Pages

Friday, 7 August 2015

456.BLOOD AND TIES(KOREAN,2013)

456.BLOOD AND TIES(KOREAN,2013),|Crime|Mystery|Thriller|,Dir:-Dong-Suk Kuk,*ing:-Ye-jin Son, Kap-su Kim, Kyu-han Lee |.

Blood and Ties- Voice of a  Murderer നു ഒരു രണ്ടാം ഭാഗം?

  2007 ല്‍ റിലീസ് ആയ Voice of a Murderer എന്ന ചിത്രം മികച്ച ഒരു ക്രൈം/മിസ്റ്ററി/ത്രില്ലര്‍ ആയിരുന്നു.

(അത് കണ്ടിട്ടില്ലാത്തവര്‍ക്കായി ചെറിയ ഒരു സിനോപ്സിസ് ഈ ലിങ്കില്‍ :-http://goo.gl/0QL2rw).ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അങ്ങനെ അവകാശപ്പെടുന്നില്ലെങ്കിലും അങ്ങനെ ഈ ചിത്രത്തെ കണ്ടാല്‍ കൂടുതല്‍ ആസ്വദിക്കാം എന്ന് കരുതുന്നു.

ഹാന്‍ ക്യുംഗ് ബേ  എന്ന ടി വി അവതാരകന്റെ കുട്ടി ഒരു ദിവസം അപ്രത്യക്ഷന്‍ ആവുകയും ഒരു ലക്ഷം ഡോളര്‍ നല്‍കിയാല്‍ ആ കുട്ടിയെ തിരിച്ചു തരാം എന്നും പറഞ്ഞു നടന്ന ഫോണ്‍ കോളുകള്‍ യഥാര്‍ത്ഥ സംഭവത്തെ ആസ്പദം ആക്കി ആയിരുന്നു.കൊറിയയില്‍ മൊത്തം സംസാര വിഷയം ആയ ആ കേസ് അന്വേഷണം അവതരിപ്പിച്ച ആ സിനിമ അവസാനിക്കുന്നത് നിഗൂഡം ആയ രഹസ്യം ഒളിപ്പിച്ചു വച്ചാണ്.

  Blood and Ties നടക്കുന്ന കാലഘട്ടം ആണ് ഇനി പരാമര്‍ശിക്കുന്നത്.കൊറിയന്‍ നീതി പീഠം കുറ്റ കൃത്യം നടന്നതിനു പതിനഞ്ചു വര്‍ഷം കഴിഞ്ഞിട്ടും കുറ്റവാളിയെ പോലീസിനു കണ്ടെത്താന്‍ ആയില്ലെങ്കില്‍ ആ കേസ് നില നില്‍ക്കില്ല എന്ന് നിഷ്ക്കര്‍ഷിക്കുന്നു.എന്നാല്‍ ജൂലൈ 05,2015 ല്‍ ദക്ഷിണ കൊറിയ Statute of Limitations യഥാര്‍ത്ഥത്തില്‍  കൊലപാതക കുറ്റങ്ങള്‍ക്ക്  അവസാനിപ്പിച്ചു.ഈ ചിത്രം നടക്കുന്നത് ആ കാലഘട്ടത്തിനു മുന്നേ ആകാം അത് കൊണ്ട്.രണ്ടു ചിത്രങ്ങള്‍ തമ്മില്‍ 15 വര്‍ഷം വ്യത്യാസം ഇല്ലെങ്കിലും ഈ ചിത്രം ആ രീതിയില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.

  ഒറ്റ മകളെ വളരെയധികം കഷ്ടപ്പെട്ട് വളര്‍ത്തുന്ന കാപ് സൂ കിം വളരെയധികം നല്ല മനുഷ്യന്‍ ആണ്.വളരെയധികം, കഷ്ടപ്പെട്ട് അയാള്‍ തന്റെ മകള്‍ ദാനയെ വളര്‍ത്തുന്നു.ഒരു ജേര്‍ണലിസ്റ്റ് ആകുകയാണ് അവളുടെ ഇഷ്ടം.എന്നാല്‍ അവള്‍ പോകുന്ന ഇന്റര്‍വ്യൂവില്‍ മിക്കതിലും പരാജയപ്പെടുന്നു.ആ സമയത്താണ് പണ്ട് നടന്ന ഒരു കുട്ടിയുടെ തിരോധാനത്തെ കുറിച്ചുള്ള സിനിമ കൊറിയയില്‍ റിലീസ് ആകുന്നത്.Statute of Limitations അവസാനിക്കാന്‍ പോകുന്ന സമയം ഇറങ്ങിയ ആ ചിത്രം കൊറിയയിലെ സംസാര വിഷയം ആയി തീര്‍ന്നു.ദാനയും തന്റെ സുഹൃത്തുക്കളോടൊപ്പം  ചിത്രത്തിന് പോകുന്നു.സിനിമയുടെ അവസാനം യഥാര്‍ത്ഥ കുറ്റവാളിയുടെ ഫോണ്‍ കോള്‍ ചിത്രത്തില്‍  യഥാര്‍ത്ഥത്തില്‍ അവതരിപ്പിക്കുന്നു.ദാനയ്ക്ക് ആ ശബ്ദം കേട്ടപ്പോള്‍ നല്ല പരിചയം തോന്നി.ഒപ്പം കുറ്റവാളി ഉപയോഗിച്ച ഒരു phrase.അത് ദാനയുടെ അച്ഛന്‍ സ്ഥിരം ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു,

അതോടെ അവള്‍ക്കു ഒരു സംശയം തോന്നി സ്വാഭാവികം ആയി.ആ കുട്ടിയെ തട്ടി കൊണ്ട് പോയത് അവളുടെ സ്വന്തം പിതാവാണോ?ദാന തന്റെ സംശയം ദുരീകരിക്കാന്‍ ആയുള്ള ശ്രമം തുടങ്ങുന്നു.ഇനി നടക്കുന്ന നാടകീയ സംഭവങ്ങള്‍ ആണ് ചിത്രത്തില്‍ ഉള്ളത്.ആദ്യ ചിത്രം അവശേഷിപ്പിച്ച മരവിപ്പില്‍ നിന്നും ആ ചിത്രത്തെ പൂര്‍ണം ആക്കാന്‍ ഈ ചിത്രത്തിന് കഴിയുമോ?കൊറിയന്‍ മിസ്റ്ററി/ത്രില്ലറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും ഈ ചിത്രം.Voice of a Murderer ല്‍ കുട്ടിയുടെ പിതാവ് ടി വി അവതാരകന്‍ ആയിരുന്നു എങ്കില്‍ ഇവിടെ അയാള്‍ ഡോക്റ്റര്‍ ആണ്.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment