Pages

Wednesday, 2 March 2016

634.THE GIRL BY THE LAKE(ITALIAN,2007)

634.THE GIRL BY THE LAKE(ITALIAN,2007),|Mystery|Drama|,Dir:-Andrea Molaioli,*ing:-Toni Servillo, Denis Fasolo, Nello Mascia.


    ഇറ്റാലിയന്‍  സിനിമയുടെ  ഭംഗി  മുഴുവന്‍  ഒപ്പിയെടുത്ത ഒരു മിസ്റ്ററി  ചിത്രം  ആണ്  The Girl By The Lake.ആ കൊച്ചു  ഗ്രാമം  അന്നും  ശാന്തമായി  തന്നെ  ഉണര്‍ന്നൂ,ഒരു  കൊച്ചു  പെണ്‍ക്കുട്ടിയെ കാണാതായി  എന്നുള്ള  പരാതി   പോലീസിനു  ലഭിക്കുന്നതില്‍  നിന്നും  ആണ്  ചിത്രം  ആരംഭിക്കുന്നത്.വളുടെ തിരോധാനം  ആ ചെറിയ  ഗ്രാമത്തില്‍  സംസാരവിഷയം  ആയി.എല്ലാവരും  അവള്‍ക്കു  വേണ്ടി  അന്വേഷണം ആരംഭിക്കുന്നു.അവസാനം  അവള്‍  തരിച്ചു  വരുന്നു.

   മരിയോ   എന്ന  യുവാവിന്റെ  കൂടെ  അയാളുടെ  വളര്‍ത്തു  മുയലുകളെ  കാണാന്‍  ആണ്  അവള്‍  പോയതെന്ന്  പറയുന്നു.മരിയോ  ആ  കുട്ടിയെ  ഉപദ്രവിചിട്ടുണ്ടോ  എന്നാ അന്വേഷണത്തിന്റെ  ഇടയില്‍  ആണ്  അവള്‍  ആ രഹസ്യം  പറയുന്നത്.ഗ്രാമത്തിലെ  തടാകത്തിന്റെ അടുക്കല്‍  കണ്ട ഒരു  പെണ്‍ക്കുട്ടിയുടെ  ശവശരീരത്തെ  കുറിച്ച്.

   ബുദ്ധി  വളര്‍ച്ച  കുറവായ  മരിയോയും  ആയി  ഈ മരണത്തിനു  ബന്ധം  ഉണ്ടോ  എന്ന  അന്വേഷണം  തുടങ്ങുന്നു.ആ  ചെറിയ  ഗ്രാമത്തില്‍  ഉള്ള  കുറച്ചു  കുടുംബങ്ങളിലും  ആളുകളിലും  മാത്രം  ഒതുങ്ങുന്ന  അന്വേഷണം.എന്നാല്‍  ശാന്തമായ  ആ കൊച്ചു  ഗ്രാമത്തില്‍  ദുരൂഹമായി  ഒളിച്ചിരിക്കുന്ന  രഹസ്യങ്ങള്‍  പലതും  ഉണ്ടായിരുന്നു.ആ  രഹസ്യങ്ങള്‍  അനാവരണനം  ചെയ്യുകയാണ്  ഈ ചിത്രത്തില്‍.പതിഞ്ഞ  താളത്തില്‍ പോവുകയും  പെട്ടന്ന്  തന്നെ  അവിചാരിതമായി  കഥാഗതി  മാറുകയും  ചെയ്യുന്ന  ഈ ചിത്രം  മികച്ചത്  തന്നെയാണ്.


More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment