Pages

Thursday, 11 February 2016

607.INSIDE OUT(ENGLISH,2015)

607.INSIDE OUT(ENGLISH,2015),|Drama|Comedy|Animation|,Dir:-Pete Docter, Ronnie Del Carmen,Voices:-Amy Poehler, Bill Hader, Lewis Black


88th അക്കാദമി  നാമനിര്‍ദേശ   വേളയില്‍  രണ്ടു  വിഭാഗത്തില്‍   ആണ്  Inside Out പുരസ്ക്കാര  വേദിയിലേക്ക് ശ്രദ്ധ  ക്ഷണിക്കുന്നത്
  1. Best Animated Feature Film of the Year

Pete Docter
Jonas Rivera


  • Best Writing, Original Screenplay

Pete Docter (screenplay/story)
Meg LeFauve (screenplay)
Josh Cooley (screenplay)
Ronnie Del Carmen (story)

  എന്നീ  വിഭാഗത്തില്‍  ആണവ

    ലോകത്തിലെ  സകല ജീവജാലങ്ങളുടെ  മനസ്സ്  ഒരു   യന്ത്രം  ആണെന്ന്  സങ്കല്‍പ്പിക്കുക.ഓരോരുത്തരുടെയും  മനസ്സിലെ  ഓരോ വികാരങ്ങളെയും  നിയന്ത്രിക്കുന്ന ഒരു  ടീം അതിനായി  ജോലി  ചെയ്യുന്നുണ്ടെന്നും.ഉദാഹരണത്തിന് ദേഷ്യം,സങ്കടം,സന്തോഷം,ഓര്‍മ എന്ന്  വേണ്ട  എല്ലാത്തിലും അങ്ങനെ  ഒരു സംവിധാനം പ്രവര്‍ത്തിക്കുകയും ഓരോ പ്രവര്‍ത്തിയിലും അവര്‍ നല്‍ക്കുന്ന input  ആണ്  നമ്മുടെ  ഓരോരുത്തരുടെയും ഓരോ  നീക്കങ്ങളുടെയും പുറകില്‍  ഉള്ളതെന്ന്  ചിന്തിക്കുന്നത് തന്നെ  നല്ല  രസമുണ്ട്.നമുക്ക്  ദേഷ്യം  വരുകയും  പിന്നീട്  ആ  ദേഷ്യം  മാറാന്‍  ഉള്ള വഴിയും  എല്ലാം ഈ ഒരു  ടീമിന്റെ നിയന്ത്രണത്തില്‍  ആണെന്നൊക്കെ  ഉള്ള  concept  തന്നെ  മികച്ചതായി  തോന്നുന്നു.

  Inside Out അത്തരം ഒരു  കഥയാണ്  അവതരിപ്പിക്കുനത്.ഒരു കഥ  എന്ന്  പറഞ്ഞാല്‍ ഇവിടെ  ആ concept  അവതരിപ്പിക്കാന്‍  റൈലി  എന്ന പെണ്‍ക്കുട്ടിയെ ആണ്  specimen ആയി  അവതരിപ്പിച്ചിരിക്കുന്നത്.അവളുടെ  മനസ്സിലെ  സന്തോഷം,സങ്കടം,ഭയം,ദേഷ്യം,വെറുപ്പ്‌ തുടങ്ങി  എല്ലാ  വികാരങ്ങളും എങ്ങനെ  പ്രവര്‍ത്തിക്കുന്നു എന്ന്  ചിത്രം  അവതരിപ്പിക്കുന്നുണ്ട്.പന്ത്രണ്ടു  വയസു  പ്രായം  ഉള്ള  ആ പെണ്‍ക്കുട്ടിയുടെ  ഓര്‍മ്മകള്‍,അവളുടെ  മാതാപിതാക്കളും ആയി  ഉള്ള  ബന്ധം,അവളുടെ സൗഹൃദം,താന്‍  ജീവിച്ചിരിക്കുന്ന സ്ഥലത്ത്  നിന്നും  പറിച്ചു  മാറ്റപ്പെടുമ്പോള്‍  ഉള്ള  അവസ്ഥ  എല്ലാം  സങ്കീര്‍ണം  ആയ ജീവിതത്തിലെ  പല വൈകാരികമായ   മാറ്റങ്ങളുടെയും  തുടക്കം  കുറിക്കുന്ന  ഒരു  പ്രായത്തില്‍  ഭംഗിയായി  അവതരിപ്പിച്ചിരിക്കുന്നു.

   നമ്മുടെ  എല്ലാം  ജീവിതത്തില്‍  ചെറുപ്പത്തിലെ  ഓര്‍മ്മകള്‍,നിഷ്കളങ്കത  എല്ലാം നഷ്ടമാകുന്ന  ഒരു  അവസ്ഥ  ഉണ്ടാകും.മുതിര്‍ന്നു  വരുമ്പോള്‍  നമ്മള്‍  പോലും അറിയാതെ  നമ്മളെ  വിട്ടു പോകുന്നവ.ഒരു  concept എന്നതില്‍  ഉപരി സാധാരണ ഒരു  കുട്ടിയുടെ  ബന്ധങ്ങളുടെ വ്യാപ്തിയും  എല്ലാം  ഈ  ചിത്രത്തില്‍  അവതരിപ്പിച്ചിട്ടുണ്ട്.മികച്ച അനിമേഷന്‍  ചിത്രത്തിനും ,തിരക്കഥയ്ക്കും  ഉള്ള  ഈ വര്‍ഷത്തെ  ഓസ്ക്കാര്‍  നാമനിര്‍ദേശം  ഈ ചിത്രത്തിന്  ലഭിച്ചിട്ടും  ഉണ്ട്.കുട്ടികള്‍ക്കും  മുതിര്‍ന്നവര്‍ക്കും  തീര്‍ച്ചയായും  ഇഷ്ടപ്പെടുന്ന  ഒരു  ഫീല്‍  ഗുഡ്  മൂവി  ആണ്  Inside Out.മനോഹരമായ  ഒരു  concept നെ  കൂടുതല്‍  അറിയാന്‍  ആഗ്രഹം  ഉള്ളവര്‍ക്ക്  തീര്‍ച്ചയായും  ഈ ചിത്രം  ഇഷ്ടപ്പെടും.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment