Pages

Monday, 6 April 2015

344.THE COBBLER(ENGLISH,2014)

344.THE COBBLER(ENGLISH,2014),|Fantasy|Comedy|,Dir:-Thomas McCarthy,*ing:-Adam Sandler,Dustin Hoffman.

  "Walk a ,mile in my shoes".അതെ നിങ്ങള്‍ ഒരു മൈല്‍ എന്‍റെ ഷൂ ധരിച്ചു നടക്കുക.സംഭവം ഒരാളെ കുറ്റം പറയുമ്പോള്‍ അയാള്‍ നേരിട്ട അവസ്ഥയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന idiom ആണിത്.വാചികമായ അര്‍ത്ഥത്തെക്കാളും കൂടുതല്‍ അര്‍ഥങ്ങള്‍ നല്‍കുന്ന ഒരു ലളിത സുന്ദരമായ ഈ വാചകം ജീവിതത്തില്‍ പലയിടത്തും പ്രയോഗിക്കാറുണ്ട്.എന്നാല്‍ ജീവിതത്തില്‍ വാചികമായ അര്‍ത്ഥം പ്രാവര്‍ത്തികം ആക്കാന്‍ സാധിച്ചാലോ?മാജിക്കല്‍ റിയലിസം പ്രമേയം ആയി വരുന്ന ഈ ആദം സാണ്ട്ലര്‍ സിനിമയുടെ കഥ അതാണ്‌.

  ജൂതനായ മാക്സ് ചെരുപ്പുകള്‍ ശരി ആക്കുന്ന കട നടത്തുന്നു.പ്രായമായ അമ്മയോടൊപ്പം കഴിയുന്ന മാക്സിന്റെ അച്ഛന്‍ അയാളുടെ ചെറുപ്പത്തില്‍ തന്നെ എവിടെയോ പോയതാണ്.ഏകാന്തത ആയിരുന്നു മാക്സിന്റെ ജീവിത സഹചാരി."ദി ബിഗ്‌ അമേരിക്കന്‍ ഡ്രീം " ഒന്നും ഇല്ലാത്ത നിറം മങ്ങിയ ജീവിതം.മാക്സിന്റെ കടയുടെ അപ്പുറത്താണ് ജിമ്മിയുടെ ബാര്‍ബര്‍ ഷോപ്പ്.സ്ഥിരമായി ഉപ്പിലിട്ടത്‌ കഴിക്കുന്ന ജിമ്മി ഇടയ്ക്ക് അത് മാക്സിനു കൊടുക്കാറും ഉണ്ട്.ഈ സമയത്താണ് അവരുടെ സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ഒരു വലിയ ഗ്രൂപ്പിന് അവരുടെ താല്പ്പര്യ പ്രകാരം ഉള്ള പണികള്‍ക്കായി ഒഴിപ്പിക്കുന്നത്.വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന ആളുകള്‍ പ്രതിഷേധം നടത്തുന്നു.കാര്‍മന്‍ എന്ന യുവതി ആണ് അവര്‍ക്ക് വേണ്ടി മുന്നില്‍ നില്‍ക്കുന്നത്.അവര്‍ മാക്സിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്നു.എന്നാല്‍ എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുന്ന മാക്സ് അതില്‍ ചേരുന്നില്ല.ഒരു ദിവസം മാക്സിന്റെ കടയില്‍ ലിയോണ്‍ എന്ന ഗുണ്ടാ സംഘ തലവന്‍ ഷൂ നന്നാക്കാന്‍ കൊണ്ട് വരുന്നത്.അന്ന് വൈകിട്ട് 6 മണിക്ക് മുന്‍പ് ശരി ആക്കിയില്ലെങ്കില്‍ മാക്സിനെ ഉപദ്രവിക്കും എന്നയാള്‍ ഭീഷണി മുഴക്കി.ഭയന്ന് പോയ മാക്സ് അതിന്റെ പണികള്‍ പെട്ടന്ന് ചെയ്യുന്നു.എന്നാല്‍ ഷൂ ശരി ആക്കുന്ന യന്ത്രം തകരാര്‍ വന്നതോടെ മാക്സിനു മുന്‍പുള്ള മൂന്നു തലമുറകള്‍ ഉപയോഗിച്ച യന്ത്രം ഉപയോഗിച്ച് അയാള്‍ അത് ശരി ആക്കുന്നു.ലിയോണിനെ കാത്തിരുന്ന മാക്സ് എന്നാല്‍ ആ രാത്രി രസകരമായ ഒരു രഹസ്യം കണ്ടെത്തുന്നു.എന്താണ് ആ രഹസ്യം?അതറിയാന്‍ ചിത്രം കാണുക.

ആദം സാണ്ട്ലര്‍ സിനിമകള്‍ക്കായി ഒരു കൂട്ടം പ്രേക്ഷകര്‍ ഉണ്ട്.ചെറു ചിരികള്‍ ഒക്കെ ആയി പോകുന്ന ആ ചിത്രങ്ങള്‍ ഇപ്പോള്‍ മോശം അഭിപ്രായങ്ങള്‍ ആണ് നേരിടുന്നത്.എന്നാലും സാണ്ട്ലരുടെ സിനിമകള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ എന്ന നിലയില്‍ Click,Bedtime Stories ഒക്കെ പോലെ ഉള്ള ഒരു ഫാന്റസി ചിത്രവും ആയാണ് ആദം സാണ്ട്ലര്‍ ഇത്തവണ വന്നിരിക്കുന്നത്.ഒരു പ്രാവശ്യം കാണാന്‍ മാത്രമുള്ള ചിത്രം ആണെങ്കിലും അതിന്റെ പ്രമേയം എനിക്കിഷ്ടം ആയി.കാരണം മുന്‍പ് പറഞ്ഞ രഹസ്യം അത് പോലെ ജീവിതത്തില്‍ നടന്നാല്‍ ഉള്ള കൗതുകം ഓര്‍ത്തിട്ടാണ്.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment