Pages

Saturday, 1 August 2015

445.VAVIEN(TURKISH,2009)

445.VAVIEN(TURKISH,2009),|Comedy|Drama|,Dir:-Durul Taylan, Yagmur Taylan,*ing:-Engin Günaydin, Binnur Kaya, Settar Tanriögen .

  ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടില്‍  ഒരു  സ്വിച്ചിന്റെ അതേ പ്രവൃത്തി ചെയ്യുന്ന മറ്റൊരു  സ്ഥലത്ത് ഘടിപ്പിച്ച  സ്വിച്ചിനാണ് ടര്‍ക്കിഷ് ഭാഷയില്‍ വാവിയെന്‍ എന്ന് പറയുന്നത്.ഈ ചിത്രത്തില്‍ ഈ പേരിനു നല്ല പ്രാധാന്യം  ഉണ്ട്.വിവാഹം കഴിഞ്ഞു ഭാര്യയും കുട്ടിയും ആയി കഴിയുന്ന ഒരാള്‍ മറ്റൊരു  സ്ത്രീയില്‍  അനുരക്തന്‍ ആകുമ്പോള്‍ അയാളുടെ സ്നേഹം എന്ന വികാരം ഏറ്റു വാങ്ങാന്‍ തയ്യാറായ  ഒരു സ്ത്രീ ഉണ്ടെങ്കിലും അത് കാണാതെ പോകുന്ന ജലാല്‍ എന്ന മധ്യ വയസ്ക്കന്‍ ആണ് സിനിമയിലെ മുഖ്യ കഥാപാത്രം.അങ്ങനെ  ഒരു  സെക്കണ്ടറി  സ്വിച്ച് ആകാന്‍ വിധിക്കപ്പെട്ടവള്‍ ആയിരുന്നു സെവിലേ.

  സെവിലെയുടെ വേരുകള്‍ ജര്‍മനിയില്‍ ആയിരുന്നു.അവരുടെ പിതാവ് മാസം യൂറോ അയച്ചു കൊടുക്കുമായിരുന്നു ജലാല്‍ അറിയാതെ.ജലാലിന്റെ ആഡംബര  ജീവിതം അയാളെ കടക്കാരന്‍ ആക്കുന്നു.പട്ടണത്തില്‍ ഇലക്ട്രിക്കല്‍ നടത്തുന്ന ജലാലിനും പാര്ട്ട്നര്‍ക്കും എന്നാല്‍ നഷ്ടം ആയിരുന്നു കച്ചവടം.ഒരു സ്ക്കൂളിലെ വലിയ ഇലക്ട്രിക്കല്‍ പ്രോജക്റ്റ് കിട്ടിയിട്ടുണ്ടെന്ന് എല്ലാരേയും പറഞ്ഞു വിശ്വസിപ്പിച്ച  അവര്‍ ജോലിയില്‍ തങ്ങള്‍ പ്രഗല്‍ഭര്‍ ആണെന്ന് നാട്ടുകാരുടെ മുന്നില്‍ കാണിക്കാനും വാരാന്ത്യത്തില്‍ ജീവിതം ആഘോഷിക്കാനും ഒക്കെ പോകുന്നു.

  ജലാലിനു സേവിലയുടെ പണത്തെ കുറിച്ച് അറിവുണ്ടായിരുന്നു.അയാള്‍ ഭാര്യ അറിയാതെ അവര്‍ അത് ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്ഥലത്ത് നിന്നും ചെറുതായി മോഷണം നടത്താറും ഉണ്ട്.എന്നാല്‍ ഒരു ദിവസം അയാള്‍ക്ക്‌  പണത്തിന്റെ ആവശ്യം കൂടി വന്നു.അയാള്‍ ഭാര്യയുടെ പണം മൊത്തം സ്വന്തം ആക്കാന്‍ തീരുമാനിച്ചു.അതിനായി അയാള്‍ തന്ത്രങ്ങള്‍ മെനയുന്നു.ആദ്യ കുറച്ചു രംഗങ്ങള്‍ സാധാരണ കുടുംബ ചിത്രം പോലെ പോയെങ്കിലും "ചിലരുടെ ഭാഗ്യം ചില ദിവസങ്ങളില്‍ കൂടുതലായിരിക്കും എന്നും തെറ്റ് തിരുത്താന്‍  ഒരു അവസരം കിട്ടിയാല്‍ എന്ത് ചെയ്യണം " എന്നും  ഉള്ള ചിന്തകള്‍ അവശേഷിപ്പിച്ചും അവസാനിക്കുന്നു.ഒരു കൊച്ചു നല്ല ചിത്രം ആണ് Vavien.

 More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment