Pages

Friday, 26 February 2016

626.THE GUEST(ENGLISH,2014)

626.THE GUEST(ENGLISH,2014),|Thriller|,Dir:-Adam Wingard,*ing:-Dan Stevens, Sheila Kelley, Maika Monroe .


  ആ  കുടുംബത്തിലേക്ക്  ഡേവിഡ്‌ കോളിന്‍സ് കയറി  വന്നത് അവര്‍ക്ക്  ഒരു  ആശ്വാസം  ആയിട്ടായിരുന്നു.അമേരിക്കന്‍  സൈന്യത്തില്‍  ചേര്‍ന്ന  അവരുടെ  മകന്‍  കാലിബിന്റെ  മരണത്തിനു   ശേഷം  വന്ന  അതിഥി അവന്റെ  കൂട്ടുകാരന്‍  ആണെന്ന്  അവരോടു  പറയുന്നു.പെട്ടന്ന്   തന്നെ  ഡേവിഡ്‌  ആ  കുടുംബത്തില്‍  ഉള്ളവരുടെ   എല്ലാം  വിശ്വാസവും  സ്നേഹവും  നേടുന്നു.കാലേബിന്റെ  അനുജന്‍  ആയ  ലൂക്കിന്  ആയിരുന്നു  അവനെ  വളരെയധികം  വിശ്വാസം.കാരണം  അവനെ ക്ലാസില്‍  വച്ച്  ശല്യപ്പെടുത്തിയ  സഹപാഠികളെ  ഡേവിഡ്‌  ശരിയാക്കുന്നു.കാലേബിന്റെ  അമ്മയ്ക്കും അച്ഛനും  എല്ലാം  അവരുടെതായ  പ്രശ്നങ്ങള്‍  ഉണ്ടായിരുന്നു.

   എന്നാല്‍  അവരുടെ  എല്ലാം  ജീവിതത്തില്‍  ചില  അപ്രതീക്ഷിതം   ആയ  മാറ്റങ്ങള്‍  ഉണ്ടായി.ആ   മാറ്റങ്ങള്‍  അവരുടെ  ജീവിതത്തിലും   മാറ്റങ്ങള്‍  വരുത്തി.എന്നാല്‍  കാലേബിന്റെ സഹോദരി  അന്നയ്ക്കു  ചില  സംശയങ്ങള്‍  ഒക്കെ  ഉണ്ടായി  തുടങ്ങുന്നു.പ്രത്യേകിച്ചും  ആ  സമയത്ത്  അവളുടെ  ജീവിതത്തില്‍  നടന്ന  സംഭവങ്ങള്‍.ഈ  സംഭവങ്ങള്‍ക്ക്  എല്ലാം  പുതിയതായി  വന്ന  അതിഥിയുമായി   എന്തെങ്കിലും  ബന്ധം   ഉണ്ടോ  എന്നാണു  ബാക്കി  ചിത്രം  അവതരിപ്പിക്കുന്നത്‌.

   ചിത്രം  പലപ്പോഴും  നല്ലൊരു  ത്രില്ലര്‍  തന്നെ  ആയി  അനുഭവപ്പെട്ടു.ചിത്രത്തിന്‍റെ    ട്വിസ്റ്റ്  ക്ലീഷേ  ആയതു  പോലെ  തോന്നിപ്പിച്ചുവെങ്കിലും   ക്ലൈമാക്സ് നന്നായി  തോന്നി.ഒരു  ആക്ഷന്‍  ത്രില്ലര്‍   എന്നത്  കൂടാതെ  മുഖത്ത്  അധികം  ഭാവങ്ങള്‍  വരാത്ത ഡാന്‍  സട്ടീവന്‍സിനു ചേര്‍ന്ന വേഷം  തന്നെ  ആയിരുന്നു ഇതിലെ ഡേവിഡ്‌  കോളിന്‍സ്.ത്രില്ലര്‍  സിനിമകളുടെ  ആരാധകര്‍ക്ക് ഇഷ്ടം  ആകുന്ന  രീതിയില്‍  ആണ്  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.

More movie suggestions @www/movieholicviews.blogspot.com

No comments:

Post a Comment