Pages

Sunday, 17 January 2016

586.SEVEN SAMURAI(JAPANESE,1954)

586.SEVEN SAMURAI(JAPANESE,1954),|Action|Drama|,Dir:-Akira Kurosawa,*ing:- Toshirô Mifune, Takashi Shimura, Keiko Tsushima .

  "Jidaigeki",ജാപ്പനീസ്  സിനിമയിലെ Period Drama കളെ പൊതുവായി  സൂചിപ്പിക്കുന്നത്   അങ്ങനെയാണ്.ആ  ഗണത്തില്‍  ഉള്‍പ്പെടുത്താവുന്ന   ചിത്രം  ആണ്  വിശ്വപ്രസിദ്ധമായ  "Seven Samurai".ഒരു ഗ്രാമത്തിലെ  ജനങ്ങളുടെ അതിജീവനത്തിന്റെ  കഥയാണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.അകിരാ   കുറോസോവയുടെ  വിശ്വ വിഖ്യാതം  ആയ  ഈ  സിനിമ 1586 ല്‍ ജപ്പാനിലെ ഒരു  കര്‍ഷക ഗ്രാമത്തില്‍ അവരുടെ  വിളവെടുപ്പിന്റെ സമയം  പതിവായി    കൊള്ളയടിക്കാന്‍ വരുന്നവരില്‍  നിന്നും സ്വയം  രക്ഷിക്കാന്‍ ആയി  വഴി  കണ്ടത്താന്‍  ശ്രമിക്കുന്നു.സാമുറായി സംരക്ഷിക്കുന്ന ഗ്രാമങ്ങളില്‍  അതിക്രമങ്ങള്‍  ഉണ്ടാകാറില്ല എന്ന  അവരുടെ ചിന്തയാണ് ആ ഗ്രാമം സാമുറായിയെ  അന്വേഷിച്ചു ഇറങ്ങാന്‍  പ്രേരിപ്പിക്കുന്നത്.

   അന്നത്തെ  സാമൂഹിക  വ്യവസ്ഥയില്‍ ഒരു  സാമുറായിയെ ഉള്‍ക്കൊള്ളാന്‍  അവര്‍ക്ക്  കഴിയുന്നില്ല.കാരണം  സ്ഥിരം ആയി കൊള്ളയടിക്കപ്പെടുന്ന  അവരുടെ  കയ്യില്‍  ഒരു  സാമുറായിക്ക് നല്‍കാനായി  ഉള്ള സമ്പാദ്യം  ഒന്നും  ഇല്ല.ആകെ  ഉള്ളത് അവരെ സംരക്ഷിക്കാന്‍  വരുന്നവര്‍ക്ക്  നല്‍കാന്‍  ഉള്ള  ഭക്ഷണം  ആണ്.ഗ്രാമ തലവന്റെ  നിര്‍ദേശപ്രകാരം അവിടെയുണ്ടായിരുന്ന  മൂന്നു പേര്‍ "വിശപ്പുള്ള  സാമുറായി"യെ  കണ്ടെത്താന്‍  ഇറങ്ങി  തിരിക്കുന്നു.അവര്‍ പരിചയപ്പെട്ടവര്‍  ആരും  തന്നെ  "വെറും "  ഭക്ഷണത്തിനായി ആ ഉദ്യമം ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല.എന്നാല്‍  അവസാനം  അവര്‍  ഉദ്ദേശിച്ച  ആളെ  കണ്ടു  മുട്ടുന്നു.കമ്പേയി  എന്ന   ആ  സാമുറായി തന്റെ  നല്ല പ്രായം  കഴിഞ്ഞു  തുടങ്ങിയിരുന്നു.എന്നാല്‍  കമ്പേയിയുടെ  കയ്യില്‍  വിലമതിക്കാനാകാത്ത  ഒന്നുണ്ടായിരുന്നു.പരിചയ  സമ്പന്നത.എന്നും  തോല്‍വികള്‍  നേരിടേണ്ടി  വരുന്ന  ഒരു സാമുറായി  ആയി  സ്വയം  വിശേഷിപ്പിക്കുന്ന  കമ്പേയി അവര്‍ക്കായുള്ള  തന്ത്രങ്ങള്‍  നെയ്യുന്നു.താനടക്കം  7 സാമുറായി കൂടി ഉണ്ടെങ്കില്‍ കൊള്ളക്കാര്‍ക്കു എതിരെ  പ്രതിരോധം  തീര്‍ക്കാം  എന്ന് അയാള്‍  അവരെ  അറിയിക്കുന്നു.അവര്‍  ബാക്കി  ഉള്ളവരെ  കണ്ടെത്താന്‍  ഉള്ള  ശ്രമങ്ങള്‍  ആരംഭിക്കുന്നു.അവിടെ  നിന്നും  ഗ്രാമീണരെ  രക്ഷിക്കാന്‍  അവര്‍  തീരുമാനിക്കുന്നത്  മുതല്‍  സിനിമയുടെ  കഥ  ആരംഭിക്കുന്നു.

   മൂന്നര  മണിക്കൂര്‍  ദൈര്‍ഘ്യം  ഉള്ള  ഈ ചിത്രം  കുറോസോവയുടെ  സിനിമ  ജീവിതത്തിലെ  ഏറ്റവും  ദൈര്‍ഘ്യമേറിയ  ചിത്രം  ആണ്.ഒരു  പക്ഷേ  ഒരു  കൂട്ടം  ആളുകള്‍ ഒരു ദൗത്യത്തിനായി  ഒരുമിച്ചു കൂടുന്ന പ്രമേയം  ആയി  വന്ന  ചിത്രങ്ങളില്‍ ആദ്യത്തേത് ആയിരുന്നിരിക്കണം ഈ ചിത്രം.Seven Samurai  യുടെ  ചുവടു പിടിച്ചു ധാരാളം  അമേരിക്കന്‍  Western സിനിമകള്‍ ഇറങ്ങിയിരുന്നു.സാമുറായി  എന്നുള്ളതിന്  പകരം അമേരിക്കന്‍  കൌ  ബോയ്‌  കഥാപാത്രങ്ങള്‍ ആയിരുന്നു  അവര്‍  വരുത്തിയ പ്രധാന മാറ്റം."The Magnificent Seven" മുതല്‍  ഉള്ള  അമേരിക്കന്‍  ചിത്രങ്ങള്‍  പലതും  ഈ രീതി  പിന്തുടര്‍ന്നിരുന്നു.പൊതു  സമൂഹത്തില്‍  നിന്നും  ജനവാസ കേന്ദ്രങ്ങളില്‍  നിന്നും  അകന്നു  കഴിയുന്ന സാമുറായികള്‍  ഈ ചിത്രത്തില്‍  ഒരു  ഗ്രാമത്തിന്റെ  മുഴുവന്‍  സംരക്ഷകര്‍  ആകുന്നതിനോടൊപ്പം അപൂര്‍വമായി   മാത്രം  സംഭവിക്കുന്ന  ഒരു  മാനസിക  ബന്ധം  കൂടി  ഉണ്ടാക്കി  എടുക്കുന്നു.വൈകാരിക  തലങ്ങളിലും അത്  കൊണ്ട്  തന്നെ ചിത്രം  മികച്ചു  നില്‍ക്കുന്നുണ്ട്.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്ന്  തന്നെയാണ്  Seven Samurai.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment