Pages

Sunday, 16 August 2015

469.HOUSEBOUND(ENGLISH,2014)

469.HOUSEBOUND(ENGLISH,2014),|Thriller|Mystery|Comedy|,Dir:-Gerard Johnstone,*ing:-Morgana O'Reilly, Rima Te Wiata, Glen-Paul Waru.

  Housebound എന്ന ചിത്രം ഒരു മിക്സ് ആണ്.Murder Mystery+Psychological Thriller +Ghost Story+Slapstick Comedy+Family Story.

   ഇത്രയും ഏറെ പ്ലോട്ട് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ന്യൂസീലാന്റില്‍  നിന്നും വന്ന ചിത്രം ആയിരുന്നു What We Do In The Shadows.വളരെ രസകരം ആയിരുന്നു ആ ചിത്രം .പലപ്പോഴും ഭീകരരായ കഥാപാത്രങ്ങള്‍ ആയി നമ്മുടെ മുന്നില്‍ അവതരിച്ച പ്രേത ശക്തികളെ  ഒരു mockumentary ആയി അവതരിപ്പിച്ച  വ്യത്യസ്തവും പുതുമയും ഉള്ളതായിരുന്നു.Housebound എന്ന ചിത്രം ഇത്തരത്തില്‍ വേറിട്ട പ്രത്യേകത നില നിര്‍ത്തിയതായി തോന്നി.

   ചെറിയ തമാശകള്‍ സീരിയസ് ആയ രംഗങ്ങളില്‍ പോലും കൊണ്ട് വരാന്‍ ശ്രമിക്കുന്നതിനോടൊപ്പം കൊലപാതകം,ദുരൂഹത  എന്നിവയും ഇതിനോട് ചേര്‍ന്ന് പോകുന്നു.Kylie എന്ന യുവതി അവളുടെ ജീവിതം ആരോടൊക്കെയോ ഉള്ള ദേഷ്യം തീര്‍ക്കാന്‍  ആയുള്ള വാശിയില്‍   നശിപ്പിക്കാന്‍ ശ്രമിക്കുന്നു.ധനികരായ മാതാപിതാക്കള്‍ ,നല്ല വീട് എന്നിവ ഒക്കെ ഉണ്ടായിരുന്ന അവള്‍ക്കു   എന്നാല്‍ അതിനോടെല്ലാം വെറുപ്പ്‌ ആയിരുന്നു.വീട്ടില്‍ അലഞ്ഞു നടക്കുന്ന ആത്മാക്കള്‍ ഉണ്ടെന്നു വിശ്വസിക്കുന്ന അമ്മയുടെ അഭിപ്രായങ്ങള്‍ അവള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല.ജീവിതത്തിലെ മോശമായ ഒരു കാര്യത്തിന്റെ പേരില്‍ പോലീസിന്റെി പിടിയില്‍ ആയ അവള്‍ മാനസികമായി പ്രശ്നങ്ങള്‍ ഉള്ള ആളാണെന്നും പറഞ്ഞു ശിക്ഷ ലഭിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ ജഡ്ജ് അവള്ക്കു  വിധിച്ച ശിക്ഷ,അവള്ക്കു  ഇഷ്ടംമില്ലാത്ത അവള്‍ ഇറങ്ങി പോന്ന വീട്ടില്‍ എട്ടു മാസത്തെ വീട് തടങ്കല്‍ ആണ്.

  ഇഷ്ടം  ഇല്ലാതെ  ആണെങ്കിലും ആ വീട്ടില്‍ താമസിക്കാന്‍ അവള്‍ എത്തുന്നു.പതിവ് പോലെ അമ്മ ആ വീട്ടില്‍ പ്രേതാത്മാക്കള്‍ ഉള്ളതായി വിശ്വസിക്കുന്നു എന്നവള്‍ മനസിലാക്കുന്നു.പിന്നീട് അവള്‍ അത് സ്വയം അനുഭവിക്കുകയും  ചെയ്യുന്നു.എന്നാല്‍ കണ്ണിന്റെ മുന്നില്‍ കാണുന്നതെല്ലാം സത്യം ആണോ എന്നവള്‍ അന്വേഷിച്ച് പോകുമ്പോള്‍ എത്തുന്നത്‌ നിഗൂഡം ആയ ഒരു രഹസ്യത്തിലേക്ക് ആണ്.ആ വീടിന്റെു യഥാര്‍ത്ഥ    ചരിത്രത്തെ കുറിച്ചുള്ള കഥ.എന്നാല്‍ കൈലിയുടെ  കഥ ഇവിടെ തീരുന്നില്ല.വീണ്ടും അതില്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ ആണ് ഉണ്ടാകുന്നത്.പരേതാത്മാക്കള്‍ അലഞ്ഞു തിരിഞ്ഞു  നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരവും അത് പോലെ ആയിരുന്നു. ന്യൂ സീലാന്റില്‍  നിന്നും  വന്ന ഈ ചിത്രം വ്യത്യസ്തം ആയ ഒരു സിനിമ അനുഭവം ആണ് നല്‍കുന്നത് .

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment