Pages

Thursday, 21 January 2016

592.SICARIO(ENGLISH,2015)

592.SICARIO(ENGLISH,2015),|Action|Thriller|Crime|,Dir:-Denis Villeneuve,*ing:-Emily Blunt, Josh Brolin, Benicio Del Toro.


2016 ലെ  അക്കാദമി  പുരസ്ക്കാര വേദിയില്‍ 3 നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ്  Sicario.

Best Achievement in Cinematography/Music Written for Motion Pictures/Sound Editing  എന്നിവയായിരുന്നു ആ വിഭാഗങ്ങള്‍.


   സ്പാനിഷില്‍  Sicario  എന്ന  വാക്ക്  വാടക കൊലയാളിയെ  സൂചിപ്പിക്കുന്നു.അമേരിക്ക  അവരുടെ  അതിര്‍ത്തി  പങ്കു  വയ്ക്കുന്ന മെക്സിക്കോ, മയക്കുമരുന്ന്  മാഫിയയുടെ  ഈറ്റില്ലം  ആണ്.ഈ സിനിമയുടെ കഥയ്ക്ക്‌  ഈ പകുതിയും  ആയി  ആണ്  കൂടുതല്‍  ബന്ധം.ചിത്രത്തിന്  വേറെ ഉള്ള പകുതി  എന്ന്  പറഞ്ഞാല്‍ മുഖ്യ  കഥയെ  ലിങ്ക്  ചെയ്യുന്നത് ആയി  അധികം  ബന്ധം  ഒന്നുമില്ല.എന്നാല്‍  ആദ്യ  സീനില്‍  ഉള്ള ഓപറേഷന്‍ ,അതില്‍  നിന്നും  സിനിമയിലെ  മുഖ്യ  കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു.കാണാതായ   ആളുകളെ  കണ്ടെത്താന്‍  ഉള്ള  ഓപറേഷന്‍ നയിക്കുക  ആയിരുന്നു  കേറ്റ്.എന്നാല്‍  അതില്‍ ഉള്ള  ദാരുണമായ കൊലപാതകങ്ങള്‍ പിന്നീട്  നടക്കുന്ന സംഭവങ്ങള്‍  എല്ലാം  മറ്റൊരു  കഥയിലേക്ക്  പോകുന്നു  എന്ന്  തോന്നിപ്പിച്ചൂ.

   ഇതെല്ലാം  കൂടി  കേറ്റ്  മേസര്‍  എന്ന ഓഫീസറെ പ്രേക്ഷകര്‍ക്ക്‌   പരിചയപ്പെടുത്തുന്നു.അവരെ  പിന്നീട് കൂടുതല്‍  വലുതായ ഒരു ഓപറേഷന്‍ നടത്താന്‍  ഉള്ള  ടീമില്‍  ഉള്‍പ്പെടുത്തുന്നു,കാര്യം  എന്താണെന്ന്  ശരിക്കും  മനസ്സിലാകാതെ  ആണ്  ശരിക്കും  കേറ്റ്  ആ വലിയ  ടീമില്‍  കയറുന്നത്.ഓപറേഷന്‍ എന്താണെന്ന്  കേറ്റ്  മനസ്സിലാക്കുന്നില്ല.  എങ്കിലും അവര്‍ ആ ദൌത്യത്തില്‍  പങ്കാളി  ആകാന്‍  തീരുമാനിക്കുന്നു.

  എന്നാല്‍  കേറ്റ്  പിന്നീട്  കാണുന്ന  കാഴ്ചകള്‍ അവരുടെ പ്രതീക്ഷകക്കും  അപ്പുറം  ഉള്ളതായിരുന്നു.അമേരിക്ക എന്ന രാജ്യം  മറ്റു  രാജ്യങ്ങളില്‍ നടത്തുന്ന അധികാര പ്രയോഗങ്ങള്‍,കൊലപാതകങ്ങള്‍  നടന്നാല്‍ പോലും കണ്ണടയ്ക്കുന്ന  പത്രങ്ങള്‍  മുതല്‍ അമേരിക്കയുടെ  കനിവില്‍  കഴിയേണ്ടി  വരുന്ന രാജ്യങ്ങളില്‍  അവര്‍ക്ക്  ഉള്ള  സ്വാധീനം  ഒക്കെയായി  അവതരിപ്പിക്കുന്നു.അമേരിക്കയുടെ  പ്രവര്‍ത്തികളെ ലോക  ജനതയുടെ  തന്നെ രക്ഷകര്‍  ആയി  കാണിക്കുന്ന സ്ഥിരം  സിനിമകളില്‍ നിന്നും  കഥയിലെ  മുഖ്യ  കഥാപാത്രം  എന്ന്  കരുതിയ   ആളും  വില്ലന്‍  കഥാപാത്രം  എന്ന്  ആര്‍ക്കും  സംശയിക്കാവുന്ന  കഥാപാത്രവും  തമ്മില്‍  ഉള്ള സംഘര്‍ഷം ആയി  മാറുന്നു.ഇവിടെ  ആണ്  ചിത്രം  അപ്രതീക്ഷിതമായ  ഒരു  ട്വിസ്റ്റ്  എടുക്കുന്നത്.അമേരിക്കയുടെ പ്രവര്‍ത്തികളെ  വിമര്‍ശിക്കുന്നുണ്ട്  എങ്കിലും  അത്  മാത്രമായി  Sicario  അവസാനിക്കുന്നില്ല.പകരം വേറൊരു  കഥയും  കൂടി അവതരിപ്പിക്കുന്നു.Over Glorification of American Forces എന്ന ഘടകം  വിരസത  ഉണ്ടാക്കാന്‍ ഉള്ള  സാധ്യത  ഉണ്ടായിരുന്നു  എങ്കിലും അതിനു മുതിരാതെ  ചിത്രം  ഒരു  ത്രില്ലര്‍  എന്ന  നിലയില്‍  കൂടുതല്‍  മികവിലേക്ക്  ഉയരുക  ആണ്  ചെയ്തത്.


More movie  suggestions @www.movieholicviews.blogspot.com

No comments:

Post a Comment