Pages

Wednesday, 18 February 2015

300.BIRDMAN or (THE UNEXPECTED VIRTUE OF IGNORANCE)(ENGLISH,2014)

300.BIRDMAN or (THE UNEXPECTED VIRTUE OF IGNORANCE)(ENGLISH,2014),|Comedy|Drama|,Dir:-Alejandro González Iñárritu ,*ing:-Michael Keaton, Zach Galifianakis, Edward Norton.

87 മത് അക്കാദമി അവാര്‍ഡ് നാമനിര്‍ദേശം ഒമ്പത് വിഭാഗങ്ങളില്‍ The Grand Budapest Hotel നോടൊപ്പം ലഭിച്ച ചിത്രം ആണ് Birdman or The Unexpected Virtue of Ignorance.നാമനിര്‍ദേശം ലഭിച്ച വിഭാഗങ്ങള്‍.

1)മികച്ച ചിത്രം.
2)മികച്ച നടന്‍-മൈക്കള്‍ ക്ലീട്ടന്‍
3)മികച്ച സഹ നടന്‍-എഡ്വാര്‍ഡ് നോര്‍ട്ടന്‍
4)മികച്ച സഹ  നടി-എമ സ്റ്റോണ്‍
5)മികച്ച സംവിധായകന്‍-Alejandro González Iñárritu
6)മികച്ച തിരക്കഥ-Alejandro González Iñárritu, Nicolás Giacobone ,Alexander Dinelaris,Armando Bo
7)മികച്ച ക്യാമറമാന്‍-Emmanuel Lubezki
8)മികച്ച ശബ്ദ മിശ്രണം:-Jon Taylor, Frank A. Montaño, Thomas Varga
9)മികച്ച സൌണ്ട് എഡിറ്റിംഗ്:-Aaron Glascock, Martín Hernández

മികച്ച നടനും തിരക്കഥയ്ക്കും ഉള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങള്‍ ഈ ചിത്രത്തിന് ലഭിച്ചിരുന്നു.

  കഴിഞ്ഞ വര്‍ഷത്തില്‍ ഇറങ്ങിയ മികച്ച സിനിമകളില്‍ ഒന്നാണ് ഭാവിയില്‍ ക്ലാസിക് ചിത്രമായി മാറിയേക്കാവുന്ന ഈ ചിത്രം എന്ന് നിസംശയം പറയാം ഈ ബ്ലാക്ക്  കോമഡി ചിത്രത്തെ കുറിച്ച്.മൈക്കള്‍ ക്ലീട്ടന്‍ റിഗന്‍ എന്ന കഥാപാത്രം ആയി വരുമ്പോള്‍ അദ്ദേഹം തന്നെ പണ്ട് അവതരിപ്പിച്ച ബാറ്റ്മാന്‍ കഥാപാത്രവും ഈ ചിത്രത്തില്‍ അവതരിപ്പിച്ച ബെര്‍ഡ്മാന്‍ എന്ന കഥാപാത്രവും ആയി അല്‍പ്പം എങ്കിലും സാമ്യം തോന്നാന്‍ സാധ്യത ഉണ്ട്.കാരണം ഈ കഥാപാത്രവും മുഖമൂടിയുടെ പുറകില്‍ ഒളിച്ചിരുന്ന് പ്രശസ്തിയുടെ ഉന്നതിയില്‍ എത്തിയ ബെര്‍ഡ്മാന്‍ എന്ന കഥാപാത്രത്തെ മാത്രം ലോകം സ്വീകരിക്കുകയും റിഗന്‍ എന്ന നടനെ ലോകം വിസ്മരിക്കുകയും ചെയ്തു.ആ അവസ്ഥ ഒരു നടന്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ ഉള്ള അയാളുടെ അവസരം നശിപ്പിക്കുന്നു.ഒരു പക്ഷേ താന്‍ അവതരിപ്പിച്ച കഥാപാത്രം പ്രശസ്തിയുടെ ഉന്നതിയില്‍ എത്തിയിട്ട് താന്‍ അതിന്‍റെ അടുത്ത് പോലും അറിയപ്പെടുന്നില്ല എന്ന വിഷമം ആണ് റിഗനെ സ്റ്റേജിലെ പ്രകടനത്തിലേക്ക് കൊണ്ടെത്തിച്ചത്.

  അയാള്‍ക്ക്‌ ലോകത്തിന്‍റെ മുന്നില്‍ സ്വയം താരം ആകാന്‍ ഉള്ള അവസാന അവസരം ആയിരിക്കും അത്.എന്നാല്‍ അയാളുടെ ഒപ്പം ബെര്‍ഡ്മാന്‍ എന്ന കഥാപാത്രത്തിന്റെ ആത്മാവ് ഉണ്ടെന്നു അയാള്‍ തന്നെ വിശ്വസിക്കുന്നു.താന്‍ അമാനുഷിക ശക്തികള്‍ ഉള്ള ഒരാള്‍ ആണെന്ന് അത് കൊണ്ട് റിഗന്‍ വിശ്വസിക്കുന്നു.അയാളുടെ രഹസ്യ ജീവിതമായി അയാള്‍ അത് കൊണ്ട് നടക്കുന്നു.നാടകത്തില്‍ സഹ താരമായി അഭിനയിക്കാന്‍ എത്തിയ മൈക്ക് എന്ന കഥാപാത്രം എന്നാല്‍ റീഗന്റെ ആത്മവിശ്വാസത്തിന്റെ കടയ്ക്കല്‍ ആണ് കത്തി വയ്ക്കാന്‍ ശ്രമിക്കുന്നത്.പേര്‍സണല്‍ ഈഗോയില്‍ സഞ്ചരിക്കുന്ന റീഗന്റെ ജീവിതത്തില്‍ മൈക്ക് എന്ന പ്രശസ്ത സ്റ്റേജ് കലാകാരന്റെ സാമീപ്യം അലോസരപ്പെടുത്തുന്നുണ്ട്.സമാന്ത എന്ന മകള്‍ക്ക് നല്ലൊരു അച്ഛനാകാന്‍ റീഗന് അയാളുടെ നല്ല സമയത്ത് സാധിച്ചിരുന്നില്ല തിരക്കുകള്‍ കാരണം.

  എന്നാല്‍ ഇന്ന് അയാളുടെ ജീവിതം ദുസ്സഹം ആയി മാറിയ സമയത്ത് അവള്‍ അയാളെ പലപ്പോഴും വെറുക്കുന്നു അതെ കാരണം കൊണ്ട്.ഹോളിവുഡ് സിനിമയുടെ നേര്‍ക്ക്‌ അല്ലെങ്കില്‍ അമാനുഷിക കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു അഭിനയത്തിന്റെ പുറത്തു അല്ലാതെ അമാനുഷിക കഥാപാത്രങ്ങളുടെ ഇഷ്ടം മൂലം പ്രശസ്തി ആര്‍ജിച്ച കലാകാരന്മാരുടെ ഒരു പക്ഷേ ലോകം അറിയാത്ത മറ്റൊരു മുഖം ആണ് ഈ ചിത്രം.

  സിനിമ ക്രിട്ടിക്സിനു നേര്‍ക്ക്‌ പോലും റീഗന്റെ രോഷാഗ്നി ചെന്നെത്തുന്നു.അത് വ്യക്തമായി തബിത എന്ന റിവ്യൂ എഴുത്തുകാരിയും ആയുള്ള സംഭാഷണത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.സംഭാഷണം ചുവടെ കൊടുക്കുന്നു.സിനിമയില്‍ വളരെയധികം ഇഷ്ടപ്പെട്ട രംഗം ആയിരുന്നു ഇത്.തബിത പിറ്റേന്ന് ആദ്യ അവതരണം നടക്കാന്‍ പോകുന്ന നാടകത്തെ കുറിച്ച് തലേ ദിവസം നടത്തിയ മുന്‍ വിധിയില്‍ റീഗന്‍ അസ്വസ്ഥന്‍ ആകുന്നു.അതിന്‍റെ അവസാന ഭാഗം ആണ് ചുവടെ.

Riggan: No! I'm not finished! There's nothing here about technique! There's nothing in here about structure! There's nothing in here about intentions! It's just a bunch of crappy opinions, backed up by even crappier comparisons... You write a couple of paragraphs and you know what? None of this cost you fuckin' anything! The Fuck! You risk nothing! Nothing! Nothing! Nothing! I'm a fucking actor! This play cost me everything... So I tell you what, you take this fucked malicious cowardly shitty written review and you shove that right the fuck up your wrinkly tight ass.

Tabitha: You're no actor, you're a celebrity. Let's be clear on that. I'm gonna kill your play. 

  ശരിക്കും അര്‍ത്ഥവത്തായി തോന്നി ഓണ്‍ ലൈന്‍ വിമര്‍ശനങ്ങള്‍ അഴിച്ചു വിടുന്ന റിവ്യൂ ഒക്കെ ആയി ഒരു സാമ്യം അല്ലെങ്കില്‍ അത് അവതരിപ്പിക്കുന്നവര്‍ക്ക് നേരെ ഉള്ള വാക്ശരം ആണ് ആ രംഗം.റീഗന്റെ ജീവിതം പ്രേക്ഷകന്‍റെ മുന്നിലേക്ക്‌ അവതരിപ്പിക്കുമ്പോള്‍ അയാളുടെ പുതിയ ഉദ്യമം വിജയിച്ചോ എന്നറിയാന്‍ ഉള്ള ആഗ്രഹം എല്ലാവര്ക്കും ഉണ്ടാകും.ആ ശ്രമങ്ങളുടെ ശേഷിച്ച കഥയാണ് ബാക്കി ചിത്രം.തീര്‍ച്ചയായും സിനിമ സ്നേഹികള്‍ കണ്ടിരിക്കേണ്ട ഒരു ചിത്രം ആണ് ബെര്‍ഡ്മാന്‍.

More movie suggestions @www.movieholicviews.blogspot.com


No comments:

Post a Comment