Pages

Thursday, 28 January 2016

603.VETERAN(KOREAN,2015)

603.VETERAN(KOREAN,2015),|Action|Thriller|Crime|,Dir:-Seung-wan Ryoo,*ing:-Jeong-min Hwang, Ah In Yoo, Hae-jin Yoo.


   2015 ലെ കൊറിയന്‍  ബോക്സോഫീസിലെ  ഏറ്റവും  വലിയ  ഹിറ്റ്‌ ചിത്രം  ആയിരുന്നു Veteran.കൊറിയന്‍  സിനിമയിലെ  തന്നെ  മൂന്നാമത്തെ  ഏറ്റവും  വലിയ  ബോക്സോഫീസ് ഹിറ്റ്‌  ആയും  ഈ ചിത്രം  മാറി.The Admiral: Roaring Currents,Ode to My Father(രണ്ടും 2014) ആണ്  നിലവില്‍  ഉള്ള ഏറ്റവും  വലിയ  ഹിറ്റുകള്‍.ഈ  ചിത്രം  കൊറിയന്‍  ചിത്രങ്ങള്‍  അവതരിപ്പിക്കപ്പെടുന്ന ഒരു  Dark Atmosphere ല്‍  അല്ല  എടുത്തിരിക്കുന്നത്.കൂടുതല്‍  ആളുകള്‍ക്ക്  ഇഷ്ടം  ആകുന്ന കോമഡി,ആക്ഷന്‍  എന്നിവയൊക്കെ  ചേര്‍ത്ത്  ആണ്.കൊറിയന്‍  സിനിമ  കോമഡി  ഒക്കെ നമുക്ക്  വെറും  ചളി ആയി  തോന്നും  എന്നത്  വേറെ  കാര്യം.

  കൊറിയന്‍  സിനിമയിലെ   മികച്ച  നായക  നടന്‍  ആയി  പല  വേഷങ്ങളും  ചെയ്ത ഹ്വാംഗ് -ജുംഗ്- മിന്‍ ആണ്  ഈ ചിത്രത്തിലെ  നായക  കഥാപാത്രം  ആയ ഡിറ്റക്ട്ടീവ് സിയോ യെ  അവതരിപ്പിച്ചിരിക്കുന്നത്.ആള്‍  രസികന്‍  ആണെങ്കിലും  കേസുകളില്‍  മുഴു  ശ്രദ്ധയും  ഉണ്ടായിരുന്നു  സിയോയ്ക്ക്.കുറ്റവാളികളെ കഠിനമായി  ശിക്ഷിക്കാന്‍ ശ്രമിക്കുന്ന സിയോയുടെ  പുറകെ പോലീസിലെ  തന്നെ അച്ചടക്ക  സമിതി  അത്  കൊണ്ട്  തന്നെ  ഇപ്പോഴും  ഉണ്ടായിരുന്നു.ഒരിക്കല്‍  സിയോ  കൊറിയയിലെ  വലിയ  ഒരു  ബിസിനസ്  ഗ്രൂപ്പിന്റെ  ഇപ്പോഴത്തെ  അവകാശിയെ  പരിചയപ്പെടുന്നു.പണത്തിന്റെ  ഹുങ്ക് ജോ ടെയോയെ  മൃഗം  ആക്കി മാറ്റുന്നു.സിയോയ്ക്ക്  പരിചയം  ഉള്ള  സിയോയുടെ  ഡ്രൈവര്‍  ഒരിക്കല്‍   ജോ  ടെയുടെ  കൊള്ളരുതായ്മയ്ക്ക്  പാത്രമാകുന്നു.

    ജോ  ടെ യെ  കുടുക്കാന്‍  സിയോ  ശ്രമിക്കുന്നുണ്ടെങ്കിലും   അയാളുടെ സ്വാധീനം  ഉപയോഗിച്ച്  രക്ഷപ്പെടുന്നു.ഈ  അവസരത്തില്‍  ആണ്  സിയോ ജോ  ടെയെ കുടുക്കാന്‍  ഒരു  പ്ലാന്‍  തയ്യാറാക്കുന്നത്.അതാണ്‌  ചിത്രത്തിന്റെ  ബാക്കി  കഥ.ക്ലൈമാക്സിലെ  ഫൈറ്റ്  സീന്‍  ഒക്കെ  വളരെയധികം പണം  മുടക്കി  ആണ്  ഈ ചിത്രത്തില്‍  അവതരിപ്പിച്ചിരിക്കുന്നത്.എന്തായാലും  സ്ഥിരം  കൊറിയന്‍ ത്രില്ലര്‍  സിനിമകളുടെ  പ്രേക്ഷകര്‍ക്ക്‌ ഈ കൊമേര്‍ഷ്യല്‍ ത്രില്ലര്‍   വെര്‍ഷന്‍   അധികം  ഇഷ്ടം  ആകാന്‍  സാധ്യത  കുറവാണ്.നമ്മുടെ  നാട്ടിലെ  വലിയ  ഹിറ്റുകള്‍  പലപ്പോഴും എല്ലാ തരം  പ്രേക്ഷകര്‍ക്കും  വേണ്ടി  ആണല്ലോ  ഉണ്ടാക്കുന്നത്‌.അത് പോലെ  തന്നെ കൊറിയന്‍  പ്രേക്ഷകരുടെ  ഭൂരിഭാഗ  അഭിരുചി  ആണ്  ഈ ചിത്രത്തില്‍  ഉള്ളത്.ക്ലൈമാക്സില്‍  മാ ഡോംഗ്  സിയോക് അപ്രതീക്ഷിതമായി  വന്നപ്പോള്‍  അതില്‍  ഒരു  മാസ്  പ്രതീക്ഷിച്ചിരുന്നു.എന്നാല്‍  അതുണ്ടായില്ല.കൊറിയയിലെ  ഇപ്പോഴത്തെ  തലമുറയിലെ  വലിയ  രണ്ടു  താരങ്ങള്‍  ഒരുമിച്ചതും  ചിത്രത്തിന്റെ  മൈലേജ്  കൂട്ടിയിട്ടുണ്ടാകും.


More movie  suggestions @www.movieholicviews.blogspot.com

No comments:

Post a Comment