Pages

Saturday, 28 November 2015

543.TALVAR(HINDI,2015)

543.TALVAR(HINDI,2015),|Crime|Mystery|,Dir:-Meghna Gulzar,*ing:-Irrfan Khan, Konkona Sen Sharma, Neeraj Kabi .

  ആരുഷി തല്‍വാര്‍ കൊലപാതക കേസ്; നോയിഡ ഇരട്ട കൊലപാതകം ആയി മാറുന്നത് ആദ്യം പ്രതി എന്ന് സംശയിച്ച വീട്ടു ജോലിക്കാരന്‍  ഹേമരാജ് കൊല്ലപ്പെട്ട  നിലയില്‍  പിന്നീട്  വീട്ടില്‍  തന്നെ കണ്ടെത്തിയപ്പോള്‍  ആയിരുന്നു.ഇന്ത്യയിലെ മിഡില്‍ ക്ലാസ് കുടുംബങ്ങളില്‍ പോലും ഈ കൊലപാതകം ചര്‍ച്ചാ വിഷയം ആയതു ഈ സംഭവത്തിന്‌ ലഭിച്ച അമിതമായ മാധ്യമ ശ്രദ്ധ കാരണം ആയിരുന്നു.പെണ്‍ക്കുട്ടികളുടെ ജീവന്‍  വീടുകളില്‍ പോലും സുരക്ഷ ഇല്ല എന്ന  ഒരു ചിന്താഗതി പെട്ടന്ന് തന്നെ ഇന്ത്യ മുഴുവന്‍ വ്യാപിച്ചു.2008 ല്‍ നടന്ന കൊലപാതകങ്ങള്‍ ഇപ്പോഴും നിഗൂഡം ആയി ഇരിക്കുമ്പോള്‍ അതിലെ Cinematic Elements ഉപയോഗിച്ച് ചിത്രങ്ങളും നിര്‍മിക്കപ്പെട്ടൂ.മനിഷ് ഗുപ്തയുടെ "രഹസ്യ" അതിനു ശേഷം മേഘ്ന ഗുല്‍സാറിന്റെ "തല്‍വാര്‍" എന്നിവ കൈകാര്യം ചെയ്യുന്നത് ഒരേ സംഭവം ആണ്.എന്നാല്‍ രഹസ്യ എന്ന ചിത്രം സംഭവങ്ങളുടെ ആദ്യ ശകലങ്ങള്‍ ഉപയോഗിക്കുകയും സി ബി ഐ ഉദ്യോഗസ്ഥന്‍ ആയി കെ കെ യെ അവതരിപ്പിച്ചു ചിത്രത്തിന് Fictional ആയ ഒരു മുഖം നല്‍കാനും ആണ് ശ്രമിച്ചത്‌.ശരിക്കും cinematic ആയ ഒരു Fictional വിശകലനം.

  എന്നാല്‍ തല്‍വാര്‍ എന്ന ചിത്രം പേരുകള്‍ മാത്രം മാറ്റിയുള്ള ഇത് വരെ ആ കുറ്റകൃത്യത്തില്‍ നടന്ന സംഭവങ്ങളെ വിശദമായി Non-fictional അവതരിപ്പിച്ചിരിക്കുന്നു.Cinematic ആയ സംഭവങ്ങള്‍ ഇല്ല എന്നല്ല.പക്ഷേ കൂടുതലും ചിത്രം ശ്രദ്ധിച്ചിരിക്കുന്നത്‌ ആ കേസില്‍ നടന്ന അന്വേഷണത്തിന്റെ നാള്‍വഴിയിലൂടെ ആണ്.മാധ്യമങ്ങള്‍ ജനഹിതമായി അവതരിപ്പിച്ച വിശകലനങ്ങള്‍,പോലീസിന്റെ കണ്ടെത്തലുകള്‍.പിന്നീട് രണ്ടു സി ബി ഐ ടീമുകളുടെ വ്യത്യസ്തമായ കണ്ടെത്തലുകള്‍.എന്നാല്‍ അതിനും മുകളില്‍ നീതി പീഠം ഒറ്റയ്ക്ക് എടുത്ത തീരുമാനങ്ങള്‍.അതിലെ വിധികള്‍ എന്നിവയിലൂടെ ആണ് ചിത്രം സഞ്ചരിചിരിക്കുന്നത്.ശരിക്കും "Home Work" നടത്തി എടുത്ത ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നു.

  അന്വേഷണ ഉദ്യോഗസ്ഥന്‍ ആയ അശ്വിന്‍ കുമാറിന്‍റെ ആയി ഇടയ്ക്ക് കാണിക്കുന്ന കുടുംബ ജീവിതം പോലും ചിത്രത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ വേണ്ടി ഉപയോഗിച്ചിട്ടുണ്ട്.അവസാനം ചിത്രത്തില്‍ ഇതിനെ കുറിച്ച് സംവാദം നടത്തുന്ന രണ്ടു "സി ഡി ഐ"  ടീമുകളിലൂടെ ഈ കേസിനെ കുറിച്ചുള്ള വിശകലനം കൂടി അവതരിപ്പിക്കുന്നു.കോടതി വിധിയോട് പലര്‍ക്കും അമര്‍ഷം ഉണ്ടായിരുന്നു എങ്കിലും നീതി ദേവതയുടെ കയ്യിലെ വാള്‍ എന്ന് വേണമെങ്കിലും യഥാര്‍ത്ഥ പ്രതികളുടെ മേല്‍ പതിക്കും എന്ന് വിശ്വസിക്കുന്നു.ഈ അടുത്ത് ഇറങ്ങിയ Realistic ആയ കുറ്റാന്വേഷണ ചിത്രങ്ങളില്‍ ഒന്നാണ്  Talvar.

MOre movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment