-Abigail Breslin, Peter Outerbridge, Michelle Nolden .


"Time Loop-Time Travel-??? !!!  വ്യത്യസ്ത  genre  ല്‍  ഉള്ള  Haunter!!


  ലിസ  എന്നും  രാവിലെ  എണീക്കുമ്പോള്‍  മുതല്‍  നടക്കുന്ന  സംഭവങ്ങള്‍  ആവര്‍ത്തിക്കപ്പെടുന്നു  എന്നവള്‍ക്ക്  തോന്നി  തുടങ്ങി.അവര്‍തന  വിരസത  നേരിടുമ്പോള്‍  അവളുടെ മാതാപിതാക്കളും   സഹോദരനും  എല്ലാം  പറയുന്നതും  പ്രവര്‍ത്തിക്കുന്നതും  എല്ലാം തന്നെ   അവള്‍ക്കു  പരിചിതവും  അതെ  സമയം  അലോസരം  ഉണ്ടാക്കുകയും  ചെയ്യുന്നു.ഒരു  വിധത്തില്‍  പറഞ്ഞാല്‍  Time Loop  ല്‍  അകപ്പെട്ടു  പോയ  അവസ്ഥ,


   അവരുടെ  ദിവസങ്ങള്‍  ആവര്‍ത്തിക്കപ്പെടുന്നു.അതിനു  പിന്നില്‍  ഒരു  പ്രത്യേക  കാരണവും  അവള്‍ക്കു  കാണാന്‍  സാധിക്കുന്നില്ല.എന്നാല്‍  ലിസ   അതിനു  പിന്നില്‍  ഉള്ള  കാരണം  കണ്ടു  പിടിക്കാന്‍  ശ്രമിക്കുന്നു.ഞെട്ടിക്കുന്നതായിരുന്നു  അവളുടെ  കണ്ടു  പിടുത്തം.അവളുടെ ജീവിതം  ഇപ്പോള്‍  പോകുന്നത്  അവള്‍   കരുതുന്നത്  പോലെ  അല്ല.ആവര്‍ത്തന  വിരസത  മാത്രം   അനുഭവിച്ചിരുന്ന  അവള്‍ക്കു  തന്റെയും  കുടുംബത്തിന്റെയും  നിലനില്‍പ്പ്‌  പോലും  അപകടത്തില്‍  ആണ്  എന്ന  തിരിച്ചറിവ്  അതി  ഭയാനകം  ആയിരുന്നു.

  എന്തായിരുന്നു  ലിസയ്ക്കും  കുടുംബത്തിനും  സംഭവിച്ചത്??കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.Time Loop,Time travel  ഒക്കെ  കൂട്ടി  ചേര്‍ത്ത്  വേറെ  ഒരു  genre  ല്‍  പരീക്ഷിച്ച  ചിത്രം   ആണ്  Haunter.ഒരു  പക്ഷെ   ഇങ്ങനെ  ഒരു  അവിയല്‍  genre  ചിത്രം  ആദ്യമായി    കാണുന്നത്  കൊണ്ട്  ആയിരിക്കണം  അതിലെ  വ്യത്യസ്തത  നല്ല  ഒരു  കൌതുകം  ആയി  മാറിയത്.ചിത്രത്തിന്‍റെ  കഥ  അത്  കൊണ്ട്  തന്നെ  നല്ല  രീതിയില്‍  അവിശ്വസനീയം  ആയി  മാറുകയും  ഒരു  ഫാന്റസി  ത്രില്ലര്‍  ചിത്രം  ആയി  മാറുകയും  ചെയ്യുന്നു.

More movie suggestions @www.movieholicviews.blogspot.com

638.RETRIBUTION(SPANISH,2015)

538.RETRIBUTION(SPANISH,2015),|Thriller|,Dir:-Dani de la Torre,*ing:-Luis Tosar, Javier Gutiérrez, Elvira Mínguez.


   എന്നത്തേയും  പോലെ കാര്‍ലോസിന്റെ  ദിവസം  തുടങ്ങിയത്  പതിവ് രീതികളിലൂടെ  ആയിരുന്നു.രാവിലെ  തന്നെ  വരുന്ന  ഫോണ്‍കോളുകള്‍,അയാളുടെ  തിരക്കേറിയ  ബാങ്ക്  ജീവിതത്തിന്റെ  ഭാഗം ആയിരുന്നു.കുട്ടികളെ സ്ക്കൂളില്‍  കൊണ്ട്  പോകാന്‍  അയാള്‍  തീരുമാനിക്കുന്നു.ഭാര്യയും  ആയി  അത്ര  രസത്തില്‍  അല്ലായിരുന്നു  കാര്‍ലോസ്.ജോലിയില്‍  നിന്നും  ലഭിക്കുന്ന   ശമ്പളത്തിന്റെ  അവസാനമുള്ള  പൂജ്യങ്ങള്‍   അവരുടെ  ബന്ധത്തിന്റെ   വില  ആയി  നല്‍കിയിട്ടുണ്ടാകാം.കാര്‍ലോസിന്റെ  എന്നത്തേയും  പോലെ  തിരക്കേറിയ  ആ  ദിവസത്തിന്‍റെ  ഗതി  മാറിയത്  പെട്ടെന്നായിരുന്നു.

     അയാളുടെ  കാറില്‍  ഉണ്ടായിരുന്ന  അജ്ഞാതമായ  ഒരു  ഫോണ്‍.അതില്‍  കോള്‍  വന്നപ്പോള്‍  ആദ്യം  കരുതിയത്‌  അത്  ഭാര്യയുടെ  ഫോണ്‍  ആണെന്നായിരുന്നു.എന്നാല്‍   കോള്‍  അറ്റന്‍ഡ് ചെയ്ത അയാളെ  കാത്തിരുന്നത്  അപകടകരമായ  ഒരു  സന്ദേശം  ആയിരുന്നു.അയാളുടെ  കാറില്‍  ബോംബ്‌  വച്ചിട്ടുണ്ടെന്നും.ആ  കാറില്‍  നിന്നും  ആരെങ്കിലും  ഇറങ്ങാനോ  മറ്റോ  ശ്രമിച്ചാല്‍  അത് പൊട്ടിതെറിക്കും  എന്നും  ആയിരുന്നു.ഫോണ്‍ വിളിച്ചയാളുടെ  ആവശ്യങ്ങള്‍  നിറവേറ്റിയില്ലെങ്കില്‍ നടക്കാന്‍  പോകുന്ന ഭവിഷ്യത്തും  അയാള്‍  അറിയിച്ചു.

   സ്വന്തം  ജീവനോടൊപ്പം  മക്കളുടെ  ജീവനും  രക്ഷിക്കണം.എന്നാല്‍  ആരാണ്  ഈ   പ്രവൃത്തി  ചെയ്യുന്നത്  എന്നും  അറിയാത്ത  അവസ്ഥ.ഒപ്പം  കാര്‍ലോസിനെ  അയാളുടെ  പ്രതിയോഗി  നിരീക്ഷണത്തിന്  വിധേയമാക്കുകയും  ചെയ്തിരുന്നു.സ്പാനിഷ്  സിനിമ  ലോകത്ത്  നിന്നും   വന്ന  മുഴുന്നീള  ത്രില്ലര്‍   ചിത്രം  ആണ്  Retribution.ശരിക്കും  Edge of the Seat Thriller  എന്ന്  പറയാന്‍  സാധിക്കുന്ന  ഒന്ന്.ഒരു  ത്രില്ലര്‍  എന്നതിനോടൊപ്പം  പട്ടാപകല്‍  നടക്കുന്ന  ഒരു  സാമൂഹിക  വിപത്ത്  കൂടി  ഈ  ചിത്രം  ചര്‍ച്ച  ചെയ്യുന്നുണ്ട്.ത്രില്ലര്‍  സിനിമ  സ്നേഹികള്‍ക്ക്  ഇഷ്ടമാകുന്ന  തരത്തില്‍  നിര്‍മിച്ച  ചിത്രം  ആണ്  Retribution.

More movie suggestions @www.movieholicviews.blogspot.com

Saturday, 12 March 2016

637.VIL AMBU(TAMIL,2016)

537.VIL AMBU(TAMIL,2016),|Thriller|Drama|,Dir:-Ramesh Subramaniam,*ing:-Sri,Harish.


   തമിഴ്  സിനിമ  കടന്നു  പോയിക്കൊണ്ടിരിക്കുന്നത് മാറ്റത്തിന്റെ  പാതയിലൂടെ  ആണ്.മാസ്  ചിത്രങ്ങള്‍  മാത്രം  കണ്ടു  ശീലിച്ച  ഒരു  തലമുറ  അത്  മാത്രം  അല്ലാത്ത പ്രമേയങ്ങളിലൂടെ തിരശീലയില്‍  അവതരിപ്പിക്കപ്പെട്ടൂ.ഈ  പ്രക്രിയ  തുടങ്ങിയിട്ട്  കുറെ  ആയെങ്കിലും കോടികളുടെ ബോക്സോഫീസ് വിജയങ്ങള്‍ ആണ്  നടന്‍/നടി യുടെ താരമൂല്യം  തീരുമാനിക്കുന്നത്‌ എന്ന ചിന്ത ആകാം തമിഴ്  സിനിമയുടെ  മുഖമായി  ഇപ്പോഴും  മാസ്  സിനിമകള്‍  നിലനില്‍ക്കുന്നതിന്  കാരണം.

     മുന്‍ നിര  വിജയ  നായകന്മാര്‍  അല്ലാത്ത ശ്രീ,ഹരീഷ്  എന്നിവരെ  മുഖ്യ  കഥാപാത്രങ്ങള്‍  ആക്കി  അവതരിപ്പിച്ച  വില്‍ അമ്പ്  എന്ന  ചിത്രം ഒരു  കൊച്ചു  തമിഴ്  ത്രില്ലര്‍  ചിത്രം  ആണ്.വിധി  ആണ്  ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രം.ഒരിക്കലും  കണ്ടു  മുട്ടിയിട്ടില്ലാത്ത  രണ്ടു പേര്‍,കാര്‍ത്തിക്-അരുള്‍.ഒരേ നഗരത്തില്‍  തന്നെ  ജീവിതം  തുടങ്ങിയ  രണ്ടു പേര്‍.ചേരി നിവാസി  ആയ  കാര്‍ത്തിക്   പരിഷ്കൃത  ലോകത്തിലെ നിലവാരം കുറഞ്ഞ ചുറ്റുപ്പാടിലും അരുള്‍ പതിവായി  കാണുന്ന  മക്കളെ  ശ്രദ്ധാപൂര്‍വ്വം  വളര്‍ത്തി  സ്വപ്‌നങ്ങള്‍  നെയ്തെടുക്കുന്ന "മിഡില്‍ ക്ലാസ്" ചുറ്റുപ്പാടിലും  ആണ്  വളര്‍ന്നത്‌.കാര്‍ത്തിക്   ചെറുപ്പത്തില്‍  തന്നെ  വിദ്യാഭ്യാസം ഉപേക്ഷിച്ച് അലക്ഷ്യമായ ഒരു ജീവിതം  തിരഞ്ഞെടുക്കുന്നു .അരുള്‍  എന്നാല്‍   സ്വന്തം  വീട്ടുകാരുടെ ഇഷ്ടപ്രകാരം ഉള്ള കോഴ്സ് തിരഞ്ഞെടുത്തു  തന്റെ  സ്വപ്നങ്ങളെ  ബലി  കഴിക്കുന്നു.

  ഇതാണ്  രണ്ടു  പേരുടെയും   ജീവിത  പശ്ചാത്തലം.എന്നാല്‍  ഇവര്‍  ജീവിതത്തില്‍  നേരില്‍  കാണാതെ  തന്നെ ഒരാള്‍  മറ്റൊരാളുടെ  ജീവിതം   നിര്‍ണയിക്കുന്നതില്‍  പ്രധാന  ഘടകം  ആകുന്നു.ആകസ്മികം  എന്ന്  പറയാവുന്ന  സന്ദര്‍ഭങ്ങള്‍  എന്നാല്‍  സാധാരണ  മനുഷ്യരുടെ  ജീവിതത്തിലും  അവരെ കൊണ്ട്  സമൂഹത്തിനും  വരുന്ന  മാറ്റങ്ങളെ  ആണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.വളരെ  നല്ല  പ്രമേയം  ആയിരുന്നു  ചിത്രത്തിന്  ഉണ്ടായിരുന്നത്.ഒരു  പക്ഷെ  കുറച്ചും  കൂടി  നന്നായി  അവതരിപ്പിച്ചിരുന്നെങ്കില്‍  ശരാശരിയില്‍  നിന്നും  മാറി  മികച്ച  ചിത്രം  ആയി  മാറേണ്ട  ഒന്ന്.ഒരു  പ്രാവശ്യം  കണ്ടിരിക്കാവുന്ന,എന്നാല്‍ ഇത്തരം  പ്രമേയങ്ങള്‍  ഇഷ്ടമുള്ളവര്‍ക്ക് താല്‍പ്പര്യം  തോന്നുന്ന  ചിത്രം  ആണ്  വില്‍  അമ്പു.

More movie suggestions @www.movieholicviews.blogspot.com

636.THE GOOD DINOSAUR(ENGLISH,2015)

636.THE GOOD DINOSAUR(ENGLISH,2015),|Comedy|Animation|Adventure|,Dir:-Peter Sohn,Voices:-Jeffrey Wright, Frances McDormand, Maleah Nipay-Padilla


    ഡിസ്നി പിക്സാര്‍ ഇപ്പോള്‍  ഹോളിവുഡ്  അനിമേഷന്‍ സിനിമകളിലെ  അനിഷേധ്യമായ  മാര്‍ക്കറ്റ്  സ്വന്തം  ആക്കിയിട്ടുണ്ട്.നിലവാരത്തില്‍  അതിലും  മികച്ച  സിനിമകള്‍ (പിക്സാര്‍ ചിത്രങ്ങള്‍ മോശം  ആണെന്നല്ല!!)  വേറെ  ഇറങ്ങുന്നുണ്ടെങ്കിലും പിക്സാര്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ജനശ്രദ്ധ  കൂടുതല്‍  ആണ്.ഈ  അടുത്ത്  മികച്ച അനിമേഷന്‍  ചിത്രത്തിനുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം  ലഭിച്ച  Inside Out പിക്സാര്‍ ചിത്രം  ആയിരുന്നു.ഡിസ്നി പിക്സാര്‍  ഏറ്റെടുത്തതിനു ശേഷം അവര്‍ക്കും  അനുഗ്രഹം  ആയി  തീര്‍ന്നൂ അനിമേഷന്‍ സിനിമകളുടെ   മത്സരത്തില്‍  പിടിച്ചു നില്‍ക്കാന്‍.

  The Good Dinosaur വളരെ  നല്ലൊരു  ചിത്രമായി  തോന്നി.സാധാരണ  ഒരു  കഥ.എന്നാല്‍  Feel-Good-Movie  എന്ന  നിലയില്‍  പ്രത്യേക  ഒരു  അനുഭവം ആയി  ഈ  ചിത്രം  മാറുന്നുണ്ട്.ദിനോസറുകളുടെ വംശനാശത്തിനു   കാരണം ആയ ആ  ദുരന്തം  ഭൂമിയില്‍  സംഭവിച്ചില്ലായിരുന്നു എങ്കില്‍ എന്ന  ആശയത്തില്‍  നിന്നും  ആണ് ഈ  ചിത്രത്തിന്റെ  പിറവി.  പിന്നീട്  അല്‍പ്പ  പുരോഗമനം  ജീവിത  സാഹചര്യങ്ങളില്‍  ഉണ്ടായ  ഭൂമിയിലെ പഴയ തമ്പുരാക്കന്മാര്‍ അവരുടെ  കുടുംബങ്ങളുമായി  ജീവിക്കുന്നു.അക്കൂട്ടത്തില്‍  ഉള്ള ഹെന്രി,ഐഡ  എന്നീ ദിനോസര്‍ ദമ്പതികള്‍ക്ക് മുട്ട  വിരിഞ്ഞു  മൂന്നു  കുഞ്ഞുങ്ങള്‍  ഉണ്ടാകുന്നു.

  വളര്‍ന്നു  വലുതാകുമ്പോള്‍   കുടുംബത്തിന്റെ  അഭിമാനം  ആകാന്‍  അവര്‍  ഓരോരുത്തരും ശ്രമിച്ചപ്പോള്‍  വലിയ  മുട്ടയില്‍  നിന്നും ഉണ്ടായ ചെറിയ ആര്‍ലോയ്ക്ക്  മറ്റു  രണ്ടു  പേരുടെയും  മികവിലേക്ക്  ഉയരാന്‍  അവന്റെ  ഭയങ്ങള്‍  വിലങ്ങു  തടി  ആകുന്നു.എന്നാല്‍ ഹെന്രി  തന്റെ  ഇളയ  മകനെ  വെറുതെ  വിടാന്‍  തയ്യാറല്ലായിരുന്നു.ആര്‍ലോയുടെ  സംഭവബഹുലമായ  ആ കഥയാണ്  ഈ  ചിത്രത്തില്‍  അവതരിപ്പിക്കുന്നത്‌.എണ്ണമറ്റ  Feel-Good-Movie  കളുടെ  കൂട്ടത്തില്‍  തന്നെ  മികച്ച  ഒരു  ചിത്രം ആണ്  The Good Dinosaur.ഇത്തരം  ചിത്രങ്ങള്‍  ഇഷ്ടമുള്ളവര്‍ക്ക്   നല്ലൊരു  അനുഭവം  ആകും  ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

  

Friday, 11 March 2016

635.TAXI TEHRAN(PERSIAN,2015)

635.TAXI TEHRAN(PERSIAN,2015),|Comedy|Drama|,Dir:-Jafar Panahi,*ing:-Jafar Panahi.

   ഇറാനിലെ  ഭരണകൂടം  ഏറ്റവും  അധികം  എതിര്‍ക്കുന്ന  സിനിമ  സംവിധായകന്‍  ആണ്  ജാഫര്‍ പനാഹി  എന്ന്  പറഞ്ഞാല്‍  ഒരിക്കലും  അതിശയോക്തി ആകില്ല.മതത്തിന്റെ  ചട്ടക്കൂടില്‍  തളയ്ക്കപ്പെട്ട  ഒരു  രാജ്യത്തിലെ  അനീതികള്‍ക്കു  എതിരെ  പനാഹി  തന്റെ   സിനിമകളിലൂടെ  എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു  പലപ്പോഴും.സാമൂഹിക ജീവിതത്തില്‍  ഉള്ള  ഇത്തരം അനീതികളെ,അത്  ഏതു  മേഖലയില്‍  ആണെങ്കിലും  അദ്ദേഹം  ശരിക്കും  ഒരു  സിനിമ  എന്നതിലുപരി അതിന്‍റെ  വിവിധ  തലങ്ങളിലേക്ക്  ഇറങ്ങി  ചെല്ലാനും  ശ്രമിച്ചിട്ടുണ്ടായിരുന്നു.അദ്ദേഹത്തിന്  ഭരണകൂടം  ശിക്ഷ  ആയി   നല്‍കിയ  വീട്  തടങ്കലും സിനിമ  നിര്‍മിക്കുന്നതില്‍  നിന്നും  20  വര്‍ഷം  നല്‍കിയ വിലക്കൊന്നും  അദ്ധേഹത്തിലെ സിനിമക്കാരനെ  തളര്‍ത്തിയില്ല  എന്ന് "This Is Not a Film" എന്ന  ചിത്രത്തിലൂടെ  അദ്ദേഹം  തെളിയിച്ചതാണ്.പ്രത്യേകിച്ചും ആ  ചിത്രം  Camcorder,മൊബൈല്‍ ഫോണ്‍  ക്യാമറ  എന്നിവ  ഉപയോഗിച്ച്  അദ്ധേഹത്തെ തടവില്‍  ആക്കിയിരുന്ന ഫ്ലാറ്റില്‍  വച്ച്  തന്നെ  എടുത്തതാണ് എന്ന് അറിയുമ്പോള്‍  അദ്ദേഹം  എന്താണോ  ഉദ്ദേശിച്ചത്  അതിനു  വേണ്ടി  എന്ത്  സാഹസവും  ചെയ്യാന്‍  തയ്യാറാണ് എന്ന്  മനസ്സിലാകാന്‍  സാധിക്കും.

   ഇത്തവണ  പനാഹി  വ്യത്യസ്തമായ  ഒരു  രീതിയില്‍  ആണ്  തന്റെ  പുതിയ  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.ഒരു  ടാക്സി  ഡ്രൈവര്‍ ആയി  ടെഹ്‌റാന്‍ നഗരത്തിലൂടെ യാത്ര  ചെയ്യുന്ന പനാഹി  കുറെ  മനുഷ്യരെ  കാണുന്നു.അവര്‍ക്ക്  പല മുഖങ്ങളുണ്ട്.അവരുടെ  സാമൂഹിക താല്‍പ്പര്യങ്ങള്‍,അവര്‍  കാണുന്ന  ജീവിതം,അവര്‍  അനുഭവിക്കുന്ന  ജീവിതം  എന്ന്  വേണ്ട  അവരുടെ  ഓരോ  ഭാവവും  ടാക്സിയില്‍  ഉള്ള  ആ ക്യാമറ പകര്‍ത്തുന്നു.ഇറാനിലെ  ശിക്ഷ  രീതികളെ  കുറിച്ച്  അഭിപ്രായം  പറയുന്ന  യാത്രക്കാര്‍,വ്യാജ  സി ഡി  വില്‍ക്കുന്ന  ആളിലൂടെ അവിടത്തെ സിനിമ  പ്രേക്ഷകര്‍ വിലക്കുകള്‍ക്കിടയിലും ആളുകളുടെ സിനിമ  അഭിരുചി  അവതരിപ്പിക്കുന്നു.വാഹനാപകടത്തില്‍  പരുക്കേറ്റ  യുവാവ്  താന്‍  മരിച്ചാല്‍  തന്റെ  ഭാര്യയ്ക്ക്  സംഭവിക്കാന്‍  സാധ്യതയുള്ള  സംഭവത്തെ  കുറിച്ച്   വ്യാകുലപ്പെടുന്നതും ഇവിടെ  കാണാം.

  പനാഹിയുടെ  ബന്ധുവായ ഹാന സെയ്ദിയിലൂടെ സിനിമകള്‍ക്ക്‌ രാജ്യം  നിഷ്കര്‍ഷിക്കുന്ന അവതരണ രീതി  മുതലായവ  എല്ലാം  ചര്‍ച്ചാ  വിഷയം  ആകുന്നുണ്ട്.ചിത്രത്തിലെ  മുഖ്യ  കഥാപാത്രമായി  വരുന്ന  പനാഹിയുടെ  മുഖം എപ്പോഴും  പുഞ്ചിരിച്ചുക്കൊണ്ടിരിക്കുന്നു.എല്ലാ  സാഹചര്യങ്ങളും  അദ്ദേഹം പുഞ്ചിരി  കൊണ്ട്  അഭിമുഖീകരിക്കുന്നു.ഒരു  പക്ഷെ  നിഗൂഡത  ഏറെ  കാണാം  ആ പുഞ്ചിരിയില്‍.രാജ്യത്തെ  സാഹചര്യങ്ങള്‍  ഇതാണെന്നും തന്റെ  ഭാഗത്ത്‌  ന്യായങ്ങള്‍  ആണ്  ഉള്ളത്  എന്നും  ഉള്ള ഒരു  പുഞ്ചിരി.പനാഹിയുടെ  മികച്ച  ചിത്രങ്ങളില്‍  ഒന്ന്  തന്നെയാണ്  Taxi  Tehran.പ്രത്യേക ബന്ധനങ്ങള്‍ ഒന്നും  ഇല്ലാതെ കാണാന്‍  ഇരുന്നാല്‍  വളരെയധികം യാതാര്‍ത്ഥ്യ  ബോധത്തോടെ  കാണാന്‍  സാധിക്കുന്ന  ഒരു  നല്ല  ചിത്രം  ആണിത്.

More movie suggestions @www.movieholicviews.blogspot.com

Wednesday, 2 March 2016

634.THE GIRL BY THE LAKE(ITALIAN,2007)

634.THE GIRL BY THE LAKE(ITALIAN,2007),|Mystery|Drama|,Dir:-Andrea Molaioli,*ing:-Toni Servillo, Denis Fasolo, Nello Mascia.


    ഇറ്റാലിയന്‍  സിനിമയുടെ  ഭംഗി  മുഴുവന്‍  ഒപ്പിയെടുത്ത ഒരു മിസ്റ്ററി  ചിത്രം  ആണ്  The Girl By The Lake.ആ കൊച്ചു  ഗ്രാമം  അന്നും  ശാന്തമായി  തന്നെ  ഉണര്‍ന്നൂ,ഒരു  കൊച്ചു  പെണ്‍ക്കുട്ടിയെ കാണാതായി  എന്നുള്ള  പരാതി   പോലീസിനു  ലഭിക്കുന്നതില്‍  നിന്നും  ആണ്  ചിത്രം  ആരംഭിക്കുന്നത്.വളുടെ തിരോധാനം  ആ ചെറിയ  ഗ്രാമത്തില്‍  സംസാരവിഷയം  ആയി.എല്ലാവരും  അവള്‍ക്കു  വേണ്ടി  അന്വേഷണം ആരംഭിക്കുന്നു.അവസാനം  അവള്‍  തരിച്ചു  വരുന്നു.

   മരിയോ   എന്ന  യുവാവിന്റെ  കൂടെ  അയാളുടെ  വളര്‍ത്തു  മുയലുകളെ  കാണാന്‍  ആണ്  അവള്‍  പോയതെന്ന്  പറയുന്നു.മരിയോ  ആ  കുട്ടിയെ  ഉപദ്രവിചിട്ടുണ്ടോ  എന്നാ അന്വേഷണത്തിന്റെ  ഇടയില്‍  ആണ്  അവള്‍  ആ രഹസ്യം  പറയുന്നത്.ഗ്രാമത്തിലെ  തടാകത്തിന്റെ അടുക്കല്‍  കണ്ട ഒരു  പെണ്‍ക്കുട്ടിയുടെ  ശവശരീരത്തെ  കുറിച്ച്.

   ബുദ്ധി  വളര്‍ച്ച  കുറവായ  മരിയോയും  ആയി  ഈ മരണത്തിനു  ബന്ധം  ഉണ്ടോ  എന്ന  അന്വേഷണം  തുടങ്ങുന്നു.ആ  ചെറിയ  ഗ്രാമത്തില്‍  ഉള്ള  കുറച്ചു  കുടുംബങ്ങളിലും  ആളുകളിലും  മാത്രം  ഒതുങ്ങുന്ന  അന്വേഷണം.എന്നാല്‍  ശാന്തമായ  ആ കൊച്ചു  ഗ്രാമത്തില്‍  ദുരൂഹമായി  ഒളിച്ചിരിക്കുന്ന  രഹസ്യങ്ങള്‍  പലതും  ഉണ്ടായിരുന്നു.ആ  രഹസ്യങ്ങള്‍  അനാവരണനം  ചെയ്യുകയാണ്  ഈ ചിത്രത്തില്‍.പതിഞ്ഞ  താളത്തില്‍ പോവുകയും  പെട്ടന്ന്  തന്നെ  അവിചാരിതമായി  കഥാഗതി  മാറുകയും  ചെയ്യുന്ന  ഈ ചിത്രം  മികച്ചത്  തന്നെയാണ്.


More movie suggestions @www.movieholicviews.blogspot.com

633.THE LAST OF SHEILA(ENGLISH,1973)

633.THE LAST OF SHEILA(ENGLISH,1973),|Crime|Thriller|Mystery|,Dir:-Herbert Ross,*ing:-Richard Benjamin, James Coburn, James Mason.

  The Last of Sheila-ഷീല  എന്ന  യുവതിയുടെ  അവസാന  നിമിഷങ്ങളില്‍  ആണ്  ചിത്രം  ആരംഭിക്കുന്നത്.ധനികയായ  ഷീല  അന്ന്  ആ  പാര്‍ട്ടിയില്‍  നിന്നും  ഇറങ്ങി  പുറത്തു  വന്നപ്പോള്‍   ഒരു  അജ്ഞാത  കാര്‍  വന്നു  ഇടിച്ചാണ്  കൊല്ലപ്പെടുന്നത്.ഒരു  വര്ഷം  കഴിഞ്ഞപ്പോള്‍  അന്ന് ആ  പാര്‍ട്ടിയില്‍  ഉണ്ടായിരുന്നവര്‍ക്ക്  ഷീലയുടെ  ധനികനായ  ഭര്‍ത്താവ്  ക്ലിന്ടനില്‍    നിന്നും  ഒരു  ക്ഷണം  ലഭിക്കുന്നു.ഒരു  ആഡംബര  നൗകയില്‍ എല്ലാവരും  ഒത്തു കൂടല്‍  ആയിരുന്നു  അയാള്‍  ഉദ്ദേശിച്ചത്.അതിഥികള്‍  ആറു  പേരുണ്ടായിരുന്നു.

   ക്ലിന്റന്‍  അതിഥികള്‍ക്കായി  ഒരു  മത്സരം  സംഘടിപ്പിക്കാന്‍  പോകുന്നതായി  അവരെ  അറിയിക്കുന്നു.അതിന്റെ  ഭാഗം  ആയി  ഓരോരുത്തര്‍ക്കും  ഓരോ  പെര്‍പ്പാര്‍  കഷ്ണം  കൊടുക്കുന്നു.അതില്‍  എഴുതിയിരിക്കുന്നത്  എന്താണ്  എന്ന്  കണ്ടു  പിടിക്കുകയായിരുന്നു  ആ മത്സരത്തിന്റെ  ലക്‌ഷ്യം.ഒരു  മത്സരം,ഭര്‍ത്താവിന്റെ  പക-സിനിമ  അങ്ങനെ  ഒരു  ക്ലീഷേ  ആയി  മാറും  എന്ന്  കരുതിയപ്പോള്‍  ആണ്  ആ  അപ്രതീക്ഷിത  മാറ്റം  കഥയില്‍  ഉണ്ടായത്.

   ഷെര്‍ലോക്ക്ഹോംസും  വാട്സനും  അവരുടെ  കേസുകളെ  അപഗ്രഥനം  ചെയ്യുന്ന  രീതിയില്‍  ആണ്  ഈ ചിത്രത്തിലെ  രഹസ്യങ്ങള്‍  ചുരുളഴിക്കുന്നത്  അവതരിപ്പിച്ചിരിക്കുന്നത്.ഏറെ  കുറെ  ലോക  സിനിമ മുഴുന്‍  പിന്തുടരുന്ന   ഒരു  രീതി ആണിത്.എന്നാല്‍  ഇവിടെ  ഈ  സിനിമയില്‍  നടക്കുന്ന  നിഗൂഡ  സംഭവങ്ങളെ  ഒരു  സിനിമ  സംവിധായകനും  തിരക്കഥകൃത്തും  കൂടി  അപഗ്രഥനം  ചെയ്യുന്ന  രീതിയില്‍  ആണ്  അവതരിപിചിരിക്കുന്നത്.ഇനി  എന്താണ്   അവര്‍  കണ്ടെത്താന്‍  ശ്രമിക്കുന്ന  നിഗൂഡ  രഹസ്യം  എന്നറിയാന്‍  ചിത്രം  കാണുക.ത്രില്ലര്‍/മിസ്റ്ററി  ചിത്രങ്ങളുടെ  ആരാധകര്‍ക്ക്  ഇഷ്ടം  ആകും  ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

Tuesday, 1 March 2016

632.REMEMBER(ENGLISH,2015)

632.REMEMBER(ENGLISH,2015),|Mystery|,Drama|,Dir:-Atom Egoyan,*ing:-Christopher Plummer, Dean Norris, Martin Landau.

  വര്‍ഷങ്ങളുടെ  ഓര്‍മകളില്‍  ഒളിച്ചിരിക്കുന്ന  കുറെ  ഏറെ  കഥകള്‍ ഉണ്ടാകും.പ്രത്യേകിച്ചും സെവ്വിനെ  പോലെ  ഒരു  വൃദ്ധന്.എന്നാല്‍  പ്രായം നല്‍കിയ  രോഗാവസ്ഥ  അയാളുടെ  ഓര്‍മകളില്‍  വിള്ളലുകള്‍  വരുത്തി.ഭാര്യ  മരിച്ചത് പോലും  ഇടയ്ക്ക്  മറന്നു പോയി  അവരെ  വിളിച്ചു  കൊണ്ട്  വരാനും  അവരെ  കാത്തിരിക്കാനും  ഒക്കെ  അയാള്‍  ശ്രമിക്കുന്നും  ഉണ്ട്.അയാള്‍  ഒരു  വൃദ്ധസദനത്തില്‍  ആണ്  ഇപ്പോള്‍  ജീവിക്കുന്നത്.

   രണ്ടാം  ലോക  മഹായുദ്ധതിലേക്കു  നയിച്ച  സംഭവങ്ങളില്‍  ഹിറ്റ്ലര്‍  തന്റെ  ജൂത  വിരോധം  കാരണം  കൊന്നൊടുക്കിയ  ലക്ഷക്കണക്കിന്‌  ആളുകള്‍ക്ക് പ്രതികാരം  മനസ്സില്‍  ഉണ്ടാകും.മാക്സ്  എന്ന  വൃദ്ധന്‍  അവിടെ  ഉണ്ടായിരുന്നു.സെവ്വിന്റെ  മനസ്സിലെ  ഓര്‍മ്മകള്‍  വായിച്ചെടുത്ത  അയാള്‍  സെവ്വിനു  ഒരു  കത്ത്  നല്‍കുന്നു.ഓര്‍മ്മകള്‍  വീണ്ടെടുക്കാന്‍  ഒരു  ഉപാധി  ആയിരുന്നു  ആ  കത്ത്.

  സെവ്വ്  തന്റെ  ലക്ഷ്യത്തിലേക്ക്  യാത്ര  തുടങ്ങുന്നു.ഓര്‍മ്മകള്‍  മരിക്കാതെ  ഇരിക്കുകയും  വേണം  സ്വന്തം  ജീവന്‍  കാത്തു  സൂക്ഷിക്കുകയും  വേണം.അതാണ്‌ സെവ്വിനു  ലക്ഷ്യത്തിലേക്ക് അടുക്കാന്‍  ഉള്ള  എളുപ്പ  വഴി.ആ  ലക്‌ഷ്യം  തേടി  ഉള്ള  യാത്ര  ആണ്  ബാക്കി  ചിത്രം  അവതരിപ്പിക്കുന്നത്.വളരെ  നല്ല  ഒരു  ക്ലൈമാക്സ് ഒരു  മിസ്ട്ടരി  ചിത്രം  എന്ന  നിലയിലേക്ക്  ഈ  ചിത്രത്തെ  മാറ്റുന്നു.വളരെ  നല്ലൊരു  ചിത്രം  ആണ്  Remember.

More movie suggestions @www.movieholicviews.blogspot.com

631.WOULD YOU RATHER(ENGLISH,2012)

631.WOULD YOU RATHER(ENGLISH,2012),|Thriller|,Dir:-David Guy Levy,*ing:-Brittany Snow, June Squibb, Jeffrey Combs.

  തങ്ങള്‍  നില്‍ക്കുന്ന  സ്ഥലത്ത്  എങ്ങനെ  എത്തി  ചേര്‍ന്നൂ  എന്ന്  മനസ്സിലാകാത്ത  കഥാപാത്രങ്ങള്‍  നേരിടേണ്ടി  വരുന്ന പരീക്ഷണങ്ങളുടെ  കഥകള്‍  ധാരാളം  ചിത്രങ്ങളില്‍ കണ്ടിട്ടുണ്ട്.Saw പരമ്പര,Cube പരമ്പര മുതലായവ  ചിലത്  മാത്രം.എന്നാല്‍  ഈ  ചിത്രവും  സമാന  പശ്ചാത്തലം  ആണ്.ഇവിടെയും  ഒരു  ഗെയിം  തന്നെ  ആണ്  നടക്കുന്നത്.എന്നാല്‍  ഈ  മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്  മത്സരം  നടത്തുന്നത്  ആരാണെന്നും  അവര്‍  എവിടെ  ആണ്  മത്സരിക്കുന്നത്  എന്നും വ്യക്തമായി  അറിയാം.ഇവിടെ  എത്തി  ചേര്‍ന്നവര്‍ക്കു  ഒക്കെ  ഒരു  ലക്‌ഷ്യം  ഉണ്ട്.ദുരിത പൂര്‍ണം   ആയ  അവരുടെ ജീവിതത്തില്‍ ഒരു  പ്രത്യാശ  ആകും  ആ മത്സരം  എന്നവര്‍  വിശ്വസിച്ചു.

     ഐറിസ്  എന്ന  യുവതി  അവരുടെ  അനുജന്റെ  രോഗാവസ്ഥയില്‍  അവനെ  രക്ഷിക്കാന്‍  നോക്കുകയാണ്.അതിനായി  വരുന്ന  ഭീമമായ  ചെലവ് അവള്‍ക്കു  താങ്ങാന്‍  കഴിയുന്നില്ല.അപ്പോഴാണ്‌  അവളുടെ  ഡോക്റ്റര്‍ ഒരു  വഴി  പറഞ്ഞു കൊടുക്കുന്നത്.ഷെപ്പേര്‍ഡ്  ലാംബ്രിക്  എന്നയാളുടെ  അത്താഴ  വിരുന്നില്‍  പങ്കെടുത്തു  അവിടെ നടക്കുന്ന  മത്സരങ്ങളില്‍  പങ്കെടുത്തു  വിജയിച്ചാല്‍  നല്ലൊരു  തുക  കിട്ടുമെന്ന്  അറിയിക്കുന്നു.മാത്രമല്ല  അയാള്‍  അത്തരത്തില്‍  നടന്ന  ഒരു  മത്സരത്തിലെ  വിജയി  ആണെന്നും .

  അങ്ങനെ  ഐറിസ്  മത്സരിക്കാന്‍  അവിടെ  എത്തുന്നു.വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും  വന്ന  വേറെയും  ആളുകള്‍  അവിടെ  ഉണ്ടായിരുന്നു.അങ്ങനെ  ആ മത്സരം  തുടങ്ങി.അപകടകരമായ  ഒരു  മത്സരം  ആയിരുന്നു  അത്.അവിടെ നടക്ക്കുന്ന സംഭവങ്ങള്‍  എന്തന്നെഉ  അറിയാന്‍  ചിത്രം കാണുക.സാഹചര്യങ്ങള്‍  മനുഷ്യനെ  കൊണ്ട്  എന്തൊക്കെ  ചെയ്യിപ്പിക്കാന്‍  സാധ്യത  ഉണ്ടെന്നും  ഈ ചിത്രം  കാണിച്ചു  തരുന്നു.ത്രില്ലര്‍  സിനിമകളുടെ  ആരാധകര്‍ക്ക്  ഇഷ്ടപ്പെടാന്‍  സാധ്യതയുണ്ട്   ഈ ചിത്രം.

More movie views @www.movieholicviews.blogspot.com