Pages

Tuesday, 9 June 2015

382.2LDK(JAPANESE,2003)

382.2LDK(JAPANESE,2003),|Drama|Action|,Dir:-Yukihiko Tsutsumi,*ing:-Maho Nonami, Eiko Koike, Daisuke Kizaki.


  ജപ്പാനിലെ സിനിമ  നിര്‍മാതാവായ ഷിന്യ കവായ് സംവിധായകരായ റ്റ്സ്റ്സുമി ,കിറ്റാമുര എന്നിവരോട് രണ്ടു കഥാപാത്രങ്ങള്‍ മാത്രം ഉള്ള ഒറ്റ സെറ്റില്‍ ഷൂട്ട്‌ ചെയ്യാവുന്ന രണ്ടു സിനിമകള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു.ഒരാഴ്ചയ്ക്കുള്ളില്‍ ആ ചിത്രങ്ങളുടെ ഷൂട്ടിംഗ് കഴിയുകയും വേണം.അങ്ങനെ നിര്‍മിച്ച സിനിമകളില്‍ ഒന്നാണ് 2LDK.ഫ്ലാറ്റിലെ മുറികളുടെ എണ്ണത്തെ കുറിച്ചുള്ള സൂചന നല്‍കുന്ന പദത്തില്‍ നിന്നും ഉണ്ടായ ഈ ചിത്രം മുഴുവന്‍ നടക്കുന്നത് അതിലാണ്.

   മനുഷ്യരുടെ പക,അത് സ്വന്തം നിലനില്‍പ്പിനു വേണ്ടി ഉള്ളതാകുമ്പോള്‍ എത്ര മാത്രം ഭീകരം ആകും എന്നാണു ഈ ചിത്രം അവതരിപ്പിക്കുന്നത്‌.നോസോമി,രാന എന്നിവര്‍ നടിമാരാണ്.സിനിമകളില്‍ അവസരം അന്വേഷിച്ചു നടക്കുന്ന അവര്‍ക്ക് രണ്ടു പേര്‍ക്കും "Yakuza Wives" എന്ന സിനിമയില്‍ രണ്ടു പേരും ഒരേ റോളിനു വേണ്ടി ശ്രമിക്കുന്നുണ്ട്.അന്ന് വൈകിട്ട് നോസോമി ഒഡിഷന്‍ കഴിഞ്ഞതിനു ശേഷം മുറിയിലെത്തി ഒന്ന് മയങ്ങുമ്പോള്‍ ആണ് രാന അവിടെ തിരിച്ചെത്തുന്നത്.മനസ്സില്‍ ഒന്ന് വിചാരിക്കുകയും വായില്‍ നിന്നും മറ്റൊന്ന് പറയുകയും ചെയ്യുന്ന  സ്ത്രീ സഹജമായ സ്വഭാവ ശീലം ഉള്ളവരായിരുന്നു രണ്ടു പേരും.വ്യത്യസ്ത സ്വഭാവ വിശേഷതകള്‍ ഉള്ള അവര്‍ ഒരിക്കല്‍ പോലും സമാനമായ രീതിയില്‍ ചിന്തിക്കുന്നില്ല.പകരം അവര്‍ അവിടെ നിറയ്ക്കുന്നത് വിദ്വേഷത്തിന്റെ നാമ്പുകള്‍ ആണ്.അസൂയയും കുശുമ്പും അവരെ കൊണ്ടെത്തിക്കുക നാശത്തിലേക്ക് ആണ്.

   നോസോമിയും രാനയും അവരുടെ ജീവിതത്തിലെ ഈ അവസ്ഥയെ എങ്ങനെ നേരിടും എന്നതാണ് ആ ഒറ്റ മുറിക്കുള്ളില്‍ നടക്കുന്ന കഥയില്‍ അവതരിപ്പിക്കുന്നത്‌.പിറ്റേ ദിവസം രാവിലെ അവര്‍ അറിയാന്‍ കാത്തിരിക്കുന്ന ഒഡിഷന്‍ റിസല്‍റ്റ്‌ എന്താകും?ആരാണ് സിനിമയിലെ കഥാപാത്രത്തിന് തിരഞ്ഞെടുക്കപ്പെടുക?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment