Pages

Monday, 22 February 2016

621.NEERJA(HINDI,2016)

621.NEERJA(HINDI,2016),|Drama|Biography|.Dir:-Ram Madhvani,*ing:-Sonam Kapoor, Parth Akerkar, Bobby Arora.


   യഥാര്‍ത്ഥ  സംഭവത്തെ ആസ്പദമാക്കി  അവതരിപ്പിച്ച  ചിത്രം  ആണ്  Neerja.മുംബയില്‍ നിന്നും  അമേരിക്കയിലേക്ക്  പോവുകയായിരുന്നു  Pan Am Flight 73.അതില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ  ജീവന്  ഭീഷണി  ആയി  മാറിയ,തങ്ങളുടെ ആവശ്യങ്ങള്‍  നേടുന്നതിനായി  യാത്രക്കാരുടെ  ജീവന്‍  വച്ച്  വില പേശിയ അബു നിദാല്‍  സംഘടനയുടെ നാല്  തീവ്രവാദികളെ  സന്ദര്‍ഭോചിതമായ മന:ധൈര്യത്തോടെ  നേരിട്ട  നീര്‍ജയുടെ  കഥയാണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.

   സോനം  കപൂര്‍  ശരിക്കും  ഈ  വേഷം  അവതരിപ്പിക്കാന്‍  വേണ്ടി  ജനിച്ചതാണെന്ന്  തോന്നി.കാരണം  ചിത്രം  അവസാനിക്കുമ്പോള്‍  യഥാര്‍ത്ഥ  നീര്‍ജയുടെ ഫോട്ടോ  കാണിക്കുന്നുണ്ട്.നല്ല  രീതിയില്‍  സാമ്യം  തോന്നിയിരുന്നു രണ്ടു പേരും  തമ്മില്‍.ഇസ്രേലിലേക്ക്  തട്ടി  കൊണ്ട്  പോകാന്‍  ഇരുന്ന  ആ വിമാനത്തില്‍ നടന്ന  സംഭവങ്ങള്‍ ഒരു  സാധാരണ  ബോളിവുഡ് സിനിമയിലെ പോലെ ആക്ഷന്‍  ത്രില്ലര്‍ ആയല്ല  അവതരിപ്പിക്കുന്നത്‌,എന്നാല്‍  അതൊന്നും  ഇല്ലാതെ  തന്നെ ഈ  ചിത്രം  ഒരു  ത്രില്ലര്‍  ഫീല്‍  തരുന്നുണ്ട്.

   തീര്‍ച്ചയായും  കാണേണ്ട  ചിത്രങ്ങളില്‍ ഒന്ന്  തന്നെയാണ്  നീര്‍ജ  എന്ന്  തോന്നി.ഇരുപത്തിമൂന്നാം  പിറന്നാളിന്  അല്‍പ്പ  ദിവസം  മാത്രം  ഉള്ളപ്പോള്‍ നീര്‍ജയുടെ  ജീവിതത്തില്‍  സംഭവിച്ചതും  അതിന്‍റെ  അനന്തരഫലമായി അവരുടെ  കുടുംബത്തില്‍  നടന്ന  സംഭവങ്ങളും  എല്ലാം  കൂടി  അവസാനം  ആയപ്പോള്‍ ചിത്രത്തിന്റെ  വൈകാരികമായ  ഒരു  ഭാഗം  കൂടി  കാണിച്ചു.നീര്‍ജയുടെ  അമ്മയായി  വന്ന  ശബാന  ആസ്മിയുടെ  അഭിനയവും അവസാനം ചിത്രത്തില്‍  മികച്ചതായിരുന്നു.ധീരതയുടെ മറ്റൊരു  വാക്കായി  നീരജ  മാറുന്നത്  കണ്ടു  തന്നെ  അറിയുക.


More movie suggestions @www.movieholicviews.blogspot.com 

No comments:

Post a Comment