Pages

Sunday, 3 January 2016

574.INCEPTION(ENGLISH,2010)

574.INCEPTION(ENGLISH,2010),|Mystery|Sci-Fi|,Dir:-Christopher Nolan,*ing:-Leonardo DiCaprio, Joseph Gordon-Levitt, Ellen Page.

   സ്വപ്നങ്ങളില്‍ നിന്നും സ്വപ്നങ്ങളിലേക്ക് ,ക്രിസ്ടഫര്‍ നോളന്റെ "Larger Than Life" ആശയം  എന്ന് പറയാം സ്വപ്നങ്ങളില്‍ നെയ്തെടുത്ത ഈ ചിത്രത്തെക്കുറിച്ച്.സ്വപ്നങ്ങളില്‍ കയറി കളവു നടത്തുക.കളവു നടത്തുന്നത് മനുഷ്യ മനസ്സുകളിലെ  നിഗൂഡ  രഹസ്യങ്ങളും.ഈ ചിത്രത്തിന്‍റെ കഥ ഇതില്‍ നിന്നും തുടങ്ങാം.നോളന്‍  ആവിഷ്ക്കരിച്ച പുതുമ ഈ  തീം  തന്നെയാണ്.മനസ്സിന്റെ നിഗൂഡമായ,പ്രവചനാതീതമായ സ്വഭാവം കാരണം ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രഹേളിക ആയി അതിനെ കണക്കാക്കാം,ഡോം കോബ് ആ ജോലിയില്‍ മിടുക്കന്‍ ആണ്.ഒരു തരം മോഷണം എന്ന്  പറയാം ലോകത്തിലെ തന്നെ വിലപ്പെട്ട രഹസ്യം എന്ന് ഓരോരുത്തരും കരുതുന്ന അവരുടെ രഹസ്യങ്ങള്‍ മറ്റൊരാള്‍ മോഷ്ടിക്കുക എന്നതിനെക്കുറിച്ച്.വിലമതിക്കാനാവാത്ത ഏറ്റവും  വലിയ സ്വത്തും ഒരുവന്‍റെ ജീവന്റെ അവസാനം വരെ തന്നില്‍ തങ്ങി നില്‍ക്കുന്ന രഹസ്യങ്ങള്‍ ആകാം.

     കോബ് ഇത്തവണ ഏറ്റെടുത്തിരിക്കുന്നത് ദുഷ്ക്കരമായ   ഒരു  ജോലി ആണ്.സയിട്ടോ എന്ന ജാപനീസ്   ബിസിനസ്സുകാരന്  വേണ്ടി ഫിഷര്‍ എന്ന  മറ്റൊരു  ബിസിനസ്സുകാരന്റെ മനസ്സ്  ഏറ്റെടുക്കുക  എന്ന ദൗത്യം.ഫിഷറിന്റെ മനസ്സില്‍ സയിറ്റൊയ്ക്ക് അനുകൂലമായ ചിന്തകള്‍ നിക്ഷേപിക്കുക.ആ ചിന്തകളെ വളര്‍ത്തുക.അത് ഒരു പ്രക്രിയ ആണ്.പ്രതികൂല സാഹചര്യങ്ങളില്‍   ഒരു ചെറിയ ചെടി വളര്‍ത്തുന്ന പോലെ തന്നെ സൂക്ഷ്മമായി ചെയ്യേണ്ട ഒരു ജോലി.കോബ് ഈ ജോലിക്കായി  ഒരു  ടീമിനെ  ഉണ്ടാക്കുന്നു.ആര്‍തര്‍,Ariadne,ഈംസ്,യൂസഫ്‌ എന്നിവര്‍ ആയിരുന്നു ആ ടീമിലെ  മറ്റുള്ളവര്‍.എന്നാല്‍ കോബിന്  ഇടയ്ക്ക് തന്‍റെ ലക്ഷ്യത്തില്‍ പ്രശ്നങ്ങള്‍  ഉണ്ടാകുന്നുണ്ടായിരുന്നു.കോബിന്റെ മനസ്സ്  പതറി പോകുന്ന നിമിഷങ്ങള്‍.

   Inception എന്ന ചിത്രത്തിന്‍റെ  കഥ  ചുരുക്കി  പറഞ്ഞാല്‍ എളുപ്പം ആണ്.എന്നാല്‍ സിനിമയിലേക്ക് മുഴുകുമ്പോള്‍ ഈ കഥയും അഭിപ്രായവും എല്ലാം മാറും.കാരണം മനസ്സിനെ നോളന്‍ അവതരിപ്പിച്ച രീതി തന്നെ.ഒരു  Maze ലൂടെ  പോകുന്ന  അത്ര  ദുഷ്ക്കരമായി വഴി കണ്ടെത്താന്‍ ആകാതെ പ്രേക്ഷകനും കുഴയും.ചിലപ്പോള്‍ മനസ്സും  തലച്ചോറും പതിവിലും അധികം ജോലി എടുത്തു ഒരു തരം മടുപ്പ്  ഉണ്ടാകാന്‍ പോലും സാധ്യത ഉണ്ടാകാം.നോളന്റെ  സിനിമകളെ  കുറിച്ച്  ചിന്തിക്കാന്‍  തന്നെ  സിനിമ  കാണുന്ന  സമയം  ഒരു  Spare തലച്ചോറ്  കൂടി  കയ്യില്‍  കരുതേണ്ടി  വരുന്ന  അവസ്ഥ.8 ഓസ്ക്കാര്‍  നാമനിര്‍ദേശം  ലഭിച്ച ചിത്രം 4  എന്നതില്‍  പുരസ്ക്കാരം  നേടിയിരുന്നു. Cinematography,  Sound Editing, Sound Mixing,  Visual Effects എന്നിവയില്‍ ആയിരുന്നു അത്.സിനിമയുടെ സാങ്കേതിക വശങ്ങളില്‍ മികവുറ്റ  രീതിയില്‍ ആണ്  ചിത്രം അവതരിപ്പിച്ചത്.ഹാന്‍സ്  സിമ്മരിന്റെ  പശ്ചാത്തല സംഗീതം  കൂടി ആയപ്പോള്‍ ചിത്രം സിനിമ ചരിത്രത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി   മാറി.നാല്  ഭൂഖണ്ഡം ,ആറു  രാജ്യങ്ങള്‍  എന്ന നിലയില്‍ ചിത്രീകരിച്ച  ചിത്രത്തിന്റെ  ഓരോ ഫ്രെയിമും മനസ്സില്‍  തങ്ങി  നില്‍ക്കുന്നവയാണ്.വല്ലാത്ത ഒരു ബ്ലെണ്ട് ആണ്  ഹാന്‍സ്  സിംമാറിന്റെ  സംഗീതവും സിനിമയുടെ  ദ്രിശ്യഭംഗിയും  നോളന്റെ ഭാവനയും എന്ന്  തോന്നിപ്പോകും  സിനിമ  കണ്ടു  തീരുമ്പോള്‍.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment