Pages

Thursday, 11 February 2016

610.VISARANAI(TAMIL,2016)

610.VISARANAI(TAMIL,2016),|Drama|Crime|,Dir:- Vetrimaaran,*ing:-Attakathi Dinesh,Samudrakkani.

    "നിയമത്തിന്റെ  ഇരുട്ടറയില്‍  വിസാരണ"

   ഇന്ത്യന്‍  നിയമ സംഹിത എഴുതി വച്ചവര്‍  വിഭാവനം  ചെയ്ത നിയമങ്ങള്‍,അതിന്‍റെ വിശുദ്ധിയോടെ  കാത്തു  സൂക്ഷിക്കേണ്ട  നിയമപാലകര്‍ അതിനു  എതിരായി  പ്രവര്‍ത്തിക്കുന്ന  കഥകള്‍ പ്രമേയം  ആയി  വരുന്ന  സിനിമകള്‍ ധാരാളം ഇറങ്ങിയിട്ടുണ്ട്.വ്യക്തമായ  നിയമ ലംഘനം  നടത്തുന്ന  അധികാരികളുടെ  കഥകള്‍ കൊമേര്‍ഷ്യല്‍  സിനിമകളില്‍   കൂടുതലായി  വന്നിട്ടുമുണ്ട്  .എന്നാല്‍  വെട്രിമാരന്‍  സംവിധാനം  ചെയ്ത  വിസാരണ   എന്ന  ചിത്രം  ശരിക്കും   ഞെട്ടിച്ചു.ഈ  പ്രമേയത്തില്‍  വന്ന  ചിത്രങ്ങളില്‍ ഏറ്റവും  ഭീകരം  എന്ന്  വിശേഷിപ്പിക്കാം  ഈ  ചിത്രത്തെ.വ്യാപകമായി ധാരാളം  അഭിനന്ദനങ്ങള്‍  ലഭിച്ച  ഈ ചിത്രം  72nd Venice Film Festival ല്‍  പ്രദര്‍ശിപ്പിച്ചിരുന്നു.അവിടെയും  വ്യാപകമായി  പ്രശംസ  പിടിച്ചുപ്പറ്റിയിരുന്നു.

   ശരിക്കും  ഇരുണ്ട വഴിയിലൂടെ  സഞ്ചരിക്കുന്ന  നിയമപാലകരും  അവരുടെ  സ്വന്തം  ഇഷ്ടങ്ങള്‍ക്കായി ബലി  കഴിക്കുന്ന  സാധാരണക്കാരുടെ  ജീവിതവും  ആണ്   വളരെയധികം  realistic ആയി  അവതരിപ്പിച്ചിരിക്കുന്നത്.Lockup എന്ന M.ചന്ദ്രകുമാര്‍   എന്ന ഓട്ടോറിക്ഷ  ഡ്രൈവര്‍  എഴുതിയത് അയാളുടെ  ജീവിതത്തിലെ  ഇരുണ്ട  നാളുകളെ  ആസ്പദം ആക്കിയായിരുന്നു.എന്താണ്  അവര്‍ക്ക്  സംഭവിക്കുന്നത്‌  എന്ന്  മനസ്സിലാകുന്നതിനു  മുന്‍പ്  തന്നെ  പോലീസ്  ലോക്കപ്പില്‍  ആകുന്ന  കുറച്ചു  യുവാക്കളുടെയും അവരുടെ ജീവിതത്തിലെ   കറുത്ത  ദിനങ്ങള്‍  തിരശീലയില്‍  അവതരിപ്പിക്കപ്പെട്ടപ്പോള്‍ നിയമപാലകരുടെ ക്രൂരമായ   മറ്റൊരു  മുഖം  ആണ്  കണ്ടത്.ഒരു  പ്രശ്നത്തില്‍  നിന്നും  മറ്റൊന്നിലേക്കു  അവര്‍  എടുത്ത്  എറിയപ്പെട്ടൂ.

   ഒരു  ഡോക്യുമെന്‍ററി  എന്ന  നിലയിലേക്ക്  മാറാതെ  എന്നാല്‍  കൊമേര്‍ഷ്യല്‍  സിനിമകളിലെ   ചേരുവകള്‍  ഒന്നും  ചേര്‍ക്കാതെ  ,പ്രത്യേകിച്ചും  ഒരു  പാട്ട്  പോലും  ചിത്രത്തില്‍  ഇല്ലായിരുന്നു.സംഭവങ്ങള്‍  മാത്രം  ,അതിനു  മാത്രം  പ്രാധാന്യം  കൊടുത്തു  ആണ്  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്..നിര്‍മാതാവായ  ധനുഷും  സഹ  നിര്‍മാതാവായ വെട്രിമാരനും  ചെയ്തത്  ഒരു  സാഹസം  തന്നെ  ആയിരുന്നു.പ്രത്യേകിച്ചും   ഇത്തരത്തില്‍   ഒരു  ചിത്രം  ആളുകള്‍  എത്ര  മാത്രം  സ്വീകരിക്കും  എന്നത്  തന്നെ  ഒരു  വിഷയം  ആയിരുന്നു.എന്നാല്‍ ചിത്രം  വ്യാപകമായി  പ്രശംസ  നേടുകയും സിനിമ  ലോകത്തിലെ പ്രമൂഖരും  ഈ  ചിത്രത്തെക്കുറിച്ച്  വളരെയധികം  നല്ല  അഭിപ്രായം  കേള്‍പ്പിക്കുകയും  ചെയ്തു.ഒരു പ്രേക്ഷകന്‍  എന്ന  നിലയില്‍ ചിത്രം കണ്ടപ്പോള്‍  മറിച്ചൊരു  അഭിപ്രായം തോന്നിയും  ഇല്ല.ഇന്ത്യന്‍  സിനിമയില്‍  തന്നെ  ഈ  അടുത്ത്  ഇറങ്ങിയ  മികച്ച  ചിത്രങ്ങളില്‍  ഒന്ന്  തന്നെയാണ്  ഈ  ചിത്രം.അട്ടക്കത്തി  ദിനേഷ്‌  ഒക്കെ   മികച്ച  പ്രകടനം  ആണ്  കാഴ്ച  വച്ചത്.അത്  പോലെ  ചിത്രത്തിലെ  ഓരോ  കഥാപാത്രം ആയി  വന്നവരും.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ഒരു  ചിത്രം  ആണ്  വിസാരണ.വ്യത്യസ്ഥം  ആയ  ഒരു  അനുഭവം  തന്നെയാണ്  ഈ ചിത്രം..

More movie  suggestions @www.movieholicviews.blogspot.com

   

No comments:

Post a Comment