Pages

Saturday, 20 June 2015

392.MUSARANAS(SPANISH,2014)

392.MUSARANAS(SPANISH,2014),|Thriller|Mystery|Crime|,Dir:-Juanfer Andrés, Esteban Roel,*ing:-Macarena Gómez, Nadia de Santiago, Hugo Silva.

   ക്ലൈമാക്സ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ചിത്രം ആണ് Musaranas.വിശ്വാസത്തിന്‍റെ പേരില്‍ എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു കഴിയുന്ന സ്ത്രീ ആണ് മോണ്ട്സേ.അവളുടെ വിശ്വാസത്തിന്‍റെ പുറകില്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു.പതിനെട്ടു വയസ്സ് ആയ അമ്മ മരിച്ച, അച്ഛന്‍ യുദ്ധത്തില്‍  അപ്രത്യക്ഷനായ പെണ്‍ക്കുട്ടിക്കു അനുജത്തിയെ വളര്‍ത്താന്‍ ,അവളുടെ അച്ചടക്കം ഉള്ള ജീവിതം കൈവരിക്കാന്‍ നിന എന്ന അനുജത്തിയുടെ മുന്നില്‍ അവള്‍ ദൈവ വിശ്വാസി ആയിരുന്നു.എപ്പോഴും പ്രാര്‍ത്ഥിക്കുകയും സ്വാതികമായ ഭാവത്തോടെ നടക്കുന്ന മോണ്ട്സേ പക്ഷേ വര്‍ഷങ്ങളായി വീടിന്റെ പുറത്തു ഇറങ്ങിയിട്ടില്ല.

    തുണി തയ്ച്ചു കൊടുക്കുന്ന അവളുടെ സ്ഥിരം കസ്റ്റമര്‍ ആണ് ഡോക്റ്ററുടെ ഭാര്യയായ ഡോണ.ഭീകര സ്വപ്‌നങ്ങള്‍ ഉറക്കം കെടുത്തുന്ന മോണ്ട്സേയുടെ രക്ഷ ഡോണ്‍ നല്‍കുന്ന മോര്‍ഫിന്‍ ദ്രാവകം ആണ്.പതിനെട്ടു വയസ്സ് തികഞ്ഞ അനുജത്തിയെ ജനാലയിലൂടെ നോക്കിയപ്പോള്‍ ഒരു ആണ്‍ സുഹൃത്തുമായി കണ്ടതിനു മോണ്ട്സേ നല്‍കിയത് മുള്ളുള്ള കമ്പ് വച്ച് കര്‍ത്താവിനോടുള്ള പ്രാര്‍ത്ഥന ചൊല്ലി ആയിരുന്നു.ഇത്രയും ആണ് മോണ്ട്സെ എന്ന 1950 കളില്‍ ജീവിച്ചിരുന്ന സ്ത്രീയുടെ കഥ.എന്നാല്‍ അവരുടെ ജീവിതത്തില്‍ ഒരിക്കലും സംഭിവാക്കാന്‍ സാദ്ധ്യത ഇല്ലാത്ത ഒരു സംഭവം നടക്കുന്നു.മോണ്ട്സേയുടെ വ്യക്തിത്വം,അത് പകല്‍ വെളിച്ചത്തില്‍ ഉള്ളത് തന്നെയാണോ?

  ആദ്യം പറഞ്ഞത് പോലെ ഭീകരമാണ് ഈ സിനിമയുടെ അവസാനം.Musaranas എന്ന വാക്കിനു അര്‍ഥം എലിയുടെ കൂട് എന്നാണ്.ആ എലിക്കൂട്ടില്‍ മോണ്ട്സേ എല്ലാവര്‍ക്കുമായി കാത്തു വച്ചിരുന്ന ഒന്നുണ്ടായിരുന്നു.മോണ്ട്സേയുടെ ബാല്യ,കൌമാരം ഒക്കെ എന്തിനായി വിനിയോഗിച്ചു എന്നും യുവതിയായ അവളുടെ മനസിന്റെ മറുമുഖവും  ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.പ്രണയം കൊതിക്കുന്ന മനസ്സിനെ മറ്റൊരു രീതിയില്‍ ആ പ്രണയം തിരസ്ക്കരിക്കപ്പെടുമ്പോള്‍ അത് മനസ്സിന്റെ ചാഞ്ചല്യത്തിനു തന്നെ കാരണം ആകാം.

more movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment