Pages

Monday, 27 April 2015

357.HOT TUB TIME MACHINE SERIES(ENGLISH,2010 & 2015)

357.HOT TUB TIME MACHINE SERIES(ENGLISH,2010 & 2015),|Sci-Fi|Comedy|Adventure|,Dir:-Steve Pink.

   അമേരിക്കന്‍  ആഡല്‍റ്റ് കോമഡി സിനിമകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പരമ്പരയാണ് Hot Tub Time Machine.ടൈം ട്രാവല്‍ പ്രമേയം ആയി വരുന്നത് കൊണ്ട് സയന്‍സ് ഫിക്ഷന്‍ സിനിമയായും കണക്കാക്കാം.സങ്കീര്‍ണം ആയ ടൈം ട്രാവലും ലൂപ്പും എല്ലാം മാറ്റി നിര്‍ത്തി മനുഷ്യരാശിയുടെ ഏറ്റവും വലിയ കടങ്കഥകളില്‍ ഒന്നായ ടൈം ട്രാവലിലൂടെ പലരും ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍  ഉണ്ടാക്കാന്‍ ആകുന്ന മാറ്റങ്ങളെ രസകരമായാണ് ഈ പരമ്പര അവതരിപ്പിച്ചിട്ടും ഉള്ളത്,ഈ പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങള്‍ നാല് പേരാണ്.കാമുകി ഉപേക്ഷിച്ചു പോയ ആഡം.ഗായകനാകണം എന്ന് ആഗ്രഹിച്ചുവെങ്കിലും വളര്‍ത്തു മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള  കട നടത്തുന്ന നിക്ക്,ജീവിതത്തില്‍ ഒന്നും നേടാന്‍ കഴിയാത്തതിന്‍റെ പേരില്‍ വിഷമിക്കുകയും എന്നാല്‍ ജീവിതം അതെ സമയം ആഘോഷം ആക്കുകയും ചെയ്യുന്ന ലൂ,പിന്നെ ആഡമിന്റെ സഹോദരിയുടെ പുത്രനായ ജേക്കബും ആണ്.ജേക്കബ് തന്‍റെ സമയം മുഴുവനും ഗെയിമുകള്‍ കളിച്ചു തീര്‍ക്കുന്നു.ഒരു മുറിയില്‍ അടച്ചിരുന്നു ലോകത്തെ മറന്ന ജേക്കബിനെ ലോകവും മറന്നിരുന്നു.ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന അതിരസകാരവും സാഹസികവുമായ സംഭവങ്ങള്‍ ആണ് ഈ പരമ്പര.

1)HOT TUB TIME MACHINE(2010)

  ജീവിതത്തില്‍ പ്രത്യേകിച്ച് ഒന്നും നേടാന്‍ ഇല്ലാത്ത ആ നാല്‍വര്‍ സംഘം ലൂവിന്റെ മനസ്സിന് ആശ്വാസം നല്‍കാനായി ജേക്കബ് ഒഴികെ ഉള്ള മൂവര്‍ സംഘം 80 കളില്‍ തങ്ങളുടെ ജീവിതം ആഘോഷിച്ച കോഡിയാക് വാലിയിലേക്ക്‌ യാത്ര തിരിക്കുന്നു.പ്രായം അവരുടെ പഴയ ഉന്മേഷം ഒക്കെ കെടുത്തിയിരുന്നു.ലൂ ഒഴികെ ഉള്ളവര്‍ എല്ലാം ഓരോ പ്രശ്നങ്ങള്‍ കാരണം ഉള്ള വിഷമത്തിലും ആയിരുന്നു.അന്ന് രാത്രി മദ്യപിച്ച് അവര്‍ ചൂട് വെള്ളം ഉള്ള ടബ്ബില്‍ ഇറങ്ങുന്നു.എന്നാല്‍ പിന്നീടു ബോധം വന്നപ്പോള്‍ അവര്‍ കണ്ടത് മറ്റൊരു ലോകം ആയിരുന്നു.അവര്‍ ടൈം ട്രാവല്‍ നടത്തിയിരിക്കുന്നു:എണ്‍പതുകളിലേക്ക്,മൂവര്‍ സംഘത്തിനു നിരാശ സമ്മാനിച്ച ആ കാലഘട്ടത്തില്‍ നിന്നും രക്ഷപ്പെടണം.എന്നാല്‍ അതിനൊപ്പം ജീവിതത്തില്‍ ചില മാറ്റങ്ങളും വരുത്തണം.അവിടെ ഉണ്ടാകുന്ന ഓരോ മാറ്റവും അവരുടെ ഭാവി ജീവിതവും മാറ്റി മറിയ്ക്കും എന്നവര്‍  മനസ്സിലാക്കുന്നു.

2)HOT TUB TIME MACHINE 2(2015)

  2015 ല്‍ അവര്‍ നാല് പേരും വേറെ ഒരു ലോകത്തില്‍ ആണ് ജീവിക്കുന്നത്.അവരുടെ ആദ്യ യാത്ര കാരണം നേടിയ സൌഭാഗ്യങ്ങള്‍ ലോകത്തിന്റെ ഗതി മുഴുവന്‍ മാറ്റി മറിയ്ക്കുന്നു.ഒന്നിനും കൊള്ളത്തില്ല എന്ന് മുദ്ര കുത്തപ്പെട്ടവര്‍ അവരവരുടെ മേഖലയില്‍ ഐക്കണുകള്‍ ആണ്.ഇത്തവണയും അവര്‍ക്ക് ഒരു ടൈം ട്രാവല്‍ നടത്തേണ്ടി വരുന്നു.കാരണം അവരുടെ കൂട്ടത്തില്‍ ഉള്ള ഒരാള്‍ വെടിയേറ്റ്‌ മരിക്കാന്‍ സാധ്യത ഉണ്ട്.എന്നാല്‍ ഇത്തവണ അവരുടെ യാത്ര ഭാവിയിലേക്ക് ആയിരുന്നു,

  ആദ്യ ഭാഗം ഇഷ്ടം ആയവര്‍ക്ക് രണ്ടാം ഭാഗവും മടുപ്പ് തോന്നില്ല.സങ്കീര്‍ണം ആയ ടൈം ട്രാവല്‍ ഒക്കെ എളുപ്പമുള്ള രീതിയില്‍ തമാശയും ചേര്‍ത്ത് വരുമ്പോള്‍ ആസ്വദിക്കാന്‍ ഏറെയുണ്ട്.അല്‍പ്പ നേരം ചിരിക്കാന്‍ ഉള്ളതൊക്കെ ഈ ചിത്രം നല്‍കുന്നുണ്ട്.അമേരിക്കന്‍ ആഡല്‍റ്റ് കോമഡി ചിത്രങ്ങള്‍ എങ്ങനെയാണോ അതേ വഴിയിലൂടെ ആണ് ഈ ചിത്രങ്ങളും..

More movie suggestions @www.movieholicviews.blogspot.com



No comments:

Post a Comment