Pages

Tuesday, 16 February 2016

612.UNBOWED(KOREAN,2011)

612.UNBOWED(KOREAN,2011),|Thriller|Drama|,Dir:-Ji-yeong Jeong,*ing:-Sung-kee Ahn, Won-sang Park, Young-hee Na


"നീതി  വ്യവസ്ഥയെ  വെല്ലുവിളിച്ച   തലക്കുനിക്കാത്ത  പ്രൊഫസ്സാര്‍ കിം  ക്യൂന്‍  ഹോ"

    ഈ  അടുത്ത്  കണ്ട ഏറ്റവും  മികച്ച  കൊറിയന്‍  സിനിമകളില്‍  ഒന്നാണ്  Unbowed.കോര്‍ട്ട് റൂം  -ഡ്രാമ ചിത്രം  ആയ  Unbowed യഥാര്‍ത്ഥ  സംഭവങ്ങളെ  ആസ്പദം  ആക്കി  ആണ്  അവതരിപ്പിച്ചത്.നിയമ  വ്യവസ്ഥയെ  തന്നെ  വെല്ലുവിളിച്ചു   കൊണ്ട്  നിയമം  അതിന്റെ  സൗകര്യാര്‍ത്ഥം  കുറ്റവാളി  എന്ന്  വിധിച്ച  പ്രതി  തന്റെ പോരാട്ടം  തുടരുന്നു.അതാണ്‌  ചിത്രത്തിന്റെ  കഥയുടെ  ഇതിവൃത്തം.ശരിക്കും  നിയമവ്യവസ്ഥയെ  വിറപ്പിക്കുക  ആയിരുന്നു കിം ക്യൂന്‍  ഹോ   എന്ന  പ്രൊഫസ്സര്‍.ഒരു  പരീക്ഷയില്‍  കണക്കിന്റെ  ചോദ്യപ്പേപ്പറില്‍ വന്ന  തെറ്റിന്റെ  ഫലമായി  ആ  പരീക്ഷ  വീണ്ടും  നടത്താന്‍ തീരുമാനിച്ച  അധികൃതര്‍ക്ക്   എതിരെ   ശബ്ദം  ഉയര്‍ത്തിയ   പ്രൊഫസ്സര്‍  എന്നാല്‍  പിന്നീട്  ജീവിതത്തില്‍  നേരിടേണ്ടി  വന്നത്  മോശം  അനുഭവങ്ങള്‍  ആയിരുന്നു.

   അപകടകരമായ  സാഹചര്യങ്ങളില്‍  പിന്നീട്  പ്രൊഫസ്സര്‍   പോലീസ്  പിടിയില്‍  ആകുമ്പോള്‍ പോലീസും  നിയമവ്യവസ്ഥയും   എല്ലാം  അയാള്‍ക്ക്  എതിരെ  ഉള്ള  തെളിവുകള്‍  മെനയുക  ആയിരുന്നു.പ്രത്യേകിച്ചും  എതിര്‍  ഭാഗത്ത്‌  ഉള്ളവര്‍  തന്നെ  നിയമത്തിന്റെ  കാവലാളുകള്‍  ആകുന്ന   അവസ്ഥ.പ്രൊഫസ്സര്‍ക്ക് കേസ്  വാദിക്കാന്‍  സ്വയം കഴിവുണ്ടായിരുന്നു  എങ്കിലും   ഒരു  യഥാര്‍ത്ഥ  വക്കീല്‍  കേസ്  വിസ്താരം  നടത്തുന്ന  സമയം  ആവശ്യം  ആണെന്ന  കാരണം  മൂലം  ആണ് പാര്‍ക്ക്  ജൂനെ   സമീപിക്കാന്‍   പ്രൊഫസരുടെ   ഭാര്യ  വരുന്നത്.എന്നാല്‍ ആ കേസ്  ആദ്യം   അയാള്‍  ഏറ്റെടുക്കുന്നില്ല.

   പിന്നീട് തെളിവും  കോടതിയും  ആ  കേസിനെ  പ്രൊഫസ്സര്‍ നിയന്ത്രിക്കാന്‍  തുടങ്ങാന്‍  ശ്രമിക്കുന്നു.സംവിധായകന്‍  ജി-യുംഗ് 13  വര്‍ഷത്തെ  അജ്ഞാത  വാസത്തിനു  ശേഷം  അവതരിപ്പിച്ച  ഈ ചിത്രം  കൊറിയയില്‍  അപ്രതീക്ഷിത  ഹിറ്റ്  ആയിരുന്നു.നിലവാരം  ഉള്ള അവതരണ  രീതിയോടൊപ്പം ചിത്രം   നല്ലൊരു  ത്രില്ലര്‍  കൂടി  ആയി  മാറുന്നു.നിയമത്തിനും   വഴി  തെറ്റുമ്പോള്‍  അതിനെ   നേര്‍ വഴിക്ക്  നടത്താന്‍  പ്രൊഫസ്സാര്‍  ശ്രമിക്കുമ്പോള്‍ അയാളുടെ  മേല്‍  ചുമത്തപ്പെട്ട  കുറ്റം സത്യം ആണോ  അതോ  കള്ളം  ആണോ  എന്നും  ചിത്രം  അവതരിപ്പിക്കുന്നു.കൊറിയന്‍  സിനിമ  പ്രേമികള്‍ക്ക്  തീര്‍ച്ചയായും  ഇഷ്ടമാകുന്ന  ചിത്രം  ആണ്  Unbowed.

More movie suggestions @www.movieholicviews.blogspot.com



No comments:

Post a Comment