Pages

Thursday 2 April 2015

342.THE EAST(ENGLISH,2013)

342.THE EAST(ENGLISH,2013),|Thriller|,Dir:-Zal Batmanglij,*ing:-Brit Marling, Alexander Skarsgård, Ellen Page.

  ലോകത്ത് ഏറ്റവും കൂടുതല്‍ തീവ്രവാദം നടക്കുന്നത് മതത്തിന്റെയും രാഷ്ട്രീയ അഭിപ്രായങ്ങളും കാരണം ആണ്.ചിലരുടെ മാത്രം സംക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ നിരപരാധികള്‍ ആയ ധാരാളം ആളുകളുടെ മരണത്തില്‍ കലാശിക്കുന്നു.മരണങ്ങളിലൂടെ നേട്ടം കൊയ്യുന്ന നേതാക്കള്‍ മത ഗ്രന്ഥങ്ങളുടെ പേരിലും അവര്‍ പ്രതിധാനം ചെയ്യുന്ന സംഘടനയുടെ വിശ്വാസങ്ങളെ വളച്ചു ഓടിച്ചു നടത്തുന്ന ഇത്തരം  പ്രവര്‍ത്തനങ്ങളില്‍ ജീവിതങ്ങള്‍ ഇയം പാറ്റകളെ പോലെ ഒതുങ്ങുന്നത് പല പാവങ്ങളുടെയും ആണ്.ഈ ചിത്രവും തീവ്രവാദം ആണ് ചര്‍ച്ച ചെയ്യുന്നത്.എന്നാല്‍ മേല്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തം ആയ ഒന്ന്.

  "ഹില്ലര്‍ ബ്രൂഡ്"  ഒരു രഹസ്യാന്വേഷണ ഏജന്‍സി ആണ്.അവരുടെ പ്രവര്‍ത്തനം അതീവ രഹസ്യമായാണ്.ലോകത്തില്‍ നടക്കുന്ന പല പ്രധാന സംഭവ വികാസങ്ങളിലും അവരുടെ ആളുകള്‍ ഉണ്ടാകാറുണ്ട്.അവര്‍ പ്രവര്‍ത്തിക്കുന്നത് കോടീശ്വരന്മാര്‍ക്ക് വേണ്ടി ആണ്.അവര്‍ പലരും "ഹില്ലര്‍ ബ്രൂഡ്" നല്‍കുന്ന സേവനങ്ങളെ ഉപയോഗപ്പെടുത്താറുണ്ട്.പ്രത്യേകിച്ചും അവര്‍ക്ക് എതിരെ ഉള്ള ആക്രമണങ്ങള്‍ക്ക് പ്രതിരോധം ആയിട്ട്.ജേന്‍ എന്ന യുവതി വിവാഹതിനു ശേഷം ഭര്‍ത്താവും ആയി ജീവിക്കുന്നു.അവര്‍ ഹില്ലര്‍ ബ്രൂഡ് എജന്റ്റ് ആയി നിയോഗിക്കപ്പെടുന്നു.പരിസ്ഥിതിക്ക് വേണ്ടി പോരാടുന്ന തീവ്രവാദ പ്രസ്ഥാനം ആണ് "ദി ഈസ്റ്റ്".പരിസ്ഥിതി നശിപ്പിക്കുന്ന ആളുകളുടെ മനസ്സില്‍ ഭീതി നിറയ്ക്കുന്നതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍.അവരെ നിരീക്ഷിക്കാന്‍ ആയി അവരോടൊപ്പം ചേര്‍ന്ന് വിവരങ്ങള്‍ ചോര്‍ത്തുക എന്നതാണ് ജേനിന്റെ ദൗത്യം.ദുബായിലേക്ക് ജോലി സംബന്ധമായി പോവുകയാണ് എന്ന് ഭര്‍ത്താവിനോട് പറഞ്ഞിറങ്ങിയ ജേന്‍ "ദി ഈസ്റ്റ്" എന്ന സംഘടനയോടൊപ്പം ചേരുന്നു.പിന്നീടും ജേന്‍ കാണുന്ന അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ ആണ് ചിത്രം വികസിക്കുന്നത്.മികച്ച ഒരു ത്രില്ലര്‍ ചിത്രം ആണ് "The East".അപരിചിതമായ അനാര്‍ക്കിസ്റ്റ് സ്വഭാവം കാത്തു സൂക്ഷിക്കുന്ന ആ സംഘടന എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് ബാക്കി ചിത്രം കാണിച്ചു തരുന്നുണ്ട്.

ഇനി ഒരു "ചെറിയ സ്പോയിലര്‍ ".ഇത് എന്റെ തോന്നല്‍ മാത്രം ആണോ എന്നറിയില്ല.

"Sound of my Voice" എന്ന 2011 ലെ ചിത്രത്തിലെ പ്രധാന ടീം ആയിരുന്നു "The East" എന്ന ഈ ത്രില്ലര്‍ സിനിമയുടെയും പുറകില്‍."Sound of my Voice" അവ്യക്തമായി ,ചില ചോദ്യങ്ങളുടെ ഉത്തരം നല്‍കാതെ ആണ് അവസാനിച്ചത്‌.എന്നാല്‍ ഈ ചിത്രം കുറച്ചും കൂടി വ്യക്തം ആണ് പല കാര്യങ്ങളിലും.ആ വ്യക്തത മനസ്സിലാകാന്‍ ചിത്രം കാണുക തന്നെ വേണം."Sound of My Voice" എന്ന ചിത്രത്തിലെ മാഗി ആരായിരുന്നു എന്നൊരു ചോദ്യം ആ ചിത്രം അവശേഷിപ്പിക്കുന്നു.അവരെ അന്വേഷിച്ചു വരുന്ന പോലീസ് ഉദ്യോഗസ്ഥ ആരാണ്.മാഗിയും കൂട്ടരും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കെല്ലാം ഉത്തരം നല്‍കാന്‍ ഒരല്‍പം ഭാവന ഉപയോഗിച്ചാല്‍ "ദി ഈസ്റ്റ് " എന്ന ചിത്രത്തിലൂടെ ലഭിക്കും.

ആദ്യ സിനിമയുടെ ടീം ഇങ്ങനെ ഒരു അവകാശ വാദം ഉന്നയിച്ചതായി അറിവില്ല.എന്നാലും അവര്‍ പറയാതെ തന്നെ "ദി ഈസ്റ്റ്" എന്ന ചിത്രത്തിലൂടെ ഈ വിവരം അവതരിപ്പിച്ചിട്ടുണ്ടാകണം.അങ്ങനെ നോക്കുമ്പോള്‍ എന്‍റെ അഭിപ്രായത്തില്‍ "Sound of My Voice" ന്‍റെ ആദ്യ ഭാഗം ആണ് "The East"


More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment