Pages

Thursday, 19 February 2015

302.LEVIATHAN(RUSSIAN,2014)

302.LEVIATHAN(RUSSIAN,2014),|Drama|,Dir:-Andrey Zvyagintsev,*ing:-Aleksey Serebryakov, Elena Lyadova, Roman Madyanov.

  87 മത് അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച വിദേശ ചിത്രത്തിനുള്ള വിഭാഗത്തില്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് Leviathan എന്ന റഷ്യന്‍ ചിത്രം.ഈ ചിത്രത്തിന് തന്നെയാണ് ഈ വര്‍ഷത്തെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരവും ലഭിച്ചത്.

  Leviathan എന്ന ചിത്രം മാര്‍വിന്‍ ജോണ്‍ ഹെയ്മാര്‍ എന്ന അമേരിക്കക്കാരന്റെ ജീവിതത്തെ ആസ്പദം ആക്കി എടുത്തതാണ് എന്നാണു Zvyagintsev പറഞ്ഞത്.(അവലംബം:വിക്കിപീഡിയ).മാര്‍വിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ ആണ് മനസ്സിലായത്‌ ആള്‍ സര്‍ക്കാരും ആയുള്ള പോരാട്ടത്തിനൊടുവില്‍ സഹിക്കെട്ട് ഒരു ബുള്‍ഡോസര്‍ ഉപയോഗിച്ച് മേയറുടെ കെട്ടിടം ഇടിച്ചു തകര്‍ത്തു.അതിനു  ശേഷം വെടി വച്ച് സ്വയം മരിച്ചു എന്നാണ്.എന്തായാലും  Leviathan ന്‍റെ മുഖ്യ കഥ ഇതല്ല എങ്കിലും മാര്‍വിന്‍ തന്‍റെ വഴി തിരഞ്ഞെടുക്കാന്‍ കാരണമായ സംഭവങ്ങളോട് സാമ്യം പുലര്‍ത്തുന്നുണ്ട്.

   കൊല്യാ തന്‍റെ രണ്ടാം ഭാര്യയാ ലില്യയോടും മകനോടും ഒപ്പം ആണ് താമസിക്കുന്നത്.കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി മേയര്‍ ആയ റോമന്‍ മാടിനോവ് കൊയലയുടെ പൂര്‍വിക സ്വത്തായ സ്ഥലം സര്‍ക്കാരിന് വേണ്ടി വളരെ താഴ്ന്ന വിലയില്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ സ്ഥലത്തിന് അതിലും കൂടുതല്‍ വില ഉണ്ടെന്നുള്ള കൊല്യയുടെ വാദം കോടതി തള്ളുന്നു.കൂല്യയുടെ അഭിഭാഷകന്‍ മോസ്ക്കോയില്‍ നിന്നും വന്ന ദിമിത്രി എന്ന സുഹൃത്താണ്.ദിമിത്രി എന്നാല്‍ കേസില്‍ തോറ്റെങ്കിലും കോടതിയുടെ പുറത്തു വച്ച് സന്ധി ചെയ്യാന്‍ വേണ്ടി മോസ്ക്കോയില്‍ നിന്നും മേയര്‍ക്കു എതിരെ ഉള്ള തെളിവുകളും കൊണ്ടാണ് വന്നിരിക്കുന്നതെന്ന് പറയുന്നു.

  ദിമിത്രി റോമനെ കാണുന്നു.തെളിവുകള്‍ കണ്ടതിനു ശേഷം അവര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കാം എന്ന് വാക്ക് കൊടുക്കുന്നു.പിന്നീട് സംഭവിച്ചത് എന്താണ്?അതാണ്‌ ചിത്രത്തിന്‍റെ കഥ. Leviathan ഒരു ത്രില്ലര്‍ ചിത്രം അല്ല.അത് കൊണ്ട് തന്നെ അസ്വാഭാവികമായി ഉള്ളതൊന്നും സംഭവിക്കുന്നില്ല.ഏതൊരു ഡ്രാമ ചിത്രം പോലെയും ആണ് ഇതും.എന്നാല്‍ ഈ ചിത്രം ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന ഒന്നുണ്ട് ദൈവ വിശ്വാസം.ചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങള്‍ക്ക് ദൈവ വിശ്വാസം ഉള്ളതായും ഇല്ലാത്തതായും കാണിക്കുന്നുണ്ട്.ദൈവ വിശ്വാസം ഇല്ലാത്തവര്‍ക്ക് ബൈബിളിലെ ജോബിന് സംഭവിച്ചതുമായാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത് എന്ന് തോന്നി.അത് പോലെ തന്നെ അധികാരതിന്‍റെ ശക്തി ദൈവത്തില്‍നിന്നും ഉള്ളതാണ് എന്നൊരു ധ്വനിയും ചിത്രത്തില്‍ ഉടന്നീളം പറയുന്നതായി തോന്നി.

  റഷ്യയില്‍ മാത്രം അല്ല ലോകത്ത് എവിടെയും നടക്കുന്ന അധികാരതിന്‍റെ ഹുങ്കിനെ അങ്ങനെ ഉള്ള സാധൂകരണം കൊണ്ട് വിശുദ്ധീകരിച്ചു എന്ന സംശയം ഉണ്ടാകുമ്പോള്‍ പോലും ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ ഒരു നേര്‍ക്കാഴ്ച ആയും വാഖ്യാനിക്കപ്പെടാം.പ്രത്യേകിച്ചും ബന്ധങ്ങള്‍,സൗഹൃദങ്ങള്‍,സര്‍ക്കാരും ജനങ്ങളും തമ്മില്‍ ഉള്ള ബന്ധം എന്നിവയായി.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment